നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളാണ് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനം. ഒപ്പം കൃത്യമായ വ്യായാമവും. കൂടുതൽ പഞ്ചസാര, ഉപ്പ്, റിഫൈൻഡ് കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും വയർ വീർക്കുന്നത് (bloating) കുറയ്ക്കാനും സഹായിക്കും.
കണ്ടന്റ് ക്രിയേറ്ററായ ദീപ്തി, 92 കിലോയിൽ നിന്ന് 60 കിലോയിലേക്കെത്തിയ തന്റെ ഫിറ്റ്നെസ്സ് യാത്ര പങ്കുവെച്ചിരുന്നു. അതിനായി അവർ പ്രധാനമായും അഞ്ച് ഭക്ഷണ സാധനങ്ങളാണ് ഒഴിവാക്കിയത്.
Also Read
1. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
മധുരമടങ്ങിയ കൃത്രിമ പാനീയങ്ങളാണ് ആദ്യം തന്നെ ഉപേക്ഷിച്ചത്. ഇവ ശരീരത്തിൽ കൊഴുപ്പ് അടിയാനും മുഖം വീർക്കുന്നതിനും കാരണമാകുന്നു. നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഗ്രീൻ ടീ എന്നിവയാണ് ഇതിന് ബദലായി അവർ തിരഞ്ഞെടുത്തത്.
2. വൈറ്റ് ബ്രെഡ്
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് രക്തത്തിലെ ഇൻസുലിൻ അളവ് പെട്ടെന്ന് കൂട്ടുകയും കൊഴുപ്പ് ശേഖരിക്കപ്പെടാൻ ഇടയാക്കുകയും ചെയ്യും. പകരം മൾട്ടിഗ്രെയിൻ ബ്രെഡ്, ഹോൾ വീറ്റ് ബ്രെഡ്, ഓട്സ് എന്നിവ ഉപയോഗിക്കാം.
3. പാക്ക്ഡ് സ്നാക്ക്സ്
ചിപ്സ് അടക്കമുള്ള പാക്ക് ചെയ്ത ലഘുഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കുന്നതിനും അനാവശ്യമായി ഭക്ഷണം കഴിക്കാനുള്ള തോന്നലിനും കാരണമാകുന്നു. വറുത്ത കടല, നട്സ്, മഖാന എന്നിവ പകരം ഉപയോഗിക്കാം.
4. ഫാസ്റ്റ് ഫുഡുകൾ
ബർഗർ, ഫ്രെഞ്ച് ഫ്രൈസ് തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് മടി ഉണ്ടാക്കുകയും കലോറി പെട്ടെന്ന് കൂട്ടുകയും ചെയ്യും. വീട്ടിൽ ഉണ്ടാക്കിയ റാപ്പുകൾ, പനീർ/ചിക്കൻ ടിക്ക തുടങ്ങിയ ലളിതവും രുചികരവുമായ ഭക്ഷണം പകരം കഴിക്കാം.
5. രാത്രി വൈകിയുള്ള ഭക്ഷണം
രാത്രി കിടക്കാൻ നേരം അനാവശ്യമായി സ്നാക്കുകൾ കഴിക്കുന്ന ശീലം പൂർണ്ണമായും നിർത്തി. ഈ ശീലം അറിയാതെ തന്നെ ദിവസേനയുള്ള കലോറി അളവ് വൻതോതിൽ ഉയർത്തും. രാത്രി വിശപ്പ് തോന്നിയാൽ ഹെർബൽ ടീ കുടിക്കുക അല്ലെങ്കിൽ വേഗത്തിൽ ഉറങ്ങാൻ ശ്രമിക്കുക.
ശരീരത്തിൽ പ്രവേശിക്കുന്ന കലോറി കുറയ്ക്കുക (Calorie Deficit) എന്നതാണ് പ്രാഥമിക ലക്ഷ്യം. ഭക്ഷണക്രമത്തിലെ ഈ മാറ്റങ്ങൾക്ക് പുറമെ, ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക, കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങുക, ദിവസവും നടക്കുക എന്നിവയും ഭാരം കുറയ്ക്കാൻ അത്യാവശ്യമാണെന്ന് ദീപ്തി വ്യക്തമാക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Achieved 32kg weight loss by focusing on dietary adjustments rather than just intense exercise., Eliminated sugary drinks, white bread, packaged snacks, fried fast food, and late-night snacking., Emphasized the importance of calorie deficit for sustainable results., Recommended healthy alternatives like green tea, whole wheat, and roasted chana., Highlighted the necessity of 2-3 liters of water, 7 hours of sleep, and daily walking.
Published: 08 Aug 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented