കഴിഞ്ഞദിവസമാണ് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണ അഭിനയരംഗത്ത് നിന്ന് വിരമിച്ചുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. നടനും സംവിധായകനും യൂട്യൂബറുമായ ചിത്ര ലക്ഷ്മണൻ തന്റെ യൂട്യൂബ് വീഡിയോകളിലൊന്നിൽ തൃഷ സിനിമ വിട്ടു എന്നൊരു അവകാശവാദം ഉന്നയിച്ചതോടെയായിരുന്നു ഇത്. ചില നിർമ്മാതാക്കൾ തന്നോട് വാർത്ത സ്ഥിരീകരിച്ചതായും അദ്ദേഹം സ്ഥാപിച്ചു. ഈ പ്രസ്താവന വളരെ വേഗത്തിൽ വൈറലായതോടെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് തൃഷ.
ചൊവ്വാഴ്ച പരിഹാസം നിറഞ്ഞ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം. അഭ്യൂഹങ്ങളുടെ ലിസ്റ്റിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടോ അതോ ഇന്നത്തെ "ഫിക്ഷൻ ക്വാട്ട" കഴിഞ്ഞോ എന്നാണ് തൃഷയുടെ ചോദ്യം. .
Also Read
"ഞാൻ സിനിമ വിട്ടു, ഒരു ധനികനായ ബിസിനസ്സുകാരനെ വിവാഹം കഴിച്ചു, ഇന്നലെ രണ്ടു വയസ്സ് തികഞ്ഞ, നാല് കുട്ടികളെ ഞാൻ വളർത്തുന്നു (quadruplets). ഞാൻ മറ്റെന്തെങ്കിലും കൂട്ടിച്ചേർക്കണോ അതോ ഇന്നത്തെ ഫിക്ഷൻ ക്വോട്ട കഴിഞ്ഞോ" എന്നായിരുന്നു അവരുടെ വാക്കുകൾ.
മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ആണ് തൃഷ അവസാനം അഭിനയിച്ച ചിത്രം. അടുത്തതായി സൂര്യയ്ക്കൊപ്പമുള്ള 'കറുപ്പ്' എന്ന ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. തെലുങ്ക് സിനിമയിലേക്കുള്ള അവരുടെ തിരിച്ചുവരവ് രേഖപ്പെടുത്തുന്ന 'വിശ്വംഭര' എന്ന ചിത്രത്തിൻ്റെ റിലീസിനായും അവർ കാത്തിരിക്കുകയാണ്.
സമീപകാലത്ത് നടനും രാഷ്ട്രീയക്കാരനുമായ വിജയ്യുമായുള്ള അടുപ്പത്തിന്റെ പേരിൽ തൃഷ വ്യാപകമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. ഒട്ടേറെ അഭ്യൂഹങ്ങൾ തൃഷയുമായി ബന്ധപ്പെട്ടുണ്ടായി. തൃഷയും വിജയും തമ്മിലുള്ള പ്രണയമാണ് ഭാര്യ സംഗീത വിവാഹമോചനത്തിലേക്ക് നീങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ചെന്നൈയിൽ ഒരു വിവാഹച്ചടങ്ങിൽ വിജയ്യോടൊപ്പം തൃഷ പങ്കെടുത്തതും ചർച്ചയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C
Content Highlights: Trisha Krishnan officially denies retirement claims circulating on social media., The actor uses a witty Instagram post to mock baseless rumours about her personal life and career., Updates on her upcoming 2026 projects including Karuppu and Vishwambhara., Clarification on recent public appearances and ongoing media speculation.
Published: 07 Apr 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented