
ലുക്ക് എന്തുമാകട്ടെ.., നിങ്ങള്‍ ഉദ്ദേശിച്ച ഭാവം ഈ മുഖത്തുനിന്ന് കിട്ടും.അഭിനയിച്ച സിനിമയുടെ എണ്ണം നോക്കുമ്പോള്‍ ആള്‍ അത്രവലിയ ഭീകരനൊന്നുമല്ല എന്നാല്‍ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെയും തനത് ചേഷ്ടകളിലൂടേയും ഇദ്ദേഹം പ്രേക്ഷകനെ നിരന്തരം വിസ്മയിപ്പിക്കുന്നു.കഥാപാത്രങ്ങളുടെ മുഖഭാവങ്ങള്‍ തന്നെയാണ് സലിം കുമാര്‍ എന്ന നടനെ ട്രോളന്‍മാര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാറാക്കിമാറ്റിയത്.
രജനീകാന്ത് സിനിമയുടെ ട്രൈലര്‍ യൂട്യൂബില്‍ ഒരുലക്ഷംപേര്‍ കണ്ടുകഴിയുമ്പോഴേക്കും ട്രൈലറിന്റെ സലിംകൂമാര്‍പതിപ്പ് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായികഴിഞ്ഞിരുന്നു.അടുത്തിടെ ട്രോളന്‍മാര്‍ അവരുടെ ട്രോളുകളുടെ പ്രചരണത്തിനായി ഒരു പരസ്യം നിര്‍മ്മിച്ചപ്പോള്‍ അതില്‍ നിറഞ്ഞു നിന്നതും സലിംകുമാറിന്റെ കഥാപാത്രങ്ങളായിരുന്നു.
നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക ചര്‍ച്ചകള്‍ എന്തുമാകട്ടെ അതിലെല്ലാം അഭിപ്രായപ്രകനവും പരിഹാസവുമായി ട്രോളന്‍മാര്‍ ഇറക്കിവിടുന്നതിലധികവും സലിംകുമാറിന്റെ കഥാത്രങ്ങളാണ്.മായാവിയിലെ സ്രാങ്കും,കല്യാണരാമനിലെ പ്യാരിലാലും,ചതിക്കാത്ത് ചന്തുവിലെ ഡാന്‍സ്മാസ്റ്റര്‍ വിക്രമും.പുലിവാല്‍കല്യാണത്തിലെ മണവാളനും,മീശമാധവനിലെ വക്കില്‍ മുകുന്ദനുണ്ണിയുമെല്ലാം ഇടംവലം നോക്കാതെ ട്രോളുകളില്‍ നിറഞ്ഞാടുകയാണ്.പുതിയകാലത്തിന്റെ ഹാസ്യം സ്വന്തം കഥാപാത്രങ്ങളെ പലതരത്തില്‍ എടുത്തുപയറ്റുമ്പോള്‍ സലിംകുമാറിന് അതിനെകുറിച്ച് എന്താണ് പറയാനുള്ളത് എന്നു കേള്‍ക്കാം.
ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സലിംകുമാര്‍,സ്വന്തം കഥാപാത്രങ്ങള്‍ ഓരോദിവസവും പുതിയചിരികളുമായി എത്തുമ്പോള്‍ അവയെ എങ്ങിനെയാണ് കാണുന്നത്.
Also Read
വാടസ് അപ്പില്‍ ഇന്നെനിക്കേറ്റവും കൂടുതല്‍ ലഭിക്കുന്നത് എന്റെ കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള ട്രോളുകളാണ്.പരിചയക്കാരാണ് അതില്‍ പലതും എനിക്ക് ഷെയര്‍ ചെയ്യുന്നത്.ഇതെല്ലാം ആരുടെ സ്ൃഷ്ടിയാണെന്ന് അന്വേഷിച്ചുപോകാറൊന്നുമില്ല,പക്ഷെ ആദ്യകാഴ്ച്ചയില്‍തന്നെ അവക്കെല്ലാം പലപ്പോഴും ചിരിസമ്മാനിക്കാന്‍ കഴിയുന്നുണ്ട്.എന്റെ മുഖം ട്രോളുകളില്‍ നിരന്തരം വരാന്‍ തുടങ്ങിയപ്പോള്‍ ഞാനതിന്റെ പിന്നിലെ കാര്യതിരക്കി ഒരു പഠനം തന്നെ നടത്തി.ഡയലോഗുകളോട് കൃത്യമായി ചേര്‍ന്നു നില്‍ക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും ഞാന്‍ കണ്ടത്.അതുതന്നെയാകണം ട്രോളന്‍മാര്‍ എന്നെ പിടികൂടാന്‍ കാരണം.മുഖത്തെ എക്‌സപ്രഷന്‍ ട്രോളുകളുടെ മര്‍മ്മമാണ്. എന്റെ കഥാപാത്രങ്ങളില്‍ അവരതെളുപ്പം കണ്ടെത്തുന്നു.എന്റെ മുഖഭാവങ്ങള്‍ ഒരുവിധമെല്ലാത്തിനും യോജിക്കുന്നുണ്ട് സെല്‍ഫിയെടുക്കുന്ന നിങ്ങള്‍,തിരിച്ചറിയല്‍കാര്‍ഡിലെ മുഖം,അഭിമാനം തോന്നുന്ന നിമിഷം,തോററുനില്‍ക്കുന്ന അവസ്ഥ,പ്രണയം,പുച്ഛം,പരിഹാസം- ഇത്രത്തോളം വ്യത്യസ്ത ഭാവങ്ങളിലൂടെ ഞാന്‍ കടന്നുപോയെന്ന് എനിക്കുകാണിച്ചുതന്നത് ട്രോളന്‍മാരാണ്.
ട്രോളന്‍മാരോട് പരിഭവമോ,പരാതിയോ ഇല്ല -അവരുടെ ഹാസ്യം ആസ്വദിക്കുന്നു എന്നാണോ
എന്തിന് പരാതിപ്പെടണം,അവര്‍ക്കുപിറകെ പോകാനൊന്നും തല്‍ക്കാലം സമയമില്ല. അവരുടെ ഹാസ്യത്തിന് പുതിയ കാലത്തില്‍ വലിയമാര്‍ക്കുറ്റുണ്ട് അതുകൊണ്ടുതന്നെയാണ് കൂടുതല്‍ പേര്‍ അത്തരം മേഖലിയിലേക്ക് ഇറങ്ങുന്നത്.ട്രോളന്‍മാര്‍ തമാശകള്‍ക്കായി എന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നത് ആ കഥാപാത്രങ്ങളുടെ സ്വീകാര്യതയ്ക്ക് തെളിവാണ്.എന്തുകൊണ്ടവര്‍ മറ്റുള്ളവരുടെ തമാശക്ക് പുറകെ പോയില്ല, എന്റെ തമാശകളുടെ പഞ്ച് അവര്‍ക്കിണങ്ങുന്നു. പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന രംഗങ്ങളും കഥാപാത്രങ്ങളുമാണ് അവര്‍ക്കാവശ്യം അതെനിക്കുനല്‍കാന്‍ കഴിഞ്ഞു.കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഞാന്‍ കാണുന്നത്. മുന്‍പ് വ്യക്തിപരമായ ചിലകാരണങ്ങളാല്‍ എനിക്ക് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. ഒരുനടന്‍ കുറച്ചുകാലം സിനിമയില്‍ നിന്ന് മാറിനിന്നാല്‍തന്നെ അവന്റെ കാര്യത്തില്‍ തീരുമാനമാകും. എത്രവലിയ നടനായാലും സിനിമയില്‍ അവന് പെട്ടെന്നുതന്നെ പകരക്കാര്‍ എത്തും. എന്നാല്‍ സിനിമയില്‍ നിന്നു മാറിനിന്ന ആകാലത്ത് എന്റെ കഥാപാത്രങ്ങള്‍ പുതിയ ഡയലോഗുകളുമായി ട്രോളുകളിലൂടെ സോഷ്യല്‍മീഡിയകളില്‍ സജ്ജീവമായി നിന്നു. ഒരുകണക്കിന് എന്റെ മുഖം മറന്നുപോകാതെ മലയാളികള്‍ക്കിടയില്‍ നിലനിര്‍ത്തിയതില്‍ ഈ ട്രോളുകള്‍ക്ക് വലിയ പങ്കുണ്ട്.അവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
സിനിമനല്‍കുന്ന ഹാസ്യത്തിന് അടുത്തിടെ ചെറിയൊരിടിവു സംഭവിച്ചതായി തോന്നിയിട്ടുണ്ടോ
ട്രോളുകളില്‍ വരുന്ന തമാശകളെ കുറിച്ച് നമ്മള്‍ സംസാരിച്ചു,അവര്‍ തമാശക്കായി കണ്ടെത്തുന്ന കഥാപാത്രങ്ങള്‍ പലതും പഴയസിനിമയില്‍ നിന്നുള്ളതാണ്. മികച്ച തിരക്കഥയും സംഭാഷണങ്ങളുമെല്ലാമായിരുന്നു അത്തരം കഥാപാത്രങ്ങളുടെ കരുത്ത്.ശുദ്ധമായ ഹാസ്യം മലയാളത്തില്‍ കുറഞ്ഞുപോകുന്നു എന്നത് ഒരു സത്യം തന്നെയാണ്.ഒരു ഫോട്ടോയ്‌ക്കോ,ട്രോളിനോ നല്‍കാന്‍ പറ്റുന്ന ചിരി ഇന്ന് രണ്ടര-മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സിനിമക്ക് നല്‍കാന്‍ പറ്റുന്നില്ല.ഓര്‍ത്തിരിക്കാന്‍ പറ്റിയ,മനസ്സില്‍കൊള്ളുന്ന പുതിയതമാശകള്‍ വരാത്തത് എന്തുകൊണ്ടെന്ന് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതാണ്.
തീയേറ്ററുകളിലും ട്രോളുകളിലും ചിരിയുടെ ഭൂകമ്പം സൃഷ്ടിച്ച സലിംകുമാര്‍ ഇന്നും ഓര്‍ത്തുചിരിക്കുന്ന ഒരു സംഭവം
ചിരി ഉണ്ടാക്കിയ പലസംഭവങ്ങളും ഉണ്ട്,അതുപലതും പലരൂപത്തില്‍ സിനിമകളിലേക്ക് കയറ്റിവിടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഒരുകാര്യം പറയാം, മൈക്കില്‍ ജാക്‌സണ്‍ മരിച്ചവാര്‍ത്ത ലോകം അറി്ഞ്ഞുകൊണ്ടിരിക്കുന്ന സമയം,തൃശ്ശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാനപ്പോള്‍ ചിലര്‍ എന്നെ വിളിച്ചു വാര്‍ത്തഅറിയിക്കുന്നു മൈക്കിള്‍ ജാക്‌സനെ കുറിച്ചുള്ള അറിവുകള്‍ പ്രകടപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഞാന്‍ ചുമ്മാനിന്നുകൊടുത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ നിന്നൊരു റിപ്പോര്‍ട്ടര്‍ വിളിക്കുന്ന അനുശോചനം ലൈവായി വേണമെന്ന്.
ഞാനും മൈക്കില്‍ ജാക്‌സനും തമ്മില്‍ എന്താണ് ബന്ധം എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല.അനുശോചനത്തിനായി വിളികള്‍ കൂടുതലായെത്തിയപ്പോള്‍ ഞാനുമായുള്ള മൈക്കിള്‍ ജാക്‌സന്റെ ബന്ധം ഞാന്‍ തിരിച്ചറിഞ്ഞു. മൈക്കില്‍ ജാക്‌സന്റെ രൂപത്തില്‍ കണ്ട ഏക മലയാളി വ്യക്തി ഞാനാണ്, ചതിക്കാത്ത ചന്തുവിലെ ഡാന്‍മാസ്റ്ററുടെ കഥാപാത്രം.മൈക്കില്‍ ജാക്‌സനുമായി യഥാര്‍ത്ഥ ബന്ധമുള്ളവരില്‍ നിന്നൊന്നും കമന്റുകളെടുക്കാന്‍ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നെ വളഞ്ഞിട്ടുപിടികൂടുകയായിരുന്നു. ചിരിയല്ല അത്ഭുതമായിരിന്നു ആദ്യം നിറഞ്ഞത് പക്ഷെ ചാനലുകാര്‍ തിരക്കുകൂട്ടി ഞങ്ങള്‍ക്ക് സലിം കുമാറേട്ടന്റെ അനുശോചനം കൂടിയേതീരു.അന്ന് ഞാന്‍ അണപൊട്ടുന്നദുഖത്തോടെ ചാനലുകളില്‍ സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗീഷ് പത്രത്തില്‍ എന്റെയും പ്രഭുദേവയുടേയും അനുശോചനകുറിപ്പുകളാണ് പ്രാധാന്യത്തോടെ നല്‍കിയിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സലിം കുമാര്‍ സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും വേഷത്തില്‍ എത്തിയപ്പോള്‍ അതില്‍ ചിരിക്കുളള വകഉണ്ടാകുന്നില്ലല്ലോ
നടന്‍ എന്നനിലയില്‍ സംവിധായകന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അഭിനയിച്ചത്. സംവിധായകരും എഴുത്തുകാരും എന്റെ രൂപത്തിനും ഭാവത്തിനും പറ്റിയ വേഷങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാനത് കൃത്യമായി ആത്മാര്‍ത്ഥതയോടെ ചെയ്തു. എന്നാല്‍ ഞാന്‍ നിര്‍മ്മിക്കുന്ന,സംവിധാനം ചെയ്യുന്ന സിനിമകളെ കുറിച്ച് എന്റെ കാഴ്ച്ചപ്പാട് മറ്റൊന്നാണ്, അത് സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.സമൂഹം കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയസിനിമയാണ് ഞാന്‍ നിര്‍മ്മിച്ച കംപാര്‍ട്ട്‌മെന്റ്.ചിത്രത്തിന്റെ ഭാവിയെകുറിച്ച് നിര്‍മ്മാണസമയത്തുതന്നെ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ചിലത് സാമ്പത്തികമായി നഷ്ടമാകും പക്ഷെ അതുചെയ്ണമെന്ന് മനസ്സ് പറയും.ചരിത്രം നമ്മളോട് പറയാന്‍ മറന്നുപോയതോ മനപ്പൂര്‍വ്വം പറയാതിരുന്നതോ ആയ കഥയാണ് കറുത്ത ജൂതന്‍ എന്ന സിനിമയിലൂടെ പങ്കുവച്ചത്.
Content Highlights: actor salim kumar talking about his viral film characters
Published: 19 Jun 2023, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented