സോഷ്യൽമീഡിയ താരവും കണ്ടന്റ് ക്രിയേറ്ററുമാണ് അഞ്ജലി അറോറ. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവർ പ്രശസ്തയായത്. പിന്നീട് 'കച്ചാ ബദം ബദം' എന്ന വൈറലായ പാട്ടിന് റീൽ ചെയ്ത്, അവർ ആളുകൾക്ക് സുപരിചിതയായി. എന്നാലിപ്പോൾ അവർ വാർത്തകളിൽനിറയുന്നത് തായ്‌ലന്റിലെ പട്ടായയിലെ നൈറ്റ്ക്ലബിൽ നൃത്തംചെയ്താണ്.
ബോളിവുഡ് എവർഗ്രീൻ ഹിറ്റായ 'ഓ സാകി സാകി' എന്ന പാട്ടിനാണ് അവർ നൃത്തച്ചുവടുകൾവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അഞ്ജലി അഭിനയത്തോട് വിടപറഞ്ഞുവെന്നാണ് നെറ്റിസൺസ് പറയുന്നത്. ഇപ്പോൾ വിദേശത്തെ ഉയർന്ന നിലവാരമുള്ള നൈറ്റ്ക്ലബുകളിൽ നൃത്തം ചെയ്ത് പണം സമ്പാദിക്കുന്നതിലേക്ക് അവർ ശ്രദ്ധകേന്ദ്രീകരിച്ചുവെന്നും പറയുന്നു. ജോലിയുടെ ഭാഗമായാണോ അതോ ഒരു യാത്രയ്ക്കിടയിൽ ഇവിടെത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അഞ്ജലി ഇതുവരെ ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടുമില്ല.
ടിക്ടോക്കിൽ വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് അഞ്ജലിയുടെ തുടക്കം. രാജ്യത്ത് ടിക്ടോക് നിരോധിച്ചതോടെ, അവർ പതുക്കെ ഇൻസ്റ്റഗ്രാമിലേക്കും യൂട്യൂബിലേക്കും തിരിഞ്ഞു. പിന്നീട് ലൈഫ് സ്റ്റൈൽ വ്ലോഗറായി. ബ്യൂട്ടി, ഫാഷൻ, യാത്ര എന്നിവയാണ് അവരുടെ പ്രധാനമേഖല.
പല വൻകിട ബ്രാൻഡുകളുമായും അവർ സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഷോകളിലൂടെയും എൻഡോഴ്‌സ്‌മെന്റുകളിലൂടെയും മാസം 30 മുതൽ 40 ലക്ഷം വരെയാണ് അവർ സമ്പാദിക്കുന്നതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻസ്റ്റഗ്രാം ബ്രാൻഡ് പ്രൊമോഷനിലൂടെ ഒരുലക്ഷം വരെ അഞ്ജലിക്ക് ലഭിക്കുന്നു. 'ലോക്ക് അപ്പി'ൽ പങ്കെടുക്കുന്ന സമയത്ത് ആഴ്ചയിൽ മൂന്നുമുതൽ നാലുവരെ ലക്ഷം രൂപ വരെയായിരുന്നു അവരുടെ പ്രതിഫലം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anjali Arora's Pattaya Nightclub Dance Video Sparks Debate About Career Shift
Published: 22 Aug 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented