ശ്രീറാം രാഘവൻ്റെ ഏറ്റവും പുതിയ യുദ്ധചിത്രമാണ് 'ഇക്കിസ്'. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട, അന്തരിച്ച നടൻ ധർമേന്ദ്രയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇന്ത്യയും പാകിസ്താനും ഈ സിനിമ കാണണമെന്നാണ് ധർമേന്ദ്ര വീഡിയോയിൽ പറയുന്നത്. അദ്ദേഹത്തിൻ്റെ 90-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ടീം ഇക്കിസ് ഈ വീഡിയോ പങ്കുവെച്ചത്. ഇതിഹാസതാരത്തിന്റെ അഭിനയരംഗത്തെ അവസാനനിമിഷങ്ങളിലൊന്നായിരുന്നു ഈ ചിത്രം.
ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പരമവീരചക്ര ജേതാക്കളിൽ ഒരാളായ അരുൺ ഖേത്പാൽ എന്ന കഥാപാത്രത്തിൻ്റെ മുതിർന്ന കാലമാണ് ധർമേന്ദ്ര ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വീഡിയോയിൽ ധർമേന്ദ്ര പറയുന്നതിങ്ങനെ- "മാഡോക്ക് ഫിലിംസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ടീം, ക്യാപ്റ്റൻ, ശ്രീറാം ജി, ചിത്രം വളരെ മികച്ച രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഈ ചിത്രം കാണണമെന്ന് ഞാൻ കരുതുന്നു. ഷൂട്ടിങ്ങിൻ്റെ അവസാന ദിവസം സന്തോഷത്തോടൊപ്പം ഒരു നേരിയ ദുഃഖവുമുണ്ട്. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം."
ഡിസംബർ 25-ന് ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ വീഡിയോ പങ്കുവെച്ചത്.
1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച ലെഫ്റ്റനൻ്റ് അരുൺ ഖേത്പാലിൻ്റെ വീരകൃത്യങ്ങളാണ് ഇക്കിസിൽ പറയുന്നത്. അമിതാഭ് ബച്ചൻ്റെ കൊച്ചുമകനായ അഗസ്ത്യ നന്ദയും അക്ഷയ് കുമാറിൻ്റെ അനന്തരവളായ സിമർ ഭാട്ടിയയും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
‘വിനയത്തിലൂടെയാണ് യഥാർഥ മഹത്വം തുടങ്ങുന്നതെന്ന് ഞങ്ങളെ പഠിപ്പിച്ച ഇതിഹാസത്തിന് തൊണ്ണൂറ് വർഷങ്ങൾ’ എന്ന കുറിപ്പോടെയാണ് മാഡോക്ക് ഫിലിംസ് വീഡിയോ പോസ്റ്റ് ചെയ്തത്. നവംബർ 24-നാണ് ധർമേന്ദ്ര അന്തരിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dharmendra`s poignant final message urges India & Pakistan to watch `Ikkis` war drama. BTS tribute released on his 90th birth anniversary. Don`t miss it!
Published: 08 Dec 2025, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented