ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സലിംകുമാർ, സ്വന്തം കഥാപാത്രങ്ങൾ ഓരോദിവസവും പുതിയചിരികളുമായി എത്തുമ്പോൾ അവയെ കൂടുതൽ സ്നേഹിക്കുന്നതായി സലിംകുമാർ ഒരിക്കൽ പറഞ്ഞു.
''വാടസാപ്പിൽ ഇന്നെനിക്കേറ്റവും കൂടുതൽ ലഭിക്കുന്നത് എന്റെ കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള ട്രോളുകളാണ്. പരിചയക്കാരാണ് അതിൽ പലതും എനിക്ക് ഷെയർ ചെയ്യുന്നത്. ഇതെല്ലാം ആരുടെ സൃഷ്ടിയാണെന്ന് അന്വേഷിച്ചുപോകാറൊന്നുമില്ല, പക്ഷെ ആദ്യകാഴ്ച്ചയിൽതന്നെ അവയ്‌ക്കെല്ലാം ചിരി സമ്മാനിക്കാൻ കഴിയുന്നുണ്ട്.
Also Read
എന്റെ മുഖം ട്രോളുകളിൽ നിരന്തരം വരാൻ തുടങ്ങിയപ്പോൾ, 'എന്തുകൊണ്ട് കൂടുതലായി ഞാൻ' എന്നൊരന്വേഷണം നടത്തി. ഡയലോഗുകളോട് കൃത്യമായി ചേർന്നു നിൽക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും ഞാൻ കണ്ടത്. അതുതന്നെയാകണം ട്രോളൻമാർ എന്നെ പിടികൂടാൻ കാരണം. മുഖഭാവങ്ങളാണ് ട്രോളുകളുടെ മർമ്മം.
എന്റെ കഥാപാത്രങ്ങളിൽ അവരതെളുപ്പം കണ്ടെത്തുന്നുണ്ട്, കഥാപാത്രങ്ങളുടെ എക്സ്പ്രഷൻസ് ഒരുവിധമെല്ലാത്തിനും യോജിക്കുന്നുണ്ട്. സെൽഫിയെടുക്കുന്ന നിങ്ങൾ, തിരിച്ചറിയൽകാർഡിലെ മുഖം, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനിൽക്കുന്നഅവസ്ഥ, പ്രണയം, പുച്ഛം, പരിഹാസം-ഇത്രത്തോളം വ്യത്യസ്തഭാവങ്ങളിലൂടെ ഞാൻ കടന്നുപോയെന്ന് എനിക്കുകാണിച്ചുതന്നത് ട്രോളൻമാരാണ്. അവരോടെനിക്ക് പരിഭവമോ, പരാതിയോ ഇല്ല, നന്ദിയുണ്ട്, നന്ദിമാത്രമേയുള്ളൂ...''
സിനിമയിൽ സജീവമായി നിന്ന സലിംകുമാർ, കുറച്ച് വർഷം മുൻപ് ആരോഗ്യപ്രശ്നങ്ങളാൽ സിനിമയിൽ നിന്ന് മാറിനിന്നു. ആ കാലത്തെല്ലാം അദ്ദേഹത്തെ പ്രേക്ഷകരുമായി ചേർത്തിനിർത്തിയത് ട്രോളുകളിലെ മുഖമായിരുന്നു.
''സിനിമയിൽ നിന്ന് അവധിയെടുത്ത് മാറിനിന്നാൽ മതി, അവൻ എത്രവലിയ നടനായാലും സിനിമയിൽ പകരക്കാർ എത്തിയിരിക്കും. എന്നാൽ ഞാൻ മാറിനിന്ന ആ കാലത്തും എന്റെ കഥാപാത്രങ്ങൾ പുതിയ ഡയലോഗുകളുമായി ട്രോളുകളിലൂടെ സോഷ്യൽമീഡിയകളിൽ തരംഗമായിനിന്നു. ഒരുകണക്കിന് എന്റെ മുഖം മറന്നുപോകാതെ മലയാളികൾക്കിടയിൽ നിലനിർത്തിയതിൽ ഈ ട്രോളുകൾക്ക് വലിയ പങ്കുണ്ട്'', സലിംകുമാർ വിശദീകരിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salim Kumar once embraces his popularity in Malayalam social media trolls. His versatile facial expressions make him a perfect fit for diverse emotional contexts.
Published: 08 Jun 2026, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented