അന്തരിച്ച നടൻ ധർമേന്ദ്ര അവസാനമായി അഭിനയിച്ച ചിത്രമെന്ന രീതിയിൽ ആദ്യമേ തന്നെ ചർച്ചയായ സിനിമയാണ് 'ഇക്കീസ്'. ശ്രീറാം രാഘവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ, അഗസ്ത്യ നന്ദ, ജയ്ദീപ് അഹ്ലാവത്, സിമർ ഭാട്ടിയ തുടങ്ങിയവരും അഭിനയിക്കുന്നു. വാർ ഡ്രാമ ജോണറിൽ പെട്ട സിനിമയാണിത്.
നേരത്തെ ക്രിസ്മസിനോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ അവർ റിലീസിങ് ജനുവരി ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. രൺവീർ സിങ്ങിന്റെ 'ധുരന്ധർ' ഇപ്പോഴും ബോക്‌സോഫീസിൽ കുതിക്കുകയാണ്. അതുകൊണ്ടാണ് 'ഇക്കിസ്' റിലീസ് ചെയ്യുന്ന തീയതി മാറ്റിയതെന്നാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിടുകയും ചെയ്തു.
സ്‌പൈ ആക്ഷൻ ത്രില്ലർ ആയ 'ധുരന്ധർ' രണ്ടാമത്തെ ആഴ്ചയിലും നല്ല കളക്ഷനാണ് നേടിയത്. 'ധുരന്ധർ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു, വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എല്ലാവർക്കും ധുരന്ധർ 'ഫീവറാണ്'. അതുകൊണ്ട് ഇക്കിസ് മാറ്റിയത് നല്ല തീരുമാനം' എന്നാണ് സിനിമാനിരൂപകരും അഭിപ്രായപ്പെടുന്നത്.
എന്നാൽ, 'ധുരന്ധറി'നെ പേടിച്ചല്ല റിലീസിങ് മാറ്റിയതെന്ന് അമിതാഭ് ബച്ചൻ പറയുന്നു. ജ്യോതിഷമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറയുന്നു.
ധർമേന്ദ്രയുടെ 90-ാം ജൻമദിനത്തോടനുബന്ധിച്ച് ടീം ഇക്കിസ് അദ്ദേഹത്തിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇന്ത്യയും പാകിസ്താനും ആ സിനിമ കാണണമെന്നാണ് വീഡിയോയിൽ അദ്ദേഹം പറയുന്നത്.
2019-ലാണ് സിനിമ അനൗൺസ് ചെയ്യുന്നത്. വരുൺ ധവാൻ നായകനാവുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ കോവിഡ് കാരണം സിനിമ നീട്ടിവെക്കുകയായിരുന്നു. അതിനുശേഷം വരുണിന്റെ ഡേറ്റുകളും പ്രശ്‌നമായി. അതിനുശേഷമാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദ നായകനാവുന്നത്. സിനിമയിലെ പാട്ടുകളും നേരത്തെ തന്നെ ഹിറ്റ്‌ലിസ്റ്റിലിടം പിടിച്ചുകഴിഞ്ഞു. അരിജിത് സിങ് പാടിയ 'സിതാരെ' എന്ന പാട്ട് ഡിസംബർ 3-നാണ് പുറത്തുവിട്ടത്. രണ്ടാമത്തെ പാട്ടായ 'ബൻ കെ ദിഖാ ഇക്കിസ്' ഡിസംബർ 9-നും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dharmendra`s final film `Ikkis` release date shifted from Christmas to Jan 1. Critics cite competition with `Dhurandhar`, but Amitabh Bachchan claims astrology is the reason
Published: 18 Dec 2025, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented