തെലുഗുസിനിമയിലെ മെഗാ സ്റ്റാർ ചിരഞ്ജീവി. ഇന്ത്യൻസിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാൾ, ഭംഗിയായി നൃത്തംചെയ്യുന്ന നടൻമാരിലൊരാൾ...വിശേഷണങ്ങളേറെയാണ് അദ്ദേഹത്തിന്. ഈയടുത്താണ് അദ്ദേഹത്തിന്റെ 70-ാം പിറന്നാൾ ആരാധകരും കുടുംബവും ചേർന്ന് ആഘോഷമാക്കിയത്.
ഒരുകാലത്ത് തെലുഗുസിനിമയിലെ ഹിറ്റ് ചിത്രങ്ങളെല്ലാം ചിരഞ്ജീവിയുടെ വകയായിരുന്നു. 1980-കളിൽ അദ്ദേഹത്തിന്റേതായി തുടർച്ചയായി 14 ഹിറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. 1992-ൽ റിലീസായ 'ഘരാന മൊഗുഡു' എന്ന എന്ന സിനിമ വൻവിജയമായി. 'ഘരാന മൊഗുഡു' 10 കോടി രൂപയാണ് ബോക്‌സോഫീസിൽ കളക്ട് ചെയ്തത്. ആദ്യമായി 10 കോടി നേടിയ സിനിമ കൂടിയാണത്.
അതോടെ ചിരഞ്ജീവി തന്റെ പ്രതിഫലത്തുക കുത്തനെ ഉയർത്തി. 1992-ൽ റിലീസായ 'ആപത്ബാന്ധവഡു' എന്ന സിനിമയ്ക്കുവേണ്ടി ഒന്നേകാൽ കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. അങ്ങനെ ഇന്ത്യൻസിനിമയിൽ ഒരുകോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന ആദ്യതാരമായി അദ്ദേഹം. അതിനുശേഷമാണ് കമൽഹാസനും രജനീകാന്തുമൊക്കെ ഒരുകോടി പ്രതിഫലം വാങ്ങിത്തുടങ്ങിയതെന്ന് പറയപ്പെടുന്നു. കണക്കുകൾ പ്രകാരം ചിരഞ്ജീവിയുടെ ഇന്നത്തെ ആസ്തി 1700 കോടി രൂപയാണ്.
തുടർച്ചയായി വിജയചിത്രങ്ങൾ റിലീസായതോടെ മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'bigger than bachchan' എന്നാണ്. ഏകദേശം അതേസമയത്തു തന്നെ ചിരഞ്ജീവി ബോളിവുഡിലുമെത്തി. അദ്ദേഹത്തിന്റെ പ്രശസ്തി വർധിക്കാനിതും ഒരുകാരണമായി. ഇന്ത്യൻസിനിമയിലെ മണി മെഷീൻ എന്നും അദ്ദേഹത്തിന് വിളിപ്പേര് വീണു.
2024-ൽ ചിരഞ്ജീവി ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലും ഇടംപിടിച്ചു. ഇന്ത്യൻസിനിമയിലെ 'most prolific film star' എന്ന വിശേഷണമാണ് അദ്ദേഹത്തിന് ലഭിച്ചത്. 143 സിനിമകളിലായി 537-ലധികം ഗാനങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അതിൽ 24,000 നൃത്തച്ചുവടുകൾ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഗിന്നസിലിടം പിടിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Chiranjeevi, the megastar, was the first Indian actor to earn over ₹1 crore. Celebrate his journey, net worth, and Guinness World Record
Published: 26 Aug 2025, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented