ഹിന്ദി സിനിമാരംഗത്തെ പണം നൽകിയുള്ള പ്രചാരണങ്ങളെ വിമർശിച്ച് സംവിധായകൻ കരൺ ജോഹർ. പ്രേക്ഷകരുടെ യഥാർഥപ്രതികരണങ്ങൾ അളക്കാൻ ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരൺ പങ്കെടുത്ത ഒരു ചർച്ചയിൽ, ജാൻവി കപൂർ, ഷനായ കപൂർ തുടങ്ങിയ നടിമാർ അവരുടെ സമീപകാല ചിത്രങ്ങളായ 'പരം സുന്ദരി', 'തു യാ മൈൻ' എന്നിവയ്ക്കായി ‘method marketing’ ചെയ്തതിനെപ്പറ്റിയും ബോളിവുഡിൽ ഈ പിആർ ട്രെൻഡ് സ്വീകരിക്കുമോ എന്നും ഒരാൾ ചോദിച്ചു. തൻ്റെ അഭിപ്രായത്തിൽ ബോളിവുഡ് പിആർ ചെയ്യുന്നത് നിർത്തണമെന്നാണ് കരൺ പ്രതികരിച്ചത്. "അത് വളരെ നല്ലതായിരിക്കും. അവർ അവരുടെ നേട്ടങ്ങളെപ്പറ്റി സ്വയം സംസാരിക്കണം. നിർഭാഗ്യവശാൽ, ഇപ്പോൾ എല്ലാ പിആറും 'പെയ്ഡ് പിആർ' ആണ്. അതുകൊണ്ട്, നിങ്ങൾ സുന്ദരിയാണെന്ന് പറയാൻ നിങ്ങൾ പണം കൊടുത്താൽ മതി. ഭൂമിയിലെ ഏറ്റവും മികച്ച നടനാണെന്ന് പറയാൻ നിങ്ങൾ പണം കൊടുത്താൽ മതി. എൻ്റെ അഭിപ്രായത്തിൽ, പിആറിൻ്റെ കാര്യത്തിൽ നമ്മൾ അതിരുവിട്ട് പ്രവർത്തിക്കുന്നു. അതുകൊണ്ട് അവർ മെത്തേഡ് മാർക്കറ്റിംഗ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്; അവർ സ്വയം വിപണനം ചെയ്യുന്നത് നിർത്തണം, അവരുടെ ജോലിയെ സംസാരിക്കാൻ അനുവദിക്കണം."-അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേകതാരത്തെ ലക്ഷ്യം വെക്കുന്നില്ലെന്നും പൊതുവായുള്ള പ്രവണതയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. പെയ്ഡ് പിആർ കാരണം പ്രേക്ഷകരുടെ സ്വാഭാവിക പ്രതികരണം അളക്കാൻ പ്രയാസമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രചാരണവും വിപണനവും വളരെ പ്രധാനപ്പെട്ട ജോലികളാണ്, അവയെ അങ്ങനെ തന്നെ പരിഗണിക്കണം. പക്ഷേ ഇപ്പോൾ, വിലയ്ക്ക് ലഭ്യമല്ലാത്തതായി ഒന്നുമില്ല, അത് വളരെ വേദനാജനകമായ കാര്യമാണ്. 'ആളുകൾക്ക് ഇത് യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്നുണ്ടോ അതോ ഇഷ്ടപ്പെടാൻ പണം ലഭിച്ചതാണോ?' എന്ന് മനസ്സിലാവുന്നില്ലെ"ന്നും കരൺ വ്യക്തമാക്കി.
2023-ൽ പുറത്തിറങ്ങിയ റോക്കി ഔർ റാണി കി പ്രേം കഹാനി ആണ് കരൺ അവസാനമായി സംവിധാനം ചെയ്ത ചിത്രം. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ഈ ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar advocates for ending paid PR to restore organic audience feedback., Concerns raised over 'method marketing' and manufactured public perception., Emphasis on prioritizing cinematic quality over expensive publicity campaigns., Overview of Dharma Productions' 2026 slate including Chand Mera Dil and Naagzilla.
Published: 27 Apr 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented