സ്വന്തമാക്കാതിരിക്കലും ഒരുതരത്തിൽ സ്‌നേഹം തന്നെയാവുന്നു എന്ന് കാണിച്ചുതന്ന ജയകൃഷ്ണനും ക്ലാരയും

ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർ വാചാലരാകും. എന്തുകൊണ്ടാണെന്നോ, അവർക്ക് ബന്ധങ്ങൾ ജീവൻ നൽകിയിട്ടുണ്ട്. രക്തബന്ധമെന്നും ജന്മാന്തരബന്ധമെന്നും മറ്റുചിലപ്പോൾ പ്രണയമെന്നുപോലും തോന്നിപ്പിക്കുന്ന ചില ബന്ധങ്ങളുണ്ട്. ഇവയ്‌ക്കൊന്നും എഴുതപ്പെട്ടൊരു പേരോ നിർവചനങ്ങളോ ഇല്ല. വാക്കുകൾക്കതീതമായി മാറിയ അതുപോലൊരു ചരട് അല്ലെങ്കിൽ അതുപോലൊരാൾ നമുക്കുമുണ്ടായിരുന്നെങ്കിലെന്ന് ഒരുവേളയെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. ബന്ധങ്ങൾ രക്തസംബന്ധം മാത്രമല്ലെന്ന് കാണിച്ചുതന്ന കഥാപാത്രങ്ങൾ. അവ ഹൃദയത്തിന്റെ നിശ്ശബ്ദമായ തന്ത്രികളാണ്. ഒരു നോക്കിൽ, ഒരു പുഞ്ചിരിയിൽ, അല്ലെങ്കിൽ ഒരു നിമിഷത്തിന്റെ മൗനത്തിൽപോലും പിറവിയെടുക്കുന്നവ. അവയ്ക്ക് വാക്കുകൾക്കപ്പുറമൊരു ഭാഷയുണ്ട്. അത് ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്നു. ഇത്തരം ബന്ധങ്ങളെ ഹൃദയഹാരിയായി വരച്ചിട്ടിട്ടുണ്ട് പലപ്പോഴും മലയാള സിനിമ. ആദ്യം മനസ്സിലേക്കോടിയെത്തുന്നവർ ഇവരാണ്. എഴുത്തുകാരി നന്ദിതാമേനോനും വക്കീലായ രാജീവും.

മേഘമൽഹാർ സിനിമയിൽനിന്ന്

Content Highlights: iconic-relationships-malayalam-cinema-analysis

Continue reading