ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരു മലയാള സിനിമയുടെ സെറ്റില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാര്‍ രംഗത്തുവന്നിരിക്കുകയാണ്. കാരവാനിലെ ഒളികാമറയില്‍ നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നും അത്തരം ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് പുരുഷന്മാര്‍ ആസ്വാദിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
'46 വര്‍ഷമായി ഞാന്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അവിടെ ദിനംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം വൈകിയെന്ന് മാത്രമേ എനിക്ക് ചോദിക്കാനുളളൂ. ഒരു മലയാള സിനിമയുടെ ലൊക്കേഷനില്‍ വച്ച് അത്തരം ചില ദുരനുഭവങ്ങള്‍ എനിക്കും നേരിടേണ്ടിവന്നു. കാരവനില്‍ നിന്ന് രഹസ്യമായി ഷൂട്ട് ചെയ്ത നടിമാരുടെ നഗ്നചിത്രങ്ങള്‍ ലെക്കേഷനിലെ ചില പുരുഷന്മാര്‍ മൊബൈലില്‍ കാണുന്നത് ഞാന്‍ കണ്ടു. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി.
അതിനുശേഷം കാരവാന്‍ ഉപയോഗിക്കാന്‍ പേടിയായി. അപ്പോള്‍ തന്നെ ടീമിനെ വിളിച്ച് കാര്യം പറഞ്ഞു. ഇനി കാരവാനില്‍ കാമറ കണ്ടാല്‍ ചെരുപ്പൂരി അടിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ സംഭവത്തിന് ശേഷം അന്ന് കൂടെയുണ്ടായിരുന്നു നടിമാര്‍ക്കെല്ലാം ഞാന്‍ മുന്നറിയിപ്പു നല്‍കി. ഷൂട്ടിങ്ങിന്റെ ബാക്കിഭാഗങ്ങള്‍ക്കായി അടുത്തുള്ള ഹോട്ടലിലാണ് താമസിച്ചത്.' - രാധിക പറഞ്ഞു.
രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുരുഷന്മാരുടെ ഫോണുകളില്‍ പ്രത്യേക ഫോള്‍ഡറുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും ഓരോ ഫോള്‍ഡറിലും ഓരോ നടിയുടെ പേരെഴുതിയിട്ടുണ്ടെന്നും രാധിക ശരത്കുമാര്‍ വിശദീകരിച്ചു. സിനിമയുടെയും താരങ്ങളുടെയും പേരുകള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. മലര്‍ന്നുകിടന്ന് തുപ്പിയാല്‍ അത് മുഖത്തേ വീഴു എന്നായിരുന്നു അതിന് രാധിക നല്‍കിയ മറുപടി
Content Highlights: actress radhika sarathkumar reveals hidden camera on movie set
Published: 31 Aug 2024, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented