അന്ന് അവസാനമായി മോനിഷയുടെ നനുത്ത മുഖം ഒരുനോക്ക് കാണാൻ പോലും സാധിച്ചില്ല

എനിക്ക് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിത്തന്ന ‘കുടുംബസമേത’ത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കയറിവരുന്നത് നമ്മുടെയെല്ലാം ഇഷ്ടതാരമായിരുന്ന മോനിഷയുടെ മുഖമാണ്. കൗമാരം വിട്ടുമാറാത്ത പ്രായത്തിൽ പതിനാറാമത്തെ വയസ്സിൽ ഹരിഹരൻ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങളി’ലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മോനിഷ ഇന്ന് ഒരു ഓർമ്മയാണ്. ആ വേർപാട് ഓരോ മലയാളിയുടെയും മനസ്സിൽ ഒരു നൊമ്പരപ്പൂവായി ചാരംമൂടി കിടക്കുകയാണ്.
Content Highlights: kutumbasametham-monisha-unni-behind-the-scenes-story