ബോളിവുഡ് സെലിബ്രിറ്റികൾ പലപ്പോഴും പാപ്പരാസി (Paparazzi) സംസ്കാരത്തോട് വ്യത്യസ്ത രീതികളിലാണ് പ്രതികരിക്കാറ്. ചില നടീനടന്മാർ ഫോട്ടോഗ്രാഫർമാരിൽ നിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുമ്പോൾ, മറ്റുചിലർ സ്പോട്ട്‌ലൈറ്റിനെ ജീവിതത്തിന്റെ ഭാഗമാക്കി ശീലിച്ചവരാണ്. അടുത്തിടെ, സിനിമാരംഗത്തെ പാപ്പരാസി സംസ്കാരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അക്ഷയ് കുമാർ തുറന്നുപറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിൽ ഫോട്ടോയെടുക്കുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലാത്തതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. നടൻ പറയുന്നതനുസരിച്ച്, ഫോട്ടോഗ്രാഫർമാർ അവരുടെ ഉപജീവനത്തിനായി സെലിബ്രിറ്റി ചിത്രങ്ങളെ ആശ്രയിക്കുന്നു, അവരുടെ ജോലിയെ പിന്തുണയ്ക്കുന്നത് ന്യായമാണെന്നാണ് അക്ഷയ്‌യുടെ വിശ്വാസം.

To advertise here,

"ഒരു ഫോട്ടോഗ്രാഫർക്ക് എന്റെ ചിത്രം എടുക്കുമ്പോൾ ഏകദേശം 3500-4000 രൂപ ലഭിക്കുന്നു. അവർക്കത് കിട്ടുന്നുണ്ടെങ്കിൽ എനിക്കെന്താണ് പ്രശ്നം? എന്റെ ഷെർവാണിയിൽ നിന്ന് ഞാൻ  ഫോട്ടോ എടുക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്?"- ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, അക്ഷയ് വിശദീകരിച്ചു.

സെലിബ്രിറ്റി സംഭവങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ ജീവിതത്തിൽ ഇത്തരം നിമിഷങ്ങൾ വലിയൊരു മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "എന്റെ ചിത്രം എടുക്കുന്നതിലൂടെ ആ പാവപ്പെട്ടവന്റെ വീട് നടന്നുപോകും, അവൻ സന്തോഷവാനാകും, അപ്പോൾ ഇതിൽ തെറ്റെന്താണ്. സ്വകാര്യതയിൽ എന്താണുള്ളത്. നിങ്ങൾ കുട്ടികളോടും ഭാര്യയോടും കൂടി പുറത്തിറങ്ങിയാൽ പിന്നെ എന്ത് സ്വകാര്യതയെക്കുറിച്ചാണ് നിങ്ങൾക്ക് ആശങ്കയുള്ളത്?"-അക്ഷയ് പറഞ്ഞു.

അക്ഷയ് കുമാറിന്റേതായി ഒട്ടേറെ ചിത്രങ്ങൾ വരാനുണ്ട്. രാജ്പാൽ യാദവ്, പരേഷ് റാവൽ, വാമിക ഗബ്ബി, തബു എന്നിവർ അണിനിരത്തുന്ന ഹോറർ-കോമഡി ചിത്രമായ ഭൂത് ബംഗ്ലയിൽ സംവിധായകൻ പ്രിയദർശനുമായി അദ്ദേഹം വീണ്ടും ഒന്നിക്കുകയാണ്. ഇത് കൂടാതെ, വെൽക്കം ടു ദി ജംഗിൾ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്, ഉടൻ തന്നെ ഗോൽമാൽ 5-ന്റെ ചിത്രീകരണവും ആരംഭിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi