ഈ വർഷം മാർച്ചിലാണ് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നർത്തകിയും ഡെന്റിസ്റ്റുമായ ധനശ്രീ വർമയും വിവാഹമോചിതരായത്. അന്ന് ജീവനാംശമായി ധനശ്രീ വർമ 60 കോടി രൂപ ആവശ്യപ്പെട്ടുവെന്നും വാർത്തകളുണ്ടായിരുന്നു. അതിനെക്കുറിച്ച് ഇതുവരെ ചാഹലോ ധനശ്രീയോ ഒന്നും മിണ്ടിയിരുന്നില്ല. ഇപ്പോൾ അതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ധനശ്രീ.
ആദിത്യ നാരായണിന്റെ 'റൈസ് ആന്റ് ഫോളി'ന്റെ പുതിയ എപ്പിസോഡിലാണ് ധനശ്രീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ജീവനാംശവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ധനശ്രീ വെളിപ്പെടുത്തിയത്.
'ഞാൻ ഒന്നും പറയുന്നില്ല എന്നതുകൊണ്ട് നിങ്ങൾ കാര്യങ്ങൾ കെട്ടിച്ചമച്ചുകൊണ്ടേയിരിക്കുമോ? എനിക്ക് പ്രിയപ്പെട്ടവരോട് മാത്രം എന്നെക്കുറിച്ച് ന്യായീകരിക്കാനാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്. നിങ്ങളെ അറിയാത്തവരോട് വിശദീകരിച്ച് സമയം കളയുന്നത് എന്തിനാണ്?'', ധനശ്രീ ചോദിക്കുന്നു. അവൾ കൂട്ടിച്ചേർത്തു.
ജീവനാംശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവരുടെ മറുപടിയിങ്ങനെ, ''ഇത്തരം കാര്യങ്ങളെല്ലാം സംഭവിക്കുന്നതുകാണുമ്പോൾ നിങ്ങൾക്ക് വേദന തോന്നും. ശരിക്കും ആവശ്യമില്ലാത്ത കാര്യമായിരുന്നു അതൊക്കെ. അതൊന്നും സത്യമല്ല. ചാഹൽ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് എനിക്കറിയില്ല. സാരമില്ല, അദ്ദേഹത്തോടുള്ള ബഹുമാനം എന്നും എന്റെ മനസ്സിലുണ്ടാവും. ഇനിയിപ്പോൾ എനിക്കാരെയും ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല''.
നേരത്തെ 60 കോടി രൂപ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കെതിരെ ധനശ്രീയുടെ കുടുംബം ഒരു പ്രസ്താവന ഇറക്കിയിരുന്നു. ''ജീവനാംശം സംബന്ധിച്ച അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം രോഷാകുലരാണ്. ഞങ്ങൾ വ്യക്തമാക്കട്ടെ: ഇത്രയും തുക ഒരിക്കലും ചോദിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല, വാഗ്ദാനം ചെയ്തിട്ടുമില്ല. ഈ കിംവദന്തികളിൽ ഒരു സത്യവുമില്ല. ഇത്തരം സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഇത്തരത്തിൽ അശ്രദ്ധമായി റിപ്പോർട്ട് ചെയ്യുന്നത് ദോഷം വരുത്തുകയേ ഉള്ളൂ, മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും എല്ലാവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു''.
ലോക്ക്ഡൗൺ സമയത്ത് കണ്ടുമുട്ടിയ ധനശ്രീയും ചാഹലും 2020 ഡിസംബറിലാണ് വിവാഹിതരായത്. കുറച്ചുകാലങ്ങൾക്കുള്ളിൽ തന്നെ അവർ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. 2024 ഫെബ്രുവരിയിൽ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ ഹർജി നൽകുകയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Dhanashree Verma clarifies rumours about demanding Rs 60 crore as alimony from Yuzvendra Chahal
Published: 28 Sept 2025, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented