സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് പായൽ ധരെ. രാജ്യത്തെ മുൻനിര വനിതാ ഓൺലൈൻ ഗെയിമർമാരിൽ ഒരാളും കൂടിയാണവർ. പായൽ ഗെയിമിങ് എന്നും അവർക്ക് പേരുണ്ട്.
2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ ദുബായിൽ നടന്ന മത്സരത്തിനിടെയാണ് പായൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്‌റ്റേഡിയത്തിലെ സ്റ്റാൻഡുകളിൽ അവരുമുണ്ടായിരുന്നു. ക്യാമറക്കണ്ണുകൾ അവരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുത്തു. ആ വീഡിയോകളെല്ലാം വൈറലാവുകയും ചെയ്തു. ടൂർണമെന്റിനിടെ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞ പേരുകളിലൊന്നും പായലിന്റേത് തന്നെ.
ഇക്കഴിഞ്ഞ ദിവസം മുതൽ പായൽ വീണ്ടും ട്രെൻഡിങ്ങിലാണ്. പായൽ ഉൾപ്പെട്ട ഒരു 'ദുബായ് എംഎംഎസ് വീഡിയോ' ഈയിടെ പുറത്തുവന്നിരുന്നു. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള ആ സ്വകാര്യ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്. അത് ഡീപ് ഫേക്ക് വീഡിയോ ആണെന്നും അല്ലെന്നുമുള്ള വാദങ്ങൾ നടന്നു. പിന്നാലെ, ഡീപ് ഫേക്ക് ആണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ പായൽ വീഡിയോയ്‌ക്കെതിരെ പ്രതികരിച്ചിട്ടില്ല.
ഛത്തീസ്ഗഢിലാണ് അവരുടെ ജനനം. 2019-ലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. തുടക്കത്തിൽ പബ്ജിയായിരുന്നു സ്ട്രീം ചെയ്തിരുന്നത്. അതിനുശേഷം മുൻനിര സ്ട്രീമർമാരിലൊരാളായി മാറി. 21-ാം വയസ്സിൽ തന്നെ ഗെയിമിങ് ലോകത്ത് സ്വന്തമായൊരു പേരുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. പിന്നാലെ വൻകിട ബ്രാൻഡുകൾക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു. ഹിന്ദി ബിഗ് ബോസിന്റെ 19-ാം സീസണിൽ മത്സരിക്കുന്നവരുടെ പേരുകളിൽ ആദ്യഘട്ടത്തിൽ പായലുമുണ്ടായിരുന്നു. അതിനുകാരണമായതും അവരുടെ ജനപ്രീതി തന്നെ.
യൂട്യൂബിൽ 3 ദശലക്ഷം സബ്സ്‌ക്രൈബർമാരെ ലഭിച്ച ആദ്യ ഇന്ത്യൻ വനിതാ ഗെയിമർ എന്ന റെക്കോർഡും അവർക്കാണെന്ന് പറയപ്പെടുന്നു. 2024-ൽ മൊബൈൽ സ്ട്രീമർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടുവെന്നും അവരുടെ ഇൻസ്റ്റഗ്രാം ബയോ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ക്ഷണിക്കപ്പെട്ട ഇന്ത്യൻ ഗെയിമർമാരിൽ ഒരാളായിരുന്നു പായൽ. ചില റിപ്പോർട്ടുകൾ പ്രകാരം അവരുടെ ഏകദേശ ആസ്തി ഒമ്പതുകോടി രൂപയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Who is Payal Gaming? Viral Dubai MMS video, deepfake controversy, and her journey as a top Indian female online gamer
Published: 17 Dec 2025, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented