ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പിന്തുണയോടെയാണ് വിവിധരാജ്യങ്ങളിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ വാരം 'ലോക മുലയൂട്ടൽ വാരം' (World Breastfeeding Week) ആയി ആചരിക്കുന്നത്. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
കുട്ടികളുടെ ആരോഗ്യവും അതിജീവനവും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് മുലയൂട്ടൽ. എന്നാൽ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം നിലവിൽ ആറുമാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ, പകുതിയിൽ താഴെ പേർക്ക് മാത്രമേ പൂർണ്ണമായും മുലപ്പാൽ ലഭിക്കുന്നുള്ളൂ. ആദ്യത്തെ ആറുമാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലുണ്ട്.
Also Read
കുഞ്ഞിനെ എങ്ങനെയാണ് ശരിയായി മുലയൂട്ടുന്നത്, ജോലിയും മുലയൂട്ടലും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകാം...ഇങ്ങനെ ഏറെ ആശങ്കകളാണ് പല അമ്മമാർക്കുമുണ്ടാവുക. ശരിയായ ആസൂത്രണവും പിന്തുണയും ഉണ്ടെങ്കിൽ, ജോലിയും മുലയൂട്ടലും ഒരുമിച്ച് വിജയകരമായി മുന്നോട്ടു കൊണ്ടുപോകാം.
- പ്രസവശേഷം ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുക.
- കുഞ്ഞിന്റെ തല ഉയർന്നിരിക്കുന്ന രീതിയിൽ ശരീരം അമ്മയുടെ ദേഹത്തോട് ചേർത്തുപിടിച്ച് മൂലയൂട്ടുക. മുലയൂട്ടിയ ഉടനെ ഏമ്പക്കം ഉണ്ടാകുന്നത് വരെ മുതുകിൽ ചെറുതായി തട്ടുക.
- ഒരു വശത്തെ പാൽ പൂർണ്ണമായി കുടിച്ചതിന് ശേഷം മാത്രം അടുത്ത വശം നൽകുക. ഇത് കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ സഹായിക്കും.
- അമ്മ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും മതിയായ വിശ്രമം എടുക്കുകയും വേണം.
- ജോലിക്ക് പോകുന്നതിന് മുമ്പും തിരിച്ചെത്തിയ ഉടനെയും കുഞ്ഞിനെ മുലയൂട്ടുക.
- കൈകൊണ്ടോ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ചോ മുലപ്പാൽ പിഴിഞ്ഞെടുക്കാൻ പഠിക്കുക.
- പിഴിഞ്ഞെടുത്ത മുലപ്പാൽ വൃത്തിയുള്ള അണുവിമുക്തമായ പാത്രത്തിലോ സ്റ്റോറേജ് ബാഗിലോ സൂക്ഷിക്കുക.
- ശേഖരിക്കുന്ന മുലപ്പാൽ സുരക്ഷിതമായി സൂക്ഷിക്കാനും കുഞ്ഞിന് നൽകാനുള്ള ശരിയായ രീതി, പരിചരിക്കുന്ന ആളെ പഠിപ്പിക്കുക.
ഡോ.പ്രത്യുഷ ഒ.ടി
സ്‌പെഷലിസ്റ്റ്, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exclusive breastfeeding for the first six months is vital for infant survival and growth. Practical strategies for balancing professional life and breastfeeding. Techniques for manual or pump-based breast milk expression and storage.
Published: 07 Aug 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented