സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറിയ 'DC' ബോക്സ് ഓഫീസിൽ തരംഗമാകുകയാണ്. വാമിഖ ഗബ്ബി നായികയായെത്തിയ ചിത്രത്തിന് തിയേറ്ററുകളിലെ തിളക്കമാർന്ന വിജയത്തിന് പുറമെ ചലച്ചിത്ര മേഖലയിൽ നിന്നും മികച്ച അഭിപ്രായങ്ങളും പ്രശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലോകേഷ് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളായ 'ലിയോ', 'കൂലി' എന്നിവയിൽ വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് പരസ്യമായി സമ്മതിക്കുകയാണ് അദ്ദേഹമിപ്പോൾ. ചിത്രങ്ങൾ നേരിട്ട കടുത്ത ഓൺലൈൻ ട്രോളുകളും വിമർശനങ്ങളും ഈ വീഴ്ചകളുടെ സ്വാഭാവിക ഫലമാണെന്നും, അടുത്ത ചിത്രത്തിന് ഈ അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു അഭിമുഖത്തിനിടെ നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് ചോദിച്ചപ്പോൾ ലോകേഷ് പ്രതികരിച്ചതിങ്ങനെ.
"എന്റെ അമ്മ തന്നെ എനിക്ക് ട്രോളുകളുടെ സ്ക്രീൻഷോട്ടുകൾ അയച്ചു തരാറുണ്ട്, ഇതിൽ ടെൻഷനടിക്കാൻ എന്തിരിക്കുന്നു? നമ്മുടെ പണി നന്നായിരുന്നാൽ ആളുകൾ നമ്മളെ ആഘോഷിക്കും. തെറ്റ് പറ്റിയാൽ വിമർശിക്കും. 'ലിയോ', 'കൂലി' എന്നീ ചിത്രങ്ങളിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ ട്രോളുകൾ."
സാമ്പത്തികമായി മികച്ച വിജയം നേടിയെങ്കിലും, 'കൈതി', 'വിക്രം' എന്നീ ചിത്രങ്ങൾ ഉയർത്തിയ നിലവാരത്തിലേക്ക് എത്തുവാൻ ഈ രണ്ടു സിനിമകൾക്കും സാധിച്ചില്ലെന്ന വിമർശനം ശക്തമായിരുന്നു. വിജയ് നായകനായ ലിയോ (Leo) ആഗോളതലത്തിൽ 605 കോടി രൂപയിലധികം സ്വന്തമാക്കിയെങ്കിലും കഥപറച്ചിലിനേക്കാൾ കാമിയോകൾക്കും യൂണിവേഴ്സ് നിർമ്മിതിക്കും പ്രാധാന്യം നൽകിയതും, ദുർബലമായ വില്ലൻ കഥാപാത്രങ്ങളും വിമർശനത്തിനിടയാക്കി. രജനികാന്ത് ചിത്രമായ 'കൂലി'ക്ക് മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ് ലഭിച്ചെങ്കിലും, അവതരണത്തിലെ പാളിച്ചകളും പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ സാധിക്കാത്ത ആശയങ്ങളും തിരിച്ചടിയായി.
എൽ.സി.യു
സോഷ്യൽ മീഡിയയിൽ ട്രോളുകൾ തുടരുന്നതിനിടയിലാണ് അല്ലു അർജുനൊപ്പമുള്ള പുതിയ ചിത്രം AA23 പ്രഖ്യാപിച്ചത്. കൈതി 2, വിക്രം 2 എന്നിവയ്ക്ക് മുൻപ് തെലുങ്ക് താരത്തിനൊപ്പം സിനിമ ചെയ്യുന്നതിൽ ഒരു വിഭാഗം തമിഴ് ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പ്രൊജക്റ്റിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ലോകേഷ് വ്യക്തമാക്കി. "ഈ സിനിമ തിയേറ്ററുകളിൽ എത്തുന്നതോടെ ട്രോളുകൾ താനേ അവസാനിക്കും," എന്ന് അദ്ദേഹം പറഞ്ഞു. അറ്റ്ലിയുടെ സിനിമ പൂർത്തിയാക്കിയ ശേഷമായിരിക്കും അല്ലു അർജുൻ, ലോകേഷ് ചിത്രത്തിൽ ജോയിൻ ചെയ്യുക. ഇതിന് ശേഷം കൈതി 2, വിക്രം 2 എന്നിവയുടെ പണികൾ ആരംഭിക്കുമെന്നും, താൻ നിർമ്മിക്കുന്ന 'ബെൻസ്' എന്ന ചിത്രവും എൽ.സി.യു (Lokesh Cinematic Universe) ഭാഗമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Lokesh Kanagaraj admits mistakes and flaws in his previous movies 'Leo' and 'Coolie'., His debut as a lead actor in the movie 'DC' is currently a huge box office success., Lokesh revealed that even his mother sends him memes and trolls about his films., He confirmed upcoming projects including AA23 with Allu Arjun, Benz, Kaithi 2, and Vikram 2 under the LCU.
Published: 17 Aug 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented