'പ്രത്യേകരീതിയിലുള്ള ഇന്ദ്രൻസിന്റെ നടത്തം കണ്ട് അന്ന് ഗവർണർ പൊട്ടിച്ചിരിച്ചു': രാജസേനൻ

മേലേപ്പറമ്പിൽ ആൺവീടിലെ ബ്രോക്കർ പരമശിവം, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡിലെ കുഞ്ചു, അനിയൻ ബാവ ചേട്ടൻ ബാവയിലെ കൊടക്കമ്പി, ആദ്യത്തെ കൺമണിയിലെ നാരായണൻകുട്ടി, സ്വപ്നലോകത്തെ ബാലഭാസ്കരനിലെ കുഞ്ഞുണ്ണി, സത്യഭാമയ്ക്കൊരു പ്രേമലേഖനത്തിലെ മന്ത്രവാദി പുരുഷോത്തമൻ, കഥാനായകനിലെ ശ്രീധരൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടനിലെ ബ്രോക്കർ രാമൻകുട്ടി, മധുചന്ദ്രലേഖയിലെ ലൂക്കോസ്...രാജസേനൻ ചിത്രങ്ങളിലെ ഇന്ദ്രൻസ് കഥാപാത്രങ്ങൾ ഇവിടെത്തീരുന്നില്ല.
പല മുഖങ്ങളിലും രൂപങ്ങളിലുമായി തമാശയ്ക്ക് പുതുതാളം നൽകിയ പ്രകടനങ്ങളായിരുന്നു അവയെല്ലാം. ഇന്ദ്രൻസിനെ താരപദവിയിലേക്ക് കൈപിടിച്ച് നടത്തിയ വേഷങ്ങൾ. 1992-ൽ രാജസേനൻ സംവിധാനം ചെയ്ത 'അയലത്തെ അദ്ദേഹം' മുതൽ 2023-ൽ റിലീസായ 'ഞാനും പിന്നൊരു ഞാനും' വരെ, അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നിറസാന്നിധ്യമായിരുന്നു ഇന്ദ്രൻസ്. തിരക്കഥയുടെ താളുകളിൽ അദ്ദേഹത്തിനായി വേഷങ്ങളെഴുതപ്പെട്ട കാലം. ''കഥാഗതിയിൽ മാറ്റം വരുത്താൻ ഇന്ദ്രൻസിന്റെ മുഖംതന്നെ വേണമായിരുന്നു'', എന്ന് രാജസേനൻ ഓർക്കുന്നു. കഥയുടെ ദിശതന്നെ തിരുത്താൻ കഴിയുന്ന, ചിരിയുടെയും സ്നേഹത്തിന്റെയും മുഖമായ ഇന്ദ്രൻസിനൊപ്പമുള്ള സിനിമായാത്രയെപ്പറ്റി സംവിധായകനും നടനുമായ രാജസേനൻ സംസാരിക്കുന്നു.
Content Highlights: Indrans transitioned from a backstage costume designer to a lead character actor. Early recognition through films like Meleparambil Aanveedu and CID Unnikrishnan. Collaborations with directors and actors that defined his comedic versatility