ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി ആനന്ദ്. കരൺ ജോഹർ സംവിധാനം ചെയ്ത 'റോക്കി ഔർ റാണി കീ പ്രേം കഹാനി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അഞ്ജലി, താൻ കടന്നുവന്ന വഴികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന്റെ യൂട്യൂബ് ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് അഞ്ജലി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
സിനിമയിലേക്ക് അവസരങ്ങൾ തേടിയെത്തിയ സമയത്ത് ഒരു കാസ്റ്റിങ് ഡയറക്ടറിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവമാണ് അഞ്ജലി ഓർത്തെടുത്തത്. "വണ്ണം കുറച്ചാൽ മാത്രമേ എന്തെങ്കിലും അവസരങ്ങൾ നൽകാൻ സാധിക്കൂ" എന്നായിരുന്നു ആയാളുടെ ഉപദേശം. നടൻ ദിനേശ് ആനന്ദിന്റെ മകളാണെങ്കിലും സിനിമാ മേഖലയിൽ സ്വന്തമായി ഇടംകണ്ടെത്താൻ അഞ്ജലിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.
Also Read
"2020-ലെ ലോക്ക്ഡൗൺ കാലം ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമായിരുന്നു, കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ആറുമാസം കൊണ്ട് തീർന്നു. ആ സമയത്താണ് അഭിനയം പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്," അഞ്ജലി വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിലാണ് കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയിൽ നിന്ന് അഞ്ജലിക്ക് സന്ദേശം ലഭിക്കുന്നത്. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലേക്ക് ഓഡിഷൻ നടക്കുന്നുണ്ടെന്ന വിവരമായിരുന്നു അത്. എന്നാൽ അഞ്ജലിയുടെ അമ്മയ്ക്ക് ഇതിൽ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. "വലിയ സംഭവം പോലെ കരൺ ജോഹറിനെ കാണാൻ പോകുന്നു, അവർ നിന്നെ എന്തിനാണ് കാണുന്നത്?" എന്നായിരുന്നു അമ്മയുടെ പ്രതികരണം.
എന്നാൽ ഓഡിഷനിൽ അഞ്ജലിയുടെ പ്രകടനത്തിൽ കരൺ ജോഹർ ഏറെ തൃപ്തനായി. തുടർന്ന് രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ 'റോക്കി ഔർ റാണി കീ പ്രേം കഹാനി'യിലെ പ്രധാന കഥാപാത്രത്തിലേക്ക് അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു.
വെള്ളിത്തിരയിൽ സജീവമാകുന്നതിന് മുൻപ് 'ധായ് കിലോ പ്രേം', 'കുൽഫി കുമാർ ബാജേവാല' തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ അഞ്ജലി ശ്രദ്ധ നേടിയിരുന്നു. കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. 2021-ൽ അക്ഷയ് കുമാർ ചിത്രം 'ബെൽ ബോട്ടം'ത്തിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാത്ത ഒരു വേഷമായിരുന്നു അത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ധമാൽ 4' ആണ് അഞ്ജലിയുടെ പുതിയ ചിത്രം. ഇപ്പോഴും കരിയറിൽ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് താരം തുറന്നുപറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anjali Anand almost quit acting after losing all her savings during the 2020 lockdown., She faced body-shaming and rejection from casting directors due to her weight., She made her big Bollywood debut in Karan Johar's 'Rocky Aur Rani Kii Prem Kahani'.
Published: 26 Sept 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented