
നിങ്ങളാണ് വീടിന്റെ മൊത്തം സാമ്പത്തിക സ്രോതസെന്ന് കരുതുക. നിങ്ങളില്ലാതായാല്‍, എന്തെങ്കിലും അപകടം പറ്റിയാല്‍ കുടംബവും പ്രിയപ്പെട്ടവരും എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ചിന്തിക്കുന്നവര്‍ക്ക് കടുത്ത ആശങ്കയ്ക്കുള്ള വഴിയാണ് ഇത്. ചിന്തിക്കാത്തവര്‍ ഇനിയെങ്കിലും ചിന്തിച്ചുതുടങ്ങുന്നതും നല്ലതാണ്. കുടുംബത്തിന് വരുമാനം നല്‍കാന്‍ പറ്റുന്നത്ര സ്വത്തോ ബാങ്ക് ബാലന്‍സോ കരുതിവയ്ക്കാനൊന്നും എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ പിന്നെ എന്താണ് മാര്‍ഗം. ഇന്‍ഷുറന്‍സ് സംരക്ഷണം തേടുന്നതാണ് ഏറ്റവും നല്ലമാര്‍ഗം. കുടുംബനാഥൻമാർ മാത്രമല്ല നാഥകളും ഇൻഷുറൻസിനെപ്പറ്റി ചിന്തിക്കേണ്ട കാലമാണ് ഇത്. സിംഗിൾ മദറോ വിധവയോ ആയ സ്ത്രീകളും മക്കളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാൻ ആദ്യം ചിന്തിക്കേണ്ടത് ഇൻഷുറൻസിനെപ്ഫറ്റിയാണ്.
എല്ലാവര്‍ക്കും ഒന്നിലേറെ ഇന്‍ഷുറന്‍സ് പോളിസികളുണ്ടാകും. പക്ഷേ ഇവ നിങ്ങള്‍ക്ക് നല്‍കുന്ന കവേറജ് തുക അഥവാ ഇന്‍ഷുറന്‍സ് സംരക്ഷണം എത്ര രൂപയാണ് എന്ന് പരിശോധിച്ചിട്ടുണ്ടോ. പലരും കാലാവധി എത്തുമ്പോള്‍ തിരികെ കിട്ടുന്ന തുകയുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധിക്കുക. കവേറജ് തുകയുടെ കാര്യം അറിയുന്നുപോലുമുണ്ടാകുന്നില്ല. ഇന്‍ഷുറന്‍സ് പോളിസികള്‍ നിങ്ങളില്ലാത്ത അവസ്ഥയില്‍ കുടുംബത്തിന് ജീവിക്കാനാവശ്യമായ സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കണം.
Also Read
നിങ്ങളുടെ കൈവശമുള്ള പോളിസികളുടെ സം അഷ്വേര്‍ഡ് അഥവ കവറേജ് തുക എത്രയെന്ന് കൂട്ടി നോക്കൂ. അത് എത്ര ലക്ഷം വരും. പോളിസി ഹോള്‍ഡര്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സില്‍ നിന്ന് കിട്ടുന്ന തുക ആ സം അഷ്വേര്‍ഡ് തുകയാണ്. ആ തുക ബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടാല്‍ മാസം എത്ര രൂപ വീതം പലിശ കിട്ടും. ആ തുക കൊണ്ട് കുടുംബത്തിന് മാസാമാസം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ കവറേജ് തുക വര്‍ധിപ്പിക്കണം.
എത്ര രൂപയാണ് കവറേജ് എടുക്കേണ്ടത് എന്നായിരിക്കും നിങ്ങളുടെ സംശയം. ഒരാള്‍ക്ക് എത്ര രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് തുക ആവശ്യമുണ്ട് എന്ന് കണ്ടുപിടിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏറ്റവും ലളിതമായ മാര്‍ഗം പറയാം.
നിങ്ങളുടെ ഇപ്പോഴത്തെ പ്രതിമാസ കുടുംബ ചിലവ് എത്രയാണ് എന്ന് കണ്ടുപിടിക്കുക. ഉദാഹരണത്തിന് അത് 20,000 രൂപയാണ് എന്ന് കരുതുക. പ്രതിവര്‍ഷം അപ്പോള്‍ 2,40,000 രൂപ ജിവിത ചിലവിന് വേണ്ടിവരും. നിങ്ങളുടെ മക്കളില്‍ ആദ്യത്തെയാള്‍ വരുമാനം ഉണ്ടാക്കുന്ന നിലയില്‍ എത്താന്‍ എത്ര വര്‍ഷമെടുക്കും എന്നും കണക്കാക്കുക. ഉദാഹരണത്തിന് 20 വര്‍ഷം കഴിയുമ്പോള്‍ മകന്‍ വളര്‍ന്ന് സ്ഥിരവരുമാനം നേടുന്ന നിലയിലെത്തുമെന്ന് കരുതുക. അതായത് 20 വര്‍ഷം കഴിയുമ്പോള്‍ മൂത്ത മകന്‍ അല്ലെങ്കില്‍ മകള്‍ കുടുബത്തിന്റെ ചുമത ഏറ്റെടുക്കാന്‍ പറ്റുന്ന നിലയിലാകും. അപ്പോള്‍ 2.4 ലക്ഷം രൂപ വീതം 20 വര്‍ഷത്തേക്ക് നിങ്ങളുടെ കുടുംബത്തിന് ആവശ്യമുണ്ട്. ഇത് ഏകദേശം 48 ലക്ഷം രൂപവരും. നിങ്ങള്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് വേണ്ടത്. അത് നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളില്ലാതായാലും കുടുംബത്തിന്റെ സ്ഥിര വരുമാനം നിലയ്ക്കില്ല. നിങ്ങളുടെ മരണശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ലഭിക്കും. ഈ തുക ബാങ്കില്‍ പ്രതിവര്‍ഷം ഏഴ് ശതമാനം പലിശ നല്‍കുന്ന ഒരു ബാങ്കില്‍ സ്ഥിരക്ഷേപം ഇട്ടാല്‍ പ്രതിമാസം 28,000 രൂപ പലിശ ലഭിക്കും. ഈ തുക കൊണ്ട് കുടുംബത്തിന് നിത്യ ചിലവ് നടത്താം. പക്ഷേ ഈ കവേറജ് വെച്ച് നിത്യച്ചിലവ് നടത്താനുള്ള തുക മാത്രമാകും ലഭിക്കുക. നിങ്ങളുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹം, നിങ്ങള്‍ ബാക്കിവെച്ച സ്വന്തം വീട് എന്ന സ്വപ്നം തുടങ്ങിയവയ്ക്കുള്ള പണത്തിന് എന്തുചെയ്യും. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള ഏകദേശ തുക എത്രയെന്ന് കണ്ടെത്തി അതുകൂടി മുകളില്‍ സൂചിപ്പിച്ച 48 ലക്ഷം രൂപയുടെ കൂടെ ആവശ്യമെങ്കില്‍ ചേര്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് നേടാം.
ഇത്രയും ഉയര്‍ന്ന തുകയ്ക്കുള്ള കവറേജ് തുക നിങ്ങളുടെ കൈവശം ഇപ്പോഴുള്ള പോളിസികളില്‍ നിന്ന് ലഭിക്കുമോ. സാധ്യത വിരളമാണ്. അപ്പോള്‍ പുതിയ പോളിസി എടുക്കേണ്ടിവരും. ടേം ഇന്‍ഷുറന്‍സ് എന്നറിയപ്പെടുന്ന പോളിസികളിലാണ് വളരെ കുറഞ്ഞ പ്രീമിയത്തില്‍ ഇത്രയും ഉയര്‍ന്ന തുക കവറേജ് ലഭിക്കുക.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, email: jayakumarkk8@gmail.com )
Content Highlights: importance of life insurance
Published: 06 Jul 2024, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented