ആമിർ ഖാന്റെ മകൾ ഇറ ഖാൻ, തന്റെ ശരീരഭാരത്തെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നു സംസാരിച്ചിരുന്നു. തന്റെ ചിന്തകൾ പരസ്യമായി പങ്കുവെച്ച ഇറ, ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നത് ഭയപ്പെടുത്തുന്ന ഒന്നാണെന്നും പറഞ്ഞു.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് 2020 മുതൽ താൻ അമിതഭാരവും ശാരീരികക്ഷമതയില്ലായ്മയും മൂലം ബുദ്ധിമുട്ടുകയാണെന്ന് ഇറ വെളിപ്പെടുത്തിയത്. സ്വന്തം ശരീരത്തെക്കുറിച്ച് ഇനിയും പല കാര്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും, എന്നാൽ ഇപ്പോൾ ഉണ്ടായ ചെറിയൊരു പോസിറ്റീവ് മാറ്റമാണ്, ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ തനിക്ക് പ്രചോദനമായതെന്നും ഇറ കൂട്ടിച്ചേർത്തു.
“അതെ, ഞാൻ തടിയുള്ളവളാണ്. 2020 മുതൽ തടിച്ചിയാണെന്നും ശാരീരികക്ഷമത ഇല്ലാത്തവളാണെന്നും ഉള്ള തോന്നലുകൾക്കിടയിലാണ് ഞാൻ. ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എനിക്ക് ഇനിയും വ്യക്തത വരാത്ത കാര്യങ്ങളുമുണ്ട്. എന്നാൽ ഇപ്പോൾ ഒരു ചെറിയ മാറ്റം എനിക്ക് അനുഭവപ്പെടുന്നുണ്ട്, അതിനാൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. വിഷാദരോഗത്തെക്കുറിച്ച് സംസാരിച്ച അത്ര ആത്മവിശ്വാസമോ വ്യക്തതയോ ഇപ്പോൾ എനിക്കില്ലായിരിക്കാം. ഇത് എന്നെ അല്പം ഭയപ്പെടുത്തുന്നു.”
“പക്ഷേ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. എനിക്ക് ഈറ്റിംഗ് ഡിസോർഡർ (ഭക്ഷണക്രമത്തിലെ തകരാറുകൾ) ഒന്നുമില്ല, ഞാൻ അതിൽ ഒരു വിദഗ്ധയുമല്ല. എന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു എന്ന് മാത്രം. കമന്റ് ബോക്‌സിലേക്ക് സ്വന്തം റിസ്‌കിൽ മാത്രം പോവുക, ഞാൻ അതിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇത് എങ്ങനെ പോകുമെന്ന് നോക്കാം,” ഇറ എഴുതി.
“നമുക്ക് പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാം, അതായത് എന്നെക്കുറിച്ച്. എന്റെ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ളതിനേക്കാൾ അമിതഭാരമുണ്ട് എനിക്ക്. 2020 മുതൽ ബോഡി ഇമേജ് പ്രശ്‌നങ്ങളുമായും ഭക്ഷണരീതികളുമായും ഞാൻ മല്ലിടുകയാണ്.”
“വിഷാദത്തെക്കുറിച്ച് സംസാരിച്ച അത്ര സുഖകരമായോ ആത്മവിശ്വാസത്തോടെയോ എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയുന്നില്ല. സുഹൃത്തുക്കളുടെ ജീവിതത്തിൽ ഇടപെടുന്നതിനും, പോപോയുമായുള്ള (ഇറയുടെ പങ്കാളി) എന്റെ ബന്ധത്തിലും, എന്റെ ആത്മവിശ്വാസത്തിലും, ജോലിയിലുമെല്ലാം ഇത് തടസ്സമാകുന്നുണ്ട്. വിഷാദം എന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചോ, അതേ തീവ്രതയിൽ തന്നെ ഇതും എന്നെ ബാധിക്കുന്നു. അതിനാൽ എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കണം. എന്റെ ചിന്തകളും ഞാൻ നേരിടുന്ന പോരാട്ടങ്ങളും വിശകലനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അത് എന്നെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു.”
നേരത്തെ, തന്റെ വിഷാദരോഗത്തെക്കുറിച്ചും ഇറ തുറന്നു സംസാരിച്ചിരുന്നു. താൻ ജനിച്ചു വളർന്ന സാഹചര്യങ്ങളിലെ ആനുകൂല്യങ്ങൾ തനിക്ക് കുറ്റബോധം ഉണ്ടാക്കിയിരുന്നതായും ഇറ അന്ന് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം ആമിർ ഖാന്റെയും റീന ദത്തയുടെയും മകളാണ് ഇറ ഖാൻ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan`s daughter Ira Khan bravely shares her journey with body image issues and weight gain since 2020, encouraging open conversation. Read her story.
Published: 30 Dec 2025, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented