‘രണബാലി’യിലൂടെ ബിഗ്സ്ക്രീനിലെത്താൻ തയ്യാറെടുക്കുകയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും.
വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിൽ ഇരുവരുടെയും കെമിസ്ട്രി എങ്ങനെയാണെന്നതിന്റെ ചെറിയൊരു സൂചന നൽകുകയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മികയിപ്പോൾ.
Also Read
പ്രൊമോഷന്റെ ഭാഗമായി രശ്മിക ഇൻസ്റ്റഗ്രാമിൽ സിനിമയിലെ ‘എന്തയ്യ സാമി’ എന്ന ഗാനത്തിന്റെ ഒരു ക്ലിപ്പ് പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്കൊപ്പം വിജയ്‌ക്കായി ഒരു രസകരമായ സന്ദേശവും അവരെഴുതി. “അവൻ എന്റേത് മാത്രമാണ്, എന്നിട്ടും എനിക്ക് അവനോടുള്ള ക്രഷ് തീരുന്നില്ല” എന്നായിരുന്നു രശ്മികയുടെ സന്ദേശം.
സ്നേഹം നിറഞ്ഞ കമന്റിലൂടെയാണ് വിജയ് ഈ പോസ്റ്റിന് മറുപടി നൽകിയത്. "ഞാൻ ഭാഗ്യവാനാണ്. മിസ് ജെയമ്മയെ ഞാൻ മിസ്സ് ചെയ്യും. എന്നാലെനിക്ക് എപ്പോഴും നീയുണ്ടല്ലോ"-എന്നായിരുന്നു അത്. രണബാലിയിൽ ദമ്പതികളായിട്ടാണ് ഇരുവരുമെത്തുന്നത്. അതുകൊണ്ടുതന്നെ ഈ സംഭാഷണം പെട്ടെന്നുതന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
1870-കളിലെ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന, വിപ്ലവകാരിയായ യോദ്ധാവ് രണബാലിയെയാണ് വിജയ് ചിത്രത്തിലവതരിപ്പിക്കുന്നത്. കൊടും പട്ടിണിയുടെയും കൊളോണിയൽ പീഡനത്തിന്റെയും കാലഘട്ടത്തിൽ തന്റെ ജനങ്ങളെ സംരക്ഷിക്കാൻ അദ്ദേഹം ശ്രമം നടത്തുന്നതാണ് ഇതിവൃത്തം. അദ്ദേഹത്തിന്റെ ഭാര്യ ജെയമ്മയായി രശ്മിക വേഷമിടുന്നു. മഹാക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ‘രണബാലി’ ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നിർമ്മാണത്തിൽ രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna and Vijay Deverakonda reunite on screen for the period action drama Ranabaali., Rashmika shared an affectionate social media post for Vijay, creating massive buzz., Ranabaali is set in the 1870s during the Great Famine and releases on October 16, 2026.
Published: 25 Sept 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented