ഇൻസ്റ്റാഗ്രാമിന്റെ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ആവേശത്തോടെയാണ് നെറ്റിസൺസ് വരവേറ്റത്. കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവർക്ക് ഉപയോക്താക്കളിൽനിന്നും നേരിട്ട് വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഫീച്ചറായിരുന്നുവിത്. പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് പ്രത്യേക കണ്ടന്റ് (exclusive content) ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഈ ഫീച്ചർ ഉപയോഗിച്ച് ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ ഇൻസ്റ്റ ക്രിയേറ്ററാണ് പർപ്പിൾ ഹാൽസിയോൺ (purplehalcyon) എന്ന പേജിനുടമയായ എ. അശ്വിനി. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പേർ സബ്‌സ്‌ക്രൈബ് ചെയ്ത പേജാണിതെന്നും പറയപ്പെടുന്നു. പണം നൽകുന്നവർക്ക് മാത്രം കാണാൻ കഴിയുന്ന എക്‌സ്‌ക്ലൂസീവ് വീഡിയോകളും ഫോട്ടോകളുമാണ് അശ്വിനിയുടെ അക്കൗണ്ടിനെ ആകർഷകമാക്കിയത്.
Also Read
എന്നാലിപ്പോൾ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രതീക്ഷിതമായി ഡിസേബിൾ ആയിരിക്കുകയാണ്. ആ പേജ് തിരഞ്ഞെത്തുന്നവർക്കെല്ലാം 'page not found' അല്ലെങ്കിൽ 'profile is not available' എന്ന മെസേജാണ് ലഭിക്കുന്നത്. എന്താണ് പേജിന് പറ്റിയതെന്ന് ഇപ്പോഴും വ്യക്തമല്ല. അക്കൗണ്ട് റിപ്പോർട്ട് ചെയ്തതാണ്, അക്കൗണ്ട് ഹാക്ക് ചെയ്തു, അക്കൗണ്ട് റിമൂവ് ചെയ്തു...എന്നെല്ലാമാണ് ആളുകൾ കമന്റ് ചെയ്യുന്നത്. അതിനിടെ അശ്വിനി തന്നെ പേജ് ഡിലീറ്റ് ചെയ്തതാണെന്നും പറയപ്പെടുന്നു. അപ്പോഴും കാരണം ആർക്കുമറിയില്ല.
ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ (instagram subscription) തന്റെ അക്കൗണ്ടിലെത്തിയവരുടെ എണ്ണം 25,000 കഴിഞ്ഞുവെന്ന് നേരത്തെ അവർ പ്രഖ്യാപിച്ചിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്കുശേഷമാണ് അക്കൗണ്ട് തന്നെ കാണാതാവുന്നത്.
390 രൂപയാണ് അവരുടെ അക്കൗണ്ട് സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള തുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഒരു കോടിക്കടുത്തായിരുന്നു അവരുടെ വരുമാനം. ഇന്ത്യയിലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട കണ്ടന്റ് ക്രിയേറ്റർമാരിലൊളുടെ പേജാണ് പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Purple Halcyon, a top Indian Instagram creator, has seen their account disabled in 2026. The account previously generated high revenue through the Instagram subscription model. The page currently displays 'page not found', sparking speculation about hacking or policy violations
Published: 12 Apr 2026, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented