കണ്ടന്റ് ക്രിയേറ്ററും ഫിറ്റ്‌നസ് പ്രേമിയുമായ ഗൗരവ് തനേജയുടെ 'ബീസ്റ്റ് ലൈഫ്' (Beast Life) സപ്ലിമെന്റുകൾക്ക് പേരുകേട്ട ബ്രാൻഡാണ്.
പ്രോട്ടീൻ ഷേക്കുകളാണ് ഫിറ്റ്‌നസ് ലോകത്തെ വിപ്ലവകരമായ മാറ്റം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. സോഷ്യൽ മീഡിയയെ ഒരേസമയം അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഫിറ്റ്‌നസ് ബ്രാൻഡായ ബീസ്റ്റ് ലൈഫ്. "ലോകത്തിലെ ആദ്യത്തെ പ്രോട്ടീൻ കോണ്ടം" എന്ന അവകാശവാദവുമായാണ് ഈ സർപ്രൈസ് എത്തിയത്. ഇന്റർനെറ്റിൽ ഇതേ തുടർന്നുണ്ടായ ചിരി ഇതുവരെ അടങ്ങിയിട്ടില്ല.
Also Read
സപ്ലിമെന്റുകൾക്ക് പേരുകേട്ട ബീസ്റ്റ് ലൈഫിന്റെ ഈ പുതിയ ഉൽപ്പന്നം തികച്ചും വിചിത്രവും രസകരവുമായ തലത്തിലാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. We're coming to upgrade your night performance എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ പോസ്റ്റ് നിമിഷങ്ങൾക്കകം ശ്രദ്ധ നേടി.
കമന്റ് ബോക്സിൽ തമാശകളും പരിഹാസങ്ങളും നിറയാൻ അധികസമയം വേണ്ടി വന്നില്ല. "എല്ലാ മേഖലയിലും ബീസ്റ്റ് ലൈഫിന്റെ പ്രകടനം," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "ഇത് വേ പ്രോട്ടീൻ ഐസൊലേറ്റ് ആണോ അതോ സാധാരണ പ്രോട്ടീനോ?" എന്നായിരുന്നു മറ്റൊരു സംശയം. "നിലവിലില്ലാത്ത ഒരു പ്രശ്നത്തിനുള്ള നൂതനമായ പരിഹാരം" എന്നാണ് മറ്റൊരാൾ ഇതിനെ വിശേഷിപ്പിച്ചത്.
പോസ്റ്റ് വൈറലായതോടെ, ഇത് ഒരു യഥാർത്ഥ ഉൽപ്പന്നമല്ലെന്നും ഏപ്രിൽ ഫൂൾ ദിനത്തിന് മുന്നോടിയായുള്ള ഒരു മാർക്കറ്റിങ് തന്ത്രമാണെന്നും പലരും സംശയിക്കുന്നു. "ഏപ്രിൽ ഫൂൾ ആക്കാനുള്ള പ്ലാനിങ് ആണ്," "എല്ലാവരും ശാന്തരാകൂ, ഏപ്രിൽ ഫൂൾ വരികയാണ്" എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഇത് ഒരു യഥാർത്ഥ ഉൽപ്പന്നമാണോ അതോ വെറുമൊരു തമാശയാണോ എന്ന് ബീസ്റ്റ് ലൈഫ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും സംഗതി ആളുകൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത്തരത്തിലുള്ള വിചിത്രമായ ആശയങ്ങൾ ഇതിനുമുമ്പും വന്നിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ്, ജർമ്മൻ കമ്പനിയായ ബില്ലി ബോയ് 'കാംഡോം' (Camdom) എന്ന പേരിൽ ഒരു ഡിജിറ്റൽ കോണ്ടം ആപ്പ് അവതരിപ്പിച്ചിരുന്നു. സ്വകാര്യ നിമിഷങ്ങൾ അനുവാദമില്ലാതെ റെക്കോർഡ് ചെയ്യുന്നത് തടയാനുള്ള ഒരു ആപ്പായിരുന്നു അത്.
ഇപ്പോൾ എല്ലാവരും ബീസ്റ്റ് ലൈഫിലേക്കാണ് ഉറ്റു നോക്കുന്നത്. ഏതായാലും ഇന്റർനെറ്റ് ലോകം ഇത് നന്നായി ആസ്വദിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Beast Life launched a viral social media campaign for a 'protein condom'., The product announcement sparked massive online debate and humor., Speculation suggests it is an April Fool's marketing strategy rather than a real product., Highlights the power of unconventional marketing in the fitness industry.
Published: 30 Mar 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented