തന്റെ 33-ാം ജന്മദിനത്തിൽ പുതിയൊരു പ്രഖ്യാപനവുമായി നടിയും നിർമ്മാതാവുമായ ആലിയ ഭട്ട്. എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്ന തന്റെ പ്രൊഡക്ഷൻ കമ്പനി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതാണ് പുതിയ അറിയിപ്പ്. കുട്ടികൾക്കായി ഹൃദ്യമായ ഉള്ളടക്കം സൃഷ്ടിക്കുന്ന ഒരു പുതിയ വിഭാഗമായ എറ്റേർണൽ കിഡ്സ് തുടങ്ങുന്നതായി നടി പ്രഖ്യാപിച്ചു.
പുതിയ സംരംഭത്തിന് ഇതിനകം നിരവധി പ്രോജക്ടുകൾ തയ്യാറാണെന്നും ആലിയ വെളിപ്പെടുത്തി. 'ഞങ്ങളുടെ നിർമ്മാണ കമ്പനിയായ എറ്റേർണൽ സൺഷൈന് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു; എറ്റേർണൽ കിഡ്സിന് ഹലോ പറയൂ. ഇതിനകം മൂന്ന് പ്രോജക്ടുകൾ ഞങ്ങളുടെ ലിസ്റ്റിലുണ്ട്' അവർ എഴുതി. ആദ്യ പ്രോജക്ട്, തന്റെ മുത്തച്ഛന്റെ കഥാപാത്രങ്ങളിൽ നിന്നും കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള “There’s C and G and M”എന്ന പേരുള്ള ഒരു കഥയാണെന്നും വെളിപ്പെടുത്തി. ഈ കഥകൾ തന്റെ കുട്ടിക്കാലത്തിന്റെ ഒരു വിലപ്പെട്ട ഭാഗമായിരുന്നുവെന്നും താനും സഹോദരിയും അവ കേട്ടാണ് വളർന്നതെന്നും നടി പറഞ്ഞു. 'ഷഹീനും ഞാനും ഈ കഥകൾ കേട്ടുവളർന്നവരാണ്. ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ അവ അവതരിപ്പിക്കാൻ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു. മിസ് യൂ, ഗ്രാൻഡ്പ' ആലിയ കുറിച്ചു.
ഈ ബാനറിന് കീഴിൽ പ്രഖ്യാപിച്ച മറ്റൊരു പ്രോജക്റ്റ് 'OOLANGOO' ആണ്. ഒരു നിഗൂഢ ജീവിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈ കഥ. അതിനു പേരിടാൻ, കഥ പറയുമ്പോൾ തന്റെ അമ്മ പുതിയൊരു വാക്ക് കണ്ടെത്തേണ്ടി വന്നന്നെും ആലിയ വെളിപ്പെടുത്തി. ഈ കഥ അമ്മ തന്നെയാണ് എഴുതിയതെന്നും അവർ കൂട്ടിച്ചേർത്തു.
ആലിയ ഭട്ടിന്റെ തന്നെ കുട്ടികളുടെ വസ്ത്ര ബ്രാൻഡായ 'എഡ്-എ-മമ്മ'യിൽ (Ed-a-Mamma) നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് മൂന്നാമത്തെ പ്രോജക്റ്റ്. ഈ കഥയെ ഒരു വെബ് സീരീസ് ആക്കാനും, ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ പുറത്തിറക്കാനും നിർമ്മാണ കമ്പനി പദ്ധതിയിടുന്നു.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ആലിയയുടെ പ്രഖ്യാപനം. 'എറ്റേർണൽ കിഡ്സിനെ പരിചയപ്പെടുത്തുന്നു. നമ്മുടെ ഓർമ്മയിലുള്ള കുട്ടിക്കാലം നമ്മളിൽ ഇപ്പോഴുമുള്ള ആ കുട്ടിയെ കണ്ടുമുട്ടുന്ന ഇടം,' പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആലിയ എഴുതി. ആരാധകർ ഉടൻ തന്നെ ഈ സംരംഭത്തിന് ആശംസകളും അറിയിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt launches Eternal Kids, a new branch of her production house. Announcement coincides with Alia's 33rd birthday celebration.
Published: 15 Mar 2026, 04:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented