മികച്ച കുറേ സിനിമകളിലൂടെ പ്രേക്ഷകമനസ്സിലിടം പിടിച്ച താരമാണ് താപ്‌സി പന്നു. ചഷ്‌മെ ബദ്ദൂർ, പിങ്ക്, റണ്ണിങ് ശാദി, നാം ഷബാന, സൂർമ, ബദ്‌ലാ, ഥപ്പഡ് തുടങ്ങിയവയാണ് അവരുടെ പ്രധാനസിനിമകൾ. ഈ വർഷം റിലീസായ അസ്സി, ഗാന്ധാരി എന്നീ ചിത്രങ്ങളിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, തന്റെ കൈയിൽനിന്ന് വിട്ടുപോയ ചില സിനിമകളെക്കുറിച്ച് പറയുകയാണ് താപ്‌സി ഇപ്പോൾ. ആ അവസരങ്ങൾ നഷ്ടപ്പെട്ടതിനേക്കാൾ അതിന്റെ കാരണമാണ് തന്റെ വേദനിപ്പിച്ചതെന്നും അവർ തുറന്നുപറയുന്നു. പല അവസരങ്ങളും ഒരു കാരണം പോലും വ്യക്തമാക്കാതെയാണ് ഒഴിഞ്ഞുപോയത്.
ഒരു പ്രോജക്റ്റിൽ നിന്ന് നായകന്റെ നിർബന്ധപ്രകാരം തന്നെ ഒഴിവാക്കിയെന്നും, എന്നാൽ അതിനുള്ള വ്യക്തമായ കാരണം ഒരിക്കലും നൽകിയില്ലെന്നും താപ്‌സി ഓർക്കുന്നു. എന്നാൽ മറ്റൊരു സന്ദർഭത്തിൽ തന്നോട് കാരണം പറഞ്ഞിരുന്നുവെന്നും താൻ കേട്ടിട്ടുള്ളതിൽ വെച്ച് 'ഏറ്റവും മോശമായ കാരണം' ആണതെന്നും അവർ വെളിപ്പെടുത്തുന്നു.
യൂട്യൂബർ നയൻദീപ് രക്ഷിതുമായുള്ള സംഭാഷണത്തിൽ, ഒരു ചിത്രത്തിലെ നായകന് തന്നെ ആ സിനിമയിൽ വേണ്ടെന്ന് മാത്രമാണ് തന്നോട് പറഞ്ഞതെന്ന് താപ്സി പറഞ്ഞു. കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ, അതിനുള്ള കാരണങ്ങൾ തനിക്ക് സ്വയം ഊഹിക്കേണ്ടി വന്നു.
''കാരണം എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഞാൻ പല കാരണങ്ങളും മനസ്സിൽ കാണാറുണ്ട്'', അവർ പറഞ്ഞു. ആ നടന് തോന്നിയ അരക്ഷിതാവസ്ഥ മുതൽ തനിക്ക് കൂടുതൽ അടുപ്പമുള്ള ഒരാളെ കൂടെക്കൂട്ടാനുള്ള ആഗ്രഹം വരെ പല സാധ്യതകളും താപ്സിക്ക് തോന്നാറുണ്ടെങ്കിലും, അവയൊന്നും ഒരിക്കലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
''എനിക്ക് പല കാരണങ്ങളും ഊഹിക്കാനാകും, പക്ഷേ കൃത്യമായ ഒരു കാരണം എനിക്ക് നൽകിയില്ല. എന്നെ ഒഴിവാക്കിയതിന്റെ കാരണം ചോദിച്ചുകൊണ്ടിരുന്നതുകൊണ്ട് തന്നെ ആ സിനിമയിൽ വേണ്ടെന്ന് മാത്രമാണ് എന്നോട് പറഞ്ഞത്'', അവർ ഓർത്തു.
''എന്നെ മാറ്റിയപ്പോൾ എനിക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മോശമായ കാരണം ഇതായിരുന്നു: 'നായകന്റെ ഭാര്യയ്ക്ക് നിന്നെ ഇഷ്ടമല്ല.' എന്തുകൊണ്ടാണ് അവർക്ക് എന്നെ ഇഷ്ടപ്പെടാതിരുന്നതെന്ന് എനിക്കറിയില്ല'', താപ്സി പറഞ്ഞു. എന്നാൽ ആ നടന്റെയോ അദ്ദേഹത്തിന്റെ ഭാര്യയുടെയോ പേര് താപ്‌സി വെളിപ്പെടുത്തിയില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Taapsee Pannu discussed losing movie roles without valid explanations. She revealed being dropped from a project because the hero's wife disliked her. The actress shared her experiences in a conversation with YouTuber Nayandeep Rakshit.
Published: 26 Sept 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented