പ്രണയം നിരസിച്ചതിന്, വിവാഹമോചനം ആവശ്യപ്പെട്ടതിന്, പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്.... വെട്ടിയും കുത്തിയും തീപ്പൊള്ളലേറ്റും ജീവന്‍ വെടിഞ്ഞ പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടുന്നുണ്ട്. എന്താണ് നമ്മുടെ യുവാക്കള്‍ക്ക് പറ്റിയതെന്ന് ആവര്‍ത്തിച്ച് ചോദ്യങ്ങളുയരുന്നു. എന്തുകൊണ്ടാണ് നോ എന്നവാക്കിനെ സ്വീകരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയാത്തത്. ഇതിനെല്ലാം ഉത്തരം തരാനുള്ള ശ്രമത്തിലാണ് ഡല്‍ഹി സര്‍വകലാശാല. പ്രണയം, ബ്രേക്കപ്പ് എന്നിവയെ സിലബസില്‍ ഉള്‍പ്പെടുത്തി വ്യത്യസതമായ പഠനരീതിക്ക് വഴിതുറക്കുകയാണ് അവര്‍.
'Negotiating Intimate Relationships' എന്ന പേരില്‍ ഡല്‍ഹിസര്‍വകലാശാലയിലെ സൈക്കോളജി വിഭാഗത്തിലാണ് പുതിയ പഠനശാഖ തുടങ്ങുന്നത്. പ്രണയം, ഹാര്‍ട്ട്‌ബ്രേക്ക് എന്നിവയെ അക്കാഡമിക്ക് കണ്ണുകളിലൂടെ നോക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോഴ്‌സാണ് ഇത്.
ഡേറ്റിങ് ആപ്പുകളും നേരംപോക്കിനായി മാത്രം ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയും പുതു തലമുറയില്‍ കൂടി വരുന്നുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ വളര്‍ത്താം കാത്തു സൂക്ഷിക്കാം എന്ന് പുതുതലമുറയെ പഠിപ്പിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.
വികാരങ്ങള്‍ തുറന്നും ശരിയായും എങ്ങനെ പ്രകടിപ്പിക്കാം, തുറന്ന ആശയവിനിമയം എങ്ങനെ, പ്രണയം നിരാകരിക്കപ്പെടുമ്പോള്‍ അതിനെ എങ്ങനെ പോസിറ്റീവായി കൈകാര്യം ചെയ്യാം, ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെയാണ്, സ്‌നേഹബന്ധം എന്നാല്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ ഓരോ ക്ലാസിലും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാനാവും.
കടലാസിലൊതുങ്ങുന്ന ഒന്നായല്ല, പകരം ഒരു തിരിച്ചറിവിന്റെ വഴിയായാണ് സര്‍വകലാശാല ഈ കോഴ്‌സിനെ കാണുന്നത്. ആനിമല്‍, കബീര്‍സിങ് പോലുള്ള സിനിമകള്‍ ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ വയ്ക്കുന്ന തെറ്റായ ചില മാതൃകകളുണ്ട്. പ്രണയം, തിരസ്‌ക്കാരം, പൗരുഷം, കണ്‍സെന്റ് എന്നിവയെപ്പറ്റി 'കലിപ്പന്റെ കാന്താരി' എന്ന് ചിന്തിക്കുന്ന ധാരാളം യുവാക്കള്‍ നമുക്കുചുറ്റുമുണ്ടാവുന്നു എന്നതാണ് ആ സിനിമകളുടെ വിജയം പോലും സൂചിപ്പിക്കുന്നത്. പരസ്പരബഹുമാനമാണ് ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനം എന്ന് പുതുതലമുറയെ പഠിപ്പിക്കുക തന്നെയാണ് കോഴ്‌സിന്റെ ലക്ഷ്യം.
പരീക്ഷയോ പാഠപുസ്തകമോ ഈ കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവില്ല. തുറന്ന ചര്‍ച്ചകള്‍, അനുഭവങ്ങള്‍ പങ്കുവെക്കലുകൾ, പരിഹാരങ്ങള്‍ നിര്‍ദേശിക്കല്‍... എന്നിവയിലൂടെയാണ് ഓരോ ക്ലാസുകളും കടന്നുപോവുക. അതിലൂടെ ചിന്തിക്കാനും ബന്ധങ്ങള്‍ ശരിയായി തിരഞ്ഞെടുക്കാനും വളരാനുമുള്ളയിടമാകും ക്ലാസ്‌റൂമുകളെന്ന് സര്‍വകലാശാല അധികൃതര്‍ അഭിപ്രായപ്പെടുന്നു. 2025-26-ല്‍ തന്നെ ഇമോഷണല്‍ എഡ്യുക്കേഷന്‍ പ്രധാനപാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
Content Highlights: Delhi University launches India`s first course on navigating intimate relationships, addressing heartbreak & healthy bonding
Published: 14 Jun 2025, 01:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented