അന്തരിച്ച നടൻ നാനാ പടേകറും ഭാര്യ നീലകാന്തിയും ദീർഘകാലമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്, എങ്കിലും വിവാഹമോചനം നേടിയിരുന്നില്ല. ഒരു നാടകത്തിനിടയിലാണ് താനും നീലകാന്തിയും കണ്ടുമുട്ടിയതെന്ന് നാനാ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അവരും അഭിനേതാവായിരുന്നു. ആ സമയത്ത് നീലകാന്തി കൂടുതൽ പണം സമ്പാദിച്ചിരുന്നു.

"അവളൊരു ബാങ്കിൽ ഓഫീസറായിരുന്നു. എനിക്ക് ഒരു ഷോയ്ക്ക് 50 രൂപ കിട്ടും, അവളുടെ ശമ്പളം 2500 രൂപയായിരുന്നു. 15-20 ഷോകൾ ചെയ്താലേ എനിക്ക് 750 രൂപയുണ്ടാക്കാനാവൂ." അദ്ദേഹം പറഞ്ഞു. ഒരു നടനെന്ന നിലയിൽ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ തന്നെ പ്രേരിപ്പിച്ചത് നീലകാന്തിയുടെ സാമ്പത്തിക, ധാർമ്മിക പിന്തുണയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

"നിങ്ങൾ ഇതൊരു കരിയറായി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ പണം സമ്പാദിക്കുന്നുണ്ട്, കുടുംബത്തിന് വരുമാനമുണ്ട് എന്ന് അവളെന്നോട് പറഞ്ഞു. ഞാനതിന് നന്ദിയുള്ളവനാണ്. അവൾ കാരണം മാത്രമാണ് എനിക്കീ തൊഴിൽ തുടരാൻ കഴിഞ്ഞത്. ഞാൻ വിജയിക്കുമോ ഇല്ലയോ എന്ന് ആ സമയത്ത് ഞങ്ങൾക്കറിയില്ലായിരുന്നു"- അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് ശേഷം, കുടുംബത്തിനുവേണ്ടി നീലകാന്തി അഭിനയമവസാനിപ്പിച്ചു. അപ്പോഴേക്കും നാനയും നീലകാന്തിയും വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയിരുന്നു. അവർ നാനയുടെ അമ്മയ്ക്കും മകൻ മൽഹാറിനുമൊപ്പമാണ് ജീവിച്ചത്. നാന അവർക്കൊപ്പമായിരുന്നില്ല.

മകന്റെ മരണം

രണ്ടര വയസ്സുള്ളപ്പോഴാണ് നാനയുടെ മൂത്ത മകൻ ദുർവാസ മരിക്കുന്നത്. ഏറ്റവും കോപാകുലനായ ഋഷി'യുടെ പേരാണ് ദുർവാസയ്ക്ക് നൽകിയിരിക്കുന്നതെന്നും ജനനസമയത്ത് അവന് ചില വൈകല്യങ്ങളുണ്ടായിരുന്നുവെന്നും നാന വെളിപ്പെടുത്തിയിരുന്നു. "എന്റെ മൂത്ത മകൻ ജനിച്ചത് വൈകല്യത്തോടെയാണ്. ഒരു കണ്ണിന് കാഴ്ചപ്രശ്നങ്ങളുമുണ്ടായിരുന്നു. അവനെ അങ്ങനെ കാണുമ്പോൾ എന്റെ മനസ്സിലാദ്യം വന്ന ചിന്ത, 'എന്റെ മകൻ ഇങ്ങനെയാണല്ലോ, ആളുകൾ എന്നെപ്പറ്റി എന്ത് വിചാരിക്കും' എന്നാണ്. ഞാനെത്ര മോശമായ മനുഷ്യനാണെന്ന് ചിന്തിച്ചു നോക്കൂ. എന്റെ ആദ്യത്തെ ആകുലത അവനെപ്പറ്റിയല്ല, ആളുകൾ എന്നെക്കുറിച്ച് എന്തുപറയുമെന്നാണ്." അദ്ദേഹം പറഞ്ഞു.

രണ്ടര വയസ്സിൽ മരിച്ച അവൻ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നുവെന്നും താനൊരിക്കലും ദുഃഖത്തിൽ മുഴുകിയിരുന്നില്ലെന്നും നാന പറഞ്ഞു. "ഞാനെപ്പോഴും തല ഉയർത്തിപ്പിടിക്കുന്ന സ്വഭാവക്കാരനാണ്. കരയാറില്ല. സിനിമകളിൽ മാത്രമേ കരയാറുള്ളൂ, അതിന് ഞാൻ പണം വാങ്ങും" അദ്ദേഹം പറഞ്ഞു.

മകൻ മരിച്ചശേഷം അമിതമായി പുകവലിക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. "ആ സമയത്ത് ഞാൻ ഒരു ദിവസം ഏകദേശം 60 സിഗരറ്റ് വലിക്കുമായിരുന്നു. കുളിക്കുമ്പോൾ പോലും ഞാൻ വലിക്കും. അതൊരു മോശം കാര്യമാണ്. ദുർഗന്ധം കാരണം ആരുമെന്റെ കാറിൽ കയറില്ലായിരുന്നു. ഞാൻ കൂടുതൽ മദ്യപിച്ചിട്ടില്ലെങ്കിലും ധാരാളം പുകവലിച്ചിരുന്നു"- അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi