തന്റെ പുതിയ ചിത്രമായ 'കർതവ്യ'യുടെ പ്രചാരണ തിരക്കിലാണ് നടൻ സെയ്ഫ് അലി ഖാൻ. 2022 മുതൽ വർഷത്തിൽ ഒരു പ്രോജക്റ്റ് മാത്രം തിരഞ്ഞെടുക്കുന്ന നടൻ അടുത്തിടെ വർക്ക്-ലൈഫ് ബാലൻസ് നിലനിർത്തുന്നതിനെക്കുറിച്ചും, തന്റെ രണ്ട് ആൺമക്കളുടെ ജനനശേഷം ഈ ബാലൻസ് നിലനിർത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
അഭിനേതാക്കൾ അവരുടെ തൊഴിൽ ഷെഡ്യൂളുകൾ കാരണം ത്യജിക്കേണ്ടി വരുന്ന വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ഇന്ത്യ ടുഡേയോട് സംസാരിക്കവെ സെയ്ഫ് തുറന്നുപറഞ്ഞു. "ഔദ്യോഗികപരമായ നിരവധി ത്യാഗങ്ങൾ വ്യക്തിപരമായി എന്നെ ബാധിച്ചിട്ടുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഭാഗ്യവശാൽ നടന്മാർ എന്ന നിലയിൽ ഈ തൊഴിലിൽ നമുക്ക് കിട്ടുന്ന പിന്തുണയെ നിസ്സാരമായി എടുക്കാനും കഴിയില്ല" അദ്ദേഹം പറഞ്ഞു. ഒരു പർവതാരോഹണത്തോടാണ് ജീവിതത്തെ സെയ്ഫ് ഉപമിച്ചത്. വീടിനെ "ബേസ് ക്യാമ്പ്" എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതെല്ലാവർക്കും ഉന്മേഷം വീണ്ടെടുത്ത് വീണ്ടും പർവതങ്ങൾ കയറാൻ ആവശ്യമാണ്. പക്ഷേ, ഒരാൾ പർവതങ്ങൾ കയറാൻ കൂടുതൽ സമയം ചെലവഴിക്കുകയാണെങ്കിൽ, ആ ബേസ് ക്യാമ്പ് അപ്രത്യക്ഷമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പല പ്രധാന നിമിഷങ്ങളും തിരക്കുകളിൽ നഷ്ടപ്പെടുന്നു, എങ്കിലും കരീന കപൂറുമായുള്ള വിവാഹത്തിൽ കുട്ടികളുണ്ടായതിന് ശേഷമാണ് താൻ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായെന്ന് സെയ്ഫ് സമ്മതിച്ചു. "ഈ പ്രായത്തിൽ, ഞാൻ കുടുംബത്തിന് സമയം നൽകുന്നതിൽ കൂടുതൽ ശ്രദ്ധാലുവായി. പ്രത്യേകിച്ച് ജീവിതത്തിൽ അല്പം വൈകി കുട്ടികളുണ്ടായ ശേഷം, വൈകുന്നേരങ്ങളിൽ ഞാൻ ഒരു നിശ്ചിത സമയം വീട്ടിൽ എത്തണമെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒമ്പത് മുതൽ ഒമ്പത് വരെയുള്ള (nine to nine shift) ഷിഫ്റ്റ് എന്നെ ശരിക്കും അലട്ടുന്നു, കാരണം നിങ്ങൾ ഒമ്പതിന് തുടങ്ങുന്നില്ല, ഒമ്പതിന് അവസാനിപ്പിക്കുന്നില്ല. അവസാന ഷോട്ട് 9:30 ന് കഴിയുന്നു. നിങ്ങൾ 11 ഓടെ വീട്ടിലെത്തുന്നു, ഇതൊരു ജീവിതമാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ.. അതെ, ഞാൻ ധാരാളം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, അത് ഭ്രാന്തമായിരുന്നു," അദ്ദേഹം വിശദീകരിച്ചു.
Also Read
2012-ലാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. തൈമൂർ അലി ഖാൻ, ജെഹാംഗീർ അലി ഖാൻ എന്നിവരാണ് മക്കൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saif Ali Khan reflects on the personal cost of erratic acting schedules., The actor emphasizes the necessity of a home 'base camp' for rejuvenation., Becoming a father later in life shifted his perspective on family time., He criticizes the 9-to-9 work culture as unsustainable for a healthy life., Saif discusses his role as a police officer in the Netflix film Kartavya.
Published: 15 May 2026, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented