ബോക്‌സ് ഓഫീസിൽ കോടികൾ വാരികൂട്ടി ചരിത്രം കുറിച്ച ചിത്രമാണ് അദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ'. എന്നാൽ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുൻപ് അതിൻ്റെ മാർക്കറ്റിങ് തന്ത്രങ്ങളെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ച്, ചിത്രത്തിലെ നായകനായ റൺവീർ സിങ് പ്രൊമോഷൻ പരിപാടികളിൽ നിന്നൊഴിഞ്ഞുനിന്നത്, സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇപ്പോൾ അതിനു പിന്നിലെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ പ്രചാരണ ചുമതലയുണ്ടായിരുന്ന മാക്സ് മാർക്കറ്റിങ് സ്ഥാപകൻ വരുൺ ഗുപ്ത.
'എവരിഡേ എംപയേഴ്സ്' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് വരുൺ, ഈ തീരുമാനത്തിന് പിന്നിലെ കഥ വ്യക്തമാക്കിയത്. റൺവീർ സിങ്ങിന്റെ തൊട്ടുമുൻപിറങ്ങിയ ചില ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിനാൽ തന്നെ റൺവീർ, സംവിധായകൻ അദിത്യ ധർ, നിർമ്മാതാവ്, മാർക്കറ്റിങ് ടീം, എന്നിവരെല്ലാം ചേർന്ന് എടുത്ത ബോധപൂർവ്വമായ തീരുമാനമായിരുന്നു പ്രൊമോഷനുകളിൽ നിന്നുള്ള ഈ വിട്ടുനിൽക്കൽ. അഭിനേതാക്കൾ അഭിമുഖങ്ങളിലൂടെ സംസാരിക്കുന്നതിന് പകരം സിനിമയും അതിൻ്റെ പ്രൊമോഷണൽ കണ്ടൻ്റുകളും പ്രേക്ഷകരോട് നേരിട്ട് സംസാരിക്കട്ടെ എന്ന് എല്ലാവരും ഒരേസ്വരത്തിൽ തീരുമാനിക്കുകയായിരുന്നു.
Also Read
'അനിമൽ' എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് രൺബീർ കപൂർ നടത്തിയ പ്രചാരണങ്ങളുമായി താരതമ്യം ചെയ്തായിരുന്നു വരുൺ ഈ തീരുമാനം വിശദീകരിച്ചത്. അനിമലിന് തൊട്ടുമുൻപ് രൺബീറിന്റെ 'തു ജൂഠി മേം മക്കാറും' മികച്ച വിജയം നേടിയിരുന്നു. എന്നാൽ റൺവീറിന് 'ധുരന്ധറി'ന് മുൻപ് അത്തരം ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല. അതിനാൽ റിലീസിന് ആറുമാസം മുൻപ് തന്നെ 3.5 മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോഷണൽ വീഡിയോ പുറത്തുവിട്ടുകൊണ്ട് ബോളിവുഡ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ രീതിയാണ് ഇവർ സ്വീകരിച്ചത്.
ചിത്രത്തെ ചുറ്റിപ്പറ്റി തുടക്കത്തിൽ നിരവധി നെഗറ്റീവ് വാർത്തകളും 'ഹൈപ്പ് ഇല്ല' എന്ന തരത്തിലുള്ള വിമർശനങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ വരുമ്പോൾ സംവിധായകൻ അദിത്യ ധർ തികച്ചും ശാന്തനായാണ് പ്രതികരിച്ചിരുന്നതെന്ന് വരുൺ ഓർത്തെടുക്കുന്നു. അത്തരം വാർത്തകളുടെ ലിങ്കുകൾ അയച്ചുതരുമ്പോൾ "എല്ലാം ഓക്കെയാണ്, ഒരു കുഴപ്പവുമില്ല" എന്ന് മാത്രമാണ് അദിത്യ പറയാറുണ്ടായിരുന്നത്. റൺവീറും അദിത്യയും ഒരു നടനും സംവിധായകനും ചെയ്യേണ്ട ചുമതലകൾക്ക് അപ്പുറമുള്ള അർപ്പണബോധത്തോടെയാണ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതെന്നും, റിലീസിന് മുന്നോടിയായി നടക്കുന്ന പെയ്ഡ് നെഗറ്റീവ് ക്യാമ്പയിനുകളെ അവർ സമാധാനത്തോടെ നേരിട്ടുവെന്നും വരുൺ കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിലെ വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് 'ധുരന്ധർ' ചരിത്രവിജയം കുറിച്ചത്. റൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ലോകമെമ്പാടുമായി 1,300 കോടി രൂപയിലധികം നേടി. തുടർന്ന് രണ്ടാം ഭാഗമായ 'ധുരന്ധർ: ദി റിവഞ്ച്' 1,800 കോടി രൂപയിലേറെയും വാരികൂട്ടി എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി മാറി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh intentionally stayed away from Dhurandhar promotions due to his previous films' box office performance., The makers decided to let the content and promotional videos speak directly to the audience instead of traditional interviews., Dhurandhar and its sequel went on to achieve massive box office success, collecting thousands of crores worldwide.
Published: 22 Oct 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented