തമിഴ് സൂപ്പർതാരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സിഗ്മ'. ഈ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ നായകനായി തന്റെ ആദ്യ പരിഗണന ദുൽഖർ സൽമാൻ ആയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജേസൺ.
ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേസൺ ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈയിൽ വെച്ചാണ് ഇതിനായി ദുൽഖറുമായി കൂടിക്കാഴ്ച നടത്തിയതത്രെ. കഥ കേട്ട ദുൽഖറിന് സിനിമ ചെയ്യാൻ താല്പര്യമുണ്ടായിരുന്നെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.
Also Read
"ചെന്നൈയിൽ വെച്ചാണ് ഞാൻ ദുൽഖർ സാറിനോട് 'സിഗ്മ'യുടെ കഥ പറയുന്നത്. അദ്ദേഹത്തിന് എന്നെ അറിയുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങൾ കഥയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെടുകയും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽ അന്ന് ഡേറ്റുകളുടെ പ്രശ്നം കാരണം അദ്ദേഹത്തിന് സിനിമ ചെയ്യാനായില്ല," ജേസൺ സഞ്ജയ് പറഞ്ഞു.
ദുൽഖറിന്റെ സിനിമകളുടെയും കഥാപാത്രങ്ങളുടെയും വലിയൊരു ആരാധകനാണ് താനെന്നും, ഭാവിയിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും ജേസൺ കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. സംവിധായകനായി ജേസൺ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികളും വിജയ് ആരാധകരും കാത്തിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jason Sanjay reveals Dulquer Salmaan was his first choice for his directorial debut 'Sigma'., Dulquer liked the script during a meeting in Chennai but could not join due to date issues., Sundeep Kishan stars as the lead in 'Sigma', releasing in theaters on October 2.
Published: 25 Sept 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented