1970-കളിലും 80-കളിലും ഇന്ത്യൻസിനിമയിലെ ഗ്ലാമർതാരമെന്ന് അറിയപ്പെട്ട താരമാണ് സീനത്ത് അമൻ. ഏത് വേഷവും മനോഹരമാക്കാനുള്ള അവരുടെ കഴിവാണ് സീനത്തിനെ മറ്റുള്ള താരങ്ങളിൽനിന്ന് വ്യത്യസ്തയാക്കിയത്. സീനത്ത് അമന്റെ നൃത്തത്തിനുപോലും ഏറെ ആരാധകരുണ്ടായിരുന്നു അക്കാലത്ത്.
അതിനൊപ്പം അന്നത്തെ സ്റ്റൈൽ ഐക്കൺ കൂടിയായി അവർ മാറി. അവരുടെ വസ്ത്രങ്ങളും യുവത്വത്തിന്റെ മനംകവർന്നു. തന്റെ വസ്ത്രധാരണത്തെ പലരും വിമർശിച്ചപ്പോഴും, അതിൽ അശ്ലീലമില്ലെന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. താൻ സെക്‌സ് ഡോളായി ബ്രാൻഡ് ചെയ്യപ്പെടുമ്പോഴും, അതും അവർ സന്തോഷത്തോടെ തന്നെ സ്വീകരിച്ചു.
ഇപ്പോഴിതാ അതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് സീനത്ത്. തന്റെ അഭിനയജീവിതത്തെക്കുറിച്ചും സെക്‌സ് സിംബൽ ഇമേജിൽ കുടുങ്ങിപ്പോയതിനെക്കുറിച്ചും അവർ ശുഭ്ര അയ്യപ്പയുടെ യൂട്യൂബ് ചാനലിൽ തുറന്നുപറഞ്ഞു.
ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അവർ പ്രതികരിച്ചതിങ്ങനെ, ''എന്നെക്കുറിച്ച് പുറംലോകത്ത് പ്രദർശിപ്പിച്ചിരുന്നതും ഞാനെന്ന വ്യക്തിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. സെക്‌സ് സിംബൽ എന്ന ടാഗ് എത്രയോ വർഷം എനിക്കൊപ്പം തന്നെ നിലനിന്നു. എന്നെ നേരിട്ടുകാണുമ്പോഴാണ് ഞാനെന്താണെന്ന് പലരും തിരിച്ചറിഞ്ഞത്. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തയാണെന്ന് പലരും അപ്പോഴാണ് മനസ്സിലാക്കിയത്. ഞാൻ നല്ല കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനോട് ആർക്കും താത്പര്യമില്ലായിരുന്നു. പാട്ടുപാടുക, നൃത്തം ചെയ്യുക, രണ്ട് ഡയലോഗുകൾ പറയുക, പിന്നെ മഴയിൽ നനയുക...ഇതൊക്കെയായിരുന്നു സിനിമയിൽ എന്റെ സംഭാവനകൾ. ക്ലീവേജ് ഷോയും ശരീരത്തിന്റെ പുറംഭാഗം പ്രദർശിപ്പിക്കുന്നതുമൊക്കെയാണ് പലരും എന്നിൽനിന്ന് പ്രതീക്ഷിച്ചത്. എനിക്ക് കിട്ടിയ സിനിമകളിലേറെയും അങ്ങനെയുള്ളതായിരുന്നു''.
സത്യം ശിവം സുന്ദരം എന്ന സിനിമയിലെ സീനത്തിന്റെ കഥാപാത്രമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. അതിനെക്കുറിച്ച് പിന്നീടൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ സീനത്ത് വിശദീകരിച്ചതിങ്ങനെ, ''മനുഷ്യശരീരത്തിൽ അശ്ലീലമായി ഞാനൊന്നും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അശ്ലീലത ആരോപിച്ചപ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നിയത്. ആ ലുക്കുകളെല്ലാം എന്റെ ജോലിയുടെ ഭാഗമായിരുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Zeenat Aman discusses the contrast between her real personality and her onscreen sex symbol image. Reflects on the stereotypical roles offered to her during the 70s and 80s
Published: 01 Jul 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented