രജനീകാന്തിന്റെ വരാനിരിക്കുന്ന സിനിമ ജയിലർ 2-ൽ അതിഥി വേഷം ചെയ്യാൻ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെത്തുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാൽ, ചിത്രത്തിൽ അതിഥി വേഷം ചെയ്യാനുള്ള ക്ഷണം നടൻ വിനയപൂർവ്വം നിരസിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പകരം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ‘കിങ്’ എന്ന ചിത്രത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷാരൂഖിന്റെ തീരുമാനം. കിങ് റിലീസിനുമുമ്പ് മറ്റൊരു സിനിമയിലൂടെ പ്രത്യക്ഷപ്പെടാൻ താരം ആഗ്രഹിക്കുന്നിന്നില്ലത്രേ.
"അഞ്ച് ദിവസത്തേക്ക്, അതിഥി വേഷത്തിനായി (cameo role) ഷാരൂഖ് ഖാനെ ചിത്രത്തിലേക്ക് ക്ഷണിക്കാൻ നിർമ്മാതാക്കൾക്ക് താല്പര്യമുണ്ടായിരുന്നു, അദ്ദേഹമത് പൂർണ്ണമായി സ്വാഗതം ചെയ്തിരുന്നു. എങ്കിലും ഇപ്പോഴദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ കിങ്ങിലാണ്. അദ്ദേഹത്തിന്റെ മകൾ സുഹാനയുടെ, സിനിമയിലെ പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണിത്. അതുകൊണ്ട് ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ചിത്രീകരണ സംഘവുമായി നടത്തിയ സംഭാഷണത്തിൽ, അതിഥി വേഷം ചെയ്യാൻ ഷാരൂഖ് ഖാൻ സമ്മതിച്ചുവെങ്കിലും, കിങ് ഇറങ്ങിയശേഷം ജയിലർ റിലീസ് ചെയ്യാമോയെന്ന് അഭ്യർത്ഥിച്ചു, കാരണം അദ്ദേഹത്തിന്റെ സാന്നിധ്യം ആ സിനിമയിൽ മാത്രം ഒതുങ്ങണം എന്നുണ്ടായിരുന്നു. കിങ്ങിൽ അദ്ദേഹത്തിന് പ്രത്യേക ലുക്കാണ്, മറ്റൊരു സിനിമയിൽ ആ രൂപം കാണിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുമില്ല."-അടുത്ത വൃത്തങ്ങൾ പിങ്ക്‌വില്ലയോടു പറഞ്ഞു.
Also Read
അതേസമയം, ഷാരൂഖ് ഖാൻ വ്യക്തിപരമായി രജനീകാന്തിനോട് സംസാരിക്കുകയും തന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഒരു അതിഥി വേഷമാണെങ്കിലും പൂർണ്ണമായ റോൾ ആണെങ്കിലും, അനുയോജ്യമായ സമയത്ത് സഹകരിക്കാൻ സന്തോഷമേയുള്ളൂ എന്ന് ഖാൻ രജനീകാന്തിന് ഉറപ്പുനൽകിയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സിദ്ധാർഥ് ആനന്ദ് സഹ-രചനയും സംവിധാനവും നിർവ്വഹിച്ച കിങ്ങിൽ ഷാരൂഖ് ഖാൻ, സുഹാന ഖാൻ, ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജാക്കി ഷ്റോഫ്, അർഷാദ് വാർസി എന്നിവരും അണിനിരക്കുന്നു. 2026 ഡിസംബറിൽ റിലീസ് ചെയ്യും. നെൽസൺ ദിലീപ്കുമാറാണ് ജയിലറിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C
Content Highlights: Shah Rukh Khan declines a cameo in Jailer 2 to maintain on-screen exclusivity., The actor is prioritizing the 2026 release of King, featuring Suhana Khan., The decision was made amicably due to scheduling conflicts between the two productions., SRK expresses mutual respect for Rajinikanth and remains open to future collaborations.
Published: 07 Apr 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented