ആർട്ട് സിനിമകളിലും കൊമേഴ്‌സ്യൽ സിനിമകളിലും ഒരുപോലെ തിളങ്ങിയ പ്രധാനതാരങ്ങളിലൊരാളായിരുന്നു ഓം പുരി. ഹിന്ദി, ഉറുദു, മലയാളം, ബംഗാളി, കന്നഡ, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, തെലുഗു, മറാത്തി സിനിമകളിലെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 20-ലേറെ ഇംഗ്ലീഷ് ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി. കരിയറിൽ രണ്ട് ദേശീയപുരസ്‌കാരങ്ങൾ അദ്ദേഹം നേടി. പത്മശ്രീ പുരസ്‌കാരവും തേടിയെത്തി.
ആക്രോശ്, ആരോഹൻ, അർധ് സത്യ, ഡിസ്‌കോ ഡാൻസർ, സിറ്റി ഓഫ് ജോയ്, സാം ആന്റ് മീ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ.
അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കൈയിൽ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇല്ലായിരുന്നു. അതുകൊണ്ട് എപ്പോഴാണ് ജനിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല. ദസറയ്ക്കുമുമ്പാണ് ജനിച്ചതെന്ന് അമ്മ പറഞ്ഞതോടെ, അങ്ങനൊരു തീയതി തന്റെ ജനനത്തീയതിയായി അദ്ദേഹം തിരഞ്ഞെടുത്തു.
കടുത്ത ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹം ജനിച്ചതും വളർന്നതും. ഓം പുരിക്ക് ആറുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ജയിലിലായി. റെയിൽവേയിൽ ജോലിക്കാരനായ അദ്ദേഹം സിമന്റ് മോഷ്ടിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്. അതോടെ കുടുംബം കടുത്ത സാമ്പത്തികപരാധീനതകളിലായി. കുടുംബം പോറ്റാനായി അദ്ദേഹത്തിന്റെ സഹോദരൻ റെയിൽവേയിൽ ചുമട്ടുതൊഴിലാളിയായി. ആറുവയസ്സുള്ള ഓം പുരി റോഡരികിലെ ഭക്ഷണശാലകളിൽ പാത്രം കഴുകാനായി നിന്നു. അതിനൊപ്പം വേറെയും ജോലികൾ ചെയ്തു. തൊട്ടടുത്തുള്ള റെയിൽവേ ട്രാക്കുകളിൽനിന്ന് കൽക്കറി ശേഖരിച്ച് വിറ്റും പണമുണ്ടാക്കി.
ആ സമയത്ത് തീവണ്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. പലപ്പോഴും തീവണ്ടിയിൽ തന്നെ കിടന്നുറങ്ങി. തീവണ്ടി ഓടിക്കുന്നയാൾ ആവണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ, ജീവിതം വേറെ വഴികളിലൂടെയാണ് അദ്ദേഹത്തെ മുന്നോട്ടുനടത്തിയത്. വലുതായപ്പോൾ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. പിന്നീട് പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും. അവിടെ ചേരുമ്പോൾ ധരിക്കാനൊരു നല്ല ഷർട്ട് പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫീസ് അടയ്ക്കാനും കഴിഞ്ഞില്ല. അങ്ങനെ അവിടുന്ന് പുറത്തുപോയി. 1975 മുതൽ 2017-ൽ മരിക്കുന്നതുവരെ അദ്ദേഹം സിനിമകളിൽ സജീവമായി. 11 സിനിമകൾ ഓം പുരിയുടെ മരണശേഷമാണ് റിലീസായത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the inspiring journey of Om Puri, from washing dishes at age 6 to becoming a celebrated actor in Bollywood and international cinema
Published: 18 Oct 2025, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented