'പെൺകുട്ടികളെ കമന്റ് അടിക്കുന്നതിലും തുറിച്ചുനോക്കുന്നതിലും മിനിമം ഗ്യാരണ്ടി ഉണ്ട്'

സമകാലികവിഷയങ്ങളെ സ്വതന്ത്രവും പുതുരീതികളിലും ആവിഷ്‌ക്കരിക്കാനുള്ള കഴിവാണ് എസ്. സിതാരയുടെ എഴുത്തുരീതിയെ വ്യത്യസ്തമാക്കുന്നത്. ധീരമായ എഴുത്ത് രീതികളിലൂടെ, പ്രതിപാദ്യ വിഷയങ്ങളിലൂടെ പലപ്പോഴും മലയാളിയുടെ കപട സദാചാരത്തിന്റെ നേർക്ക് വാളേന്തുന്ന ഒരു പ്രക്രിയ തന്നെ ഈ കഥകളിൽ കാണാം. 'വെയിലിൽ ഒരു കളിയെഴുത്തുകാരി' എന്ന പുസ്തകത്തിലൂടെ പെൺജീവിതത്തെക്കുറിച്ചുള്ള തന്റെ ശക്തമായ നിലപാടുകൾ അവതരിപ്പിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.
'രതിനിർവേദം 'എന്ന കഥ മലയാളിയുടെ സ്ത്രീവിരുദ്ധതയിലേക്കും, ലൈംഗികദാരിദ്ര്യത്തിലേക്കും ആണി അടിക്കുന്ന ഒരു കഥയാണെന്ന് നിസ്സംശയം പറയാം. മൂന്നു പെൺകുട്ടികൾ 'രതിനിർവേദം' എന്ന സിനിമ കാണാൻ തിയേറ്ററിൽ എത്തുന്നതാണ് പ്രമേയം. പെൺകുട്ടികൾ 'A 'പടം കാണാൻ വരുന്നതിനെ ആൺലോകം അത്ഭുതത്തോടെയും സംശയത്തോടെയും ആണ് നോക്കുന്നത്. പെൺകുട്ടികൾ കയറിവരുമ്പോൾ പുരുഷൻമാരുടെ സംസാരത്തിലും സ്വഭാവരീതിയിലും വളരെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ എഴുത്തുകാരി രസകരമായി വർണ്ണിക്കുന്നുണ്ട്. 'പെൺകുട്ടികൾ കയറി വന്നതും ചുറ്റുമുള്ള പുരുഷന്മാർ ജാഗരൂകരായി.... ചിലരൊക്കെ നല്ല ചില ചീത്ത കമന്റുകൾക്കായി മനസ്സിനെ വിയർപ്പിച്ചു. ചിലർ തുറിച്ചു നോക്കണോ ശൃംഗാര നോട്ടം നോക്കണോ എന്ന സന്ദേഹത്തിലായി.... ഇത്തരം സന്ദർഭങ്ങളെ മുൻപധികം നേരിടേണ്ടി വന്നിട്ടില്ലാത്തതിനാലാണ് എല്ലാവർക്കും തുടക്കത്തിൽ ഒരു ഉൾവലി ഉണ്ടായത്,' വഴിവക്കിലോ ട്രെയിനിലോ ഉള്ള പെൺകുട്ടികളെ കമന്റടിക്കുന്നതിലും തുറിച്ചു നോക്കുന്നതിലും ഒന്ന് കൈവയ്ക്കുന്നതിലും ഒരു മിനിമം ഗ്യാരണ്ടി ഒക്കെ ഉണ്ട്.'
Content Highlights: Critique of S. Sithara's literary style and bold themes., Application of Laura Mulvey's Male Gaze theory in a 2026 context., Deconstruction of double standards regarding female sexuality and societal morality., Examination of psychological realism and scopophilia in modern male behavior.