ഇപ്പോഴും താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും (Virosh Wedding) വിവാഹവിശേഷങ്ങൾ കഴിഞ്ഞിട്ടില്ല. കുറച്ചുദിവസങ്ങൾക്കുമുമ്പായിരുന്നു രശ്മികയുടെ നാടായ കൂർഗിൽവെച്ച് റിസപ്ഷൻ നടന്നത്. ഏറ്റവുമൊടുവിൽ 'രണബാലി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് താരങ്ങൾ തിരിച്ചെത്തുകയും ചെയ്തു. രശ്മികയും വിജയ്‌യും ഒരുമിക്കുന്ന പുതിയ ചിത്രമാണ് 'രണബാലി'.
ഫെബ്രുവരി 26-നായിരുന്നു താരങ്ങൾ ഉദയ്പൂരിൽവെച്ച് വിവാഹിതരായത്. അതിനുമുമ്പ് ഹൽദിയും സംഗീതുമെല്ലാം ആഘോഷമായിട്ടാണ് നടത്തിയത്. വിവാഹശേഷം ഹൈദരാബാദിൽവെച്ച് സിനിമയിലുള്ളവർക്കായി റിസപ്ഷനും. ഇപ്പോൾ പോസ്റ്റ് വെഡിങ് പാർട്ടിയിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സെലിബ്രിറ്റി ഡി.ജെ ആയ ഗണേഷ്. ഗണേഷും പോസ്റ്റ് വെഡിങ് പാർട്ടിയിൽ പെർഫോം ചെയ്തിരുന്നു.
രശ്മികയും വിജയ്‌യും ബോളിവുഡ് ട്രാക്കുകൾക്കൊപ്പം ഹൃദയംനിറഞ്ഞ് നൃത്തംചെയ്‌തെന്ന് ഗണേഷ് ഓർക്കുന്നു. ''രശ്മിക മന്ദാനയ്ക്ക് ബോളിവുഡ് ഗാനങ്ങൾ വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് അവർ എന്നെയും അതിൽ പങ്കെടുപ്പിച്ചത്. ഒരു ദക്ഷിണേന്ത്യൻ വിവാഹമാണല്ലോ, അതിലേക്ക് പെർഫോം ചെയ്യാൻ വേണ്ടി എന്നെ വിളിച്ചപ്പോൾ എനിക്കാദ്യം ഒരു സംശയം തോന്നി. പിന്നീടാണ് രശ്മിക ബോളിവുഡ് സംഗീതത്തിന്റെ എത്ര വലിയ ആരാധികയാണെന്ന് മനസ്സിലായത്''.
ഡിസംബറിൽ തന്നെ താനും മറ്റ് പലരും രശ്മിക-വിജയ് വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഗണേഷ് പറയുന്നു. എന്നാൽ, സ്വകാര്യത നിലനിർത്തുന്നതിനായി എല്ലാവരോടും ഒരു എൻ.ഡി.എ (non-disclosure agreement) ഒപ്പുവെക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങായതിനാൽ അത്ര സുരക്ഷാക്രമീകരണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഗണേഷ് പറഞ്ഞു. ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''രശ്മിക ഞങ്ങളെ 'പുഷ്പ'യിലെ 'സാമി സാമി' കളിക്കാൻ പ്രേരിപ്പിച്ചു. ഇതിനുപുറമെ, സൽമാൻ ഖാന്റെ 'മുജ്സെ ശാദി കരോഗി', 'ജീനേ കേ ചാർ ദിൻ' തുടങ്ങിയ ഗാനങ്ങൾക്കൊപ്പം അവർ അവർ ഭ്രാന്തമായി (dancing crazily) നൃത്തം ചെയ്യുകയായിരുന്നു''.
സെലിബ്രിറ്റി പാർട്ടികളിൽ സ്വകാര്യത അവർക്കേറെ പ്രധാനമാണെന്നും ഗണേഷ് പറയുന്നു. ''രശ്മികയുടെയും വിജയ്യുടെയും വിവാഹത്തിൽ, ഫോണുകൾ അനുവദിച്ചിരുന്നു. എങ്കിലും സെലിബ്രിറ്റി പാർട്ടികളുടെ കാര്യത്തിൽ സ്വകാര്യത അവർക്ക് വളരെ പ്രധാനമാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna and Vijay Deverakonda married in February 2026. Celebrity DJ Ganesh shared insights into their post-wedding celebration. The couple danced to Salman Khan's hit Bollywood tracks.
Published: 12 Apr 2026, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented