ജാന്‍വി കപൂര്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ജോഡി ആദ്യമായി ഒരുമിക്കുന്ന ‘പരംസുന്ദരി’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ട്രോളന്മാര്‍ക്ക് ചാകര. സിനിമയില്‍ ജാന്‍വിയുടെ കഥാപാത്രം മലയാളിയാണ്. ട്രെയിലറില്‍ മലയാളം ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജാന്‍വിയുടെ ഉച്ചാരണപ്പിശക് കൊണ്ട് ഡയലോഗുകള്‍ക്കുള്ള അവ്യക്തത ട്രോളുകള്‍ക്ക് വിഷയമായിരിക്കുകയാണ്. തെക്കേപ്പാട്ടില്‍ സുന്ദരി ദാമോദരന്‍ പിള്ള എന്നാണ് ജാന്‍വിയുടെ നായിക ട്രെയിലറില്‍ സ്വയം പരിചയപ്പെടുത്തുന്നത്. അത് തേക്കപ്പെട്ട സുന്ദരി എന്നാണ് ട്രോളന്മാര്‍ കേട്ടതും വ്യാഖ്യാനിക്കുന്നതും.
ജാന്‍വിയുടെ വേഷത്തിനുമുണ്ട് പരിഹാസങ്ങള്‍. സാരിയും ദാവണിയും സെറ്റ് സാരിയുമാണ് ജാന്‍വിയുടെ വേഷം. മലയാളി പെണ്‍കുട്ടികളെല്ലാം ദാവണിയാണ് നിത്യം ധരിക്കുന്നതെന്നാണോ ബോളിവുഡ് മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നാണ് കളിയാക്കല്‍. മുടിയിലെ മുല്ലപ്പൂവിനുമുണ്ട് കളിയാക്കല്‍. വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിയതോടെ വീണ്ടും സോഷ്യല്‍മീഡിയയില്‍ കത്തി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ‘പരംസുന്ദരി’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ‘കേരള സ്റ്റോറി’യിലും നായികയുടെ മലയാളം പരിഹാസപാത്രമായിരുന്നു. നായികയുടെ തലയിലെ മുല്ലപ്പൂവും അന്ന് ട്രോളന്മാര്‍ വിഷയമാക്കി.
അനായാസമായി ഹിന്ദി കൈകാര്യം ചെയ്യാനറിയുന്ന മലയാളി നടിമാര്‍ ഉള്ളപ്പോള്‍ അവരെ ആരെയെങ്കിലും നായികയാക്കിയാല്‍ പോരെ എന്നാണ് ട്രോളന്മാരുടെ ചോദ്യം. വളരെ ബുദ്ധിമുട്ടേറിയ ഉച്ചാരണമുള്ള ഭാഷയാണ് മലയാളം. അന്യഭാഷക്കാരായ നടിമാര്‍ക്ക് പെട്ടെന്ന് ഭാഷ വഴങ്ങിയേക്കില്ല. പിന്നെന്തിന് ബോളിവുഡ് ഈ സാഹസം ആവര്‍ത്തിക്കുന്നു എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ജാന്‍വിയെ മലയാളം പഠിക്കാന്‍ നടന്‍ റോഷന്‍ മാത്യു സഹായിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു കഥ. 2024ല്‍ പുറത്തിറങ്ങിയത് ‘ഉലജ്ജ്’ എന്ന സിനിമയില്‍ റോഷനും ജാന്‍വിയും ഒന്നിച്ചഭിനയിച്ചിരുന്നു. അക്കാരണം കൊണ്ട് ഇപ്പോള്‍ റോഷനെയും ചിലര്‍ ട്രോളുന്നുണ്ട്.
ട്രെയിലര്‍ ‘ചെന്നൈ എക്‌സ്പ്രസ്’ സിനിമയെ ഓര്‍മിപ്പിക്കുന്നു എന്നും ചിലര്‍ക്ക് ആക്ഷേപമുണ്ട്. 2013-ല്‍ പുറത്തുവന്ന രോഹിത് ഷെട്ടി ചിത്രമായ ‘ചെന്നൈ എക്‌സ്പ്രസി’ല്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണുമായിരുന്നു മുഖ്യ വേഷങ്ങളില്‍. സിനിമ അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹിന്ദി സിനിമയും തമിഴ് സംസ്‌കാരവുമായി വിളക്കിച്ചേര്‍ത്ത സിനിമ നര്‍മരംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshm
Content Highlights: Janhvi Kapoor`s Malayalam pronunciation in the Param Sundari trailer sparks hilarious memes and comparisons to The Kerala Story.
Published: 16 Aug 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented