വ്യക്തിപരവും രാഷ്ട്രീയപരവുമായ ഒരു കൊടുങ്കാറ്റിന്റെ നടുവിലാണ് നടൻ വിജയ്. തമിഴ്നാട് നിർണ്ണായക തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇത്തവണയേതാലും വിജയ് മുഖ്യമന്ത്രിയാവില്ലെന്ന് പ്രവചിക്കുകയാണ് ഒരു ജ്യോത്സ്യൻ. രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്ന വർഷം ഭാര്യ സംഗീത സൊർണലിംഗം ഫയൽ ചെയ്ത വിവാഹ മോചന ഹർജിയടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിജയ് നിർബന്ധിതനായിരിക്കുന്ന സാഹചര്യത്തിലാണിത്.
"വിജയ് 2030-ന് ശേഷം രാഷ്ട്രീയത്തിൽ വലിയ വിജയം നേടും. ഇത്തവണ തമിഴ്നാട് രാഷ്ട്രീയത്തിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിക്കും, അത്രമാത്രം....!! അദ്ദേഹം തീർച്ചയായും തമിഴ്നാട് മുഖ്യമന്ത്രിയാകും, പക്ഷേ ഇത്തവണയല്ല....!!"- പ്രശാന്ത് കിനിയെന്ന ജ്യോത്സ്യൻ പറയുന്നു. മറ്റൊരു പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു: "വിജയ് ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയാകില്ല....!! ഒരാളുടെയും പേര് നേരിട്ട് പരാമർശിക്കാതെ, എം.ജി. രാമചന്ദ്രന്റെയും ജെ. ജയലളിതയുടെയും ചരിത്രം ആവർത്തിച്ചേക്കാമെന്നും, സംസ്ഥാനത്തെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള സമാനതകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജ്യോത്സ്യൻ സൂചിപ്പിച്ചു.
Also Read
ചില സോഷ്യൽ മീഡിയ ഉപയോക്താക്കളും നെറ്റിസൺമാരും വിജയ്‌യെയും തൃഷ കൃഷ്ണനെയും തമിഴ്‌നാട്ടിലെ ഇതിഹാസ രാഷ്ട്രീയ ജോഡികളായ എം.ജി.ആറുമായും ജയലളിതയുമായി താരതമ്യം ചെയ്യുന്നുണ്ട്. വിജയ് തന്റെ ഭാര്യ സംഗീത സൊർണലിംഗത്തിൽ നിന്ന് വിവാഹമോചിതനാകുന്നു എന്ന അഭ്യൂഹങ്ങളെയും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെയും ചുറ്റിപ്പറ്റിയാണിത്. എംജിആറിന്റെയും ജയലളിതയുടേയും അഭിനയജീവിതവും പ്രണയവും രാഷ്ട്രീയജീവിതവുമെല്ലാം കോളിളക്കം സൃഷ്ടിച്ചവയായിരുന്നു.
X പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ചില ഉപയോക്താക്കൾ വിജയ്-തൃഷ ജോഡികൾക്ക് "എം.ജി.ആർ.-ജയലളിത ഇതിഹാസം പുനരാവിഷ്കരിക്കാൻ" കഴിയുമെന്ന് പറയുന്നു. എംജിആറിനു പിന്നാലെ രാഷ്ട്രീയത്തിലെത്തിയ ജയലളിതയേപ്പോലെ വിജയ്ക്കു പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും ചിലർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് തനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവാൻ ആഗ്രഹമുണ്ടെന്ന് തൃഷ പറഞ്ഞതും ഇതിനു ബലമായി.
അതേസമയം, വിജയ്‌യുടെ അവസാന ചിത്രമായ 'ജന നായകനെ' സംബന്ധിച്ചുള്ള അനിശ്ചിതത്വം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവുകയാണ്. (tamilnadu politics) ഇക്കൊല്ലം ജനുവരിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് അംഗീകാരം ലഭിക്കാത്തതിനാൽ ഇതുവരെ റിലീസ് ചെയ്യാനായിട്ടില്ല. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമെന്നു കരുതിയിരുന്ന സിനിമയാണ് കേസുകളുമായി ബന്ധപ്പെട്ട് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളെയും രാഷ്ട്രീയ അഭിലാഷങ്ങളെയും ബാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reports of a divorce petition filed by Thalapathy Vijay's wife, Sangeetha Sornalingam., An astrologer predicts Vijay will not become Chief Minister of Tamil Nadu in 2026., The actor's final film, 'Jana Nayagan', is facing certification delays, adding to his troubles., These personal and professional challenges create a complex narrative ahead of the elections.
Published: 06 Mar 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented