നല്ല സ്വപ്നങ്ങള്‍ കണ്ടുണരുമ്പോള്‍ ദിവസം നന്നാവും. എന്നാല്‍ പേടിസ്വപ്നങ്ങളോ? വിയര്‍ത്തുകുളിച്ച് ചങ്കിടിച്ച് ഞെട്ടിയുണരാന്‍ ആര്‍ക്കാണിഷ്ടം? അതോടെ ഉറക്കവും പോയി, അന്നത്തെ ദിവസവും പോയി. സ്ഥിരമായി ദുസ്വപ്നങ്ങള്‍ കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കും. ശരീരത്തിനും മനസ്സിനും ക്ഷീണവുമാകും. അതെങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.
1. മനസ്സിന്റെ സമ്മര്‍ദങ്ങളും ഉത്കണ്ഠയും ഉറക്കത്തില്‍ പ്രതിഫലിക്കുന്നതാണ് ദുസ്വപ്നങ്ങള്‍. അതുകൊണ്ട് ഭാരിച്ച മനസ്സുമായി കിടക്കയിലേക്ക് പോകരുത്. പരമാവധി ശാന്തമായ മനസ്സുമായി വേണം ഉറങ്ങാന്‍ കിടക്കുന്നത്. അലട്ടുന്ന ആശങ്കകളെക്കുറിച്ച് ഓര്‍ത്തുകൊണ്ട് കിടക്കുമ്പോഴാണ് അവ ദുസ്വപ്നങ്ങളായി ഉറക്കത്തില്‍ പിന്തുടരുന്നത്.
2.അത്താഴം ഉറക്കത്തിന്റെ കാര്യത്തില്‍ പരമപ്രധാനമാണ്. എരിവും പുളിയുമുള്ള ഭക്ഷണം രാത്രി പരമാവധി ഒഴിവാക്കണം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ച് ഉറക്കം വൈകിക്കും. ദുസ്വപ്‌നങ്ങളെ വിളിച്ചുവരുത്തും. കിടക്കുന്നതിനും രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കാനും ശ്രദ്ധിക്കണം. നിറഞ്ഞ വയറും പേക്കിനാവ് വിളിച്ചുവരുത്തിയേക്കും.
3. ഹൊറര്‍ മൂവികളും ത്രില്ലറുകളും കണ്ടുറങ്ങുന്നവര്‍ക്ക് പേടിസ്വപ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം ദൃശ്യങ്ങള്‍ രാത്രി ഒഴിവാക്കുക. ക്രൈം ന്യൂസ് കേള്‍ക്കുന്നതും വേണ്ടെന്നുവെക്കാം. ഉറങ്ങുംമുന്‍പേ മൊബൈല്‍ നോക്കുന്നത് ഒഴിവാക്കാം. അസ്വസ്ഥതയുളവാക്കുന്ന കാഴ്ചകളില്‍ നിന്നും വാക്കുകളില്‍ നിന്നും മാറിനില്‍ക്കാം.
4. മുന്‍പെങ്ങോ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍/ ട്രോമ ദുസ്വപ്നത്തിന്റെ രൂപമായി ഉറക്കത്തില്‍ ആവര്‍ത്തിക്കപ്പെടുന്നതാകാം. ഒരേ തരം ദൃശ്യങ്ങളോ ശബ്ദങ്ങളോ ഉറക്കത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലോ അത് നിത്യജീവിതത്തെ ബാധിക്കുംവിധം ഉറക്കം ഇല്ലാതാക്കുന്നുണ്ടെങ്കിലോ കൃത്യമായ ചികിത്സ തേടണം.

6. ഉറങ്ങുന്നതിനുമുമ്പ് തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന തരം ലഹരി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് സിഗരറ്റോ മദ്യമോ ആകാം. എന്തിന്, കോഫി കുടിക്കുന്നതുപോലും സുഖമായ ഉറക്കത്തിന് വില്ലനാകും.
7. ജീവിതത്തിന് ഒരു ചിട്ട കൊണ്ടുവരിക. എട്ട് മണിക്കൂര്‍ ഉറക്കം കിട്ടുന്ന വിധം ഒരു ടൈം ടേബിള്‍ ക്രമീകരിക്കണം. കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേല്‍ക്കാനും ശ്രമിക്കണം. നിത്യേന വ്യായാമം ശീലിക്കണം.
8. യോഗയോ മെഡിറ്റേഷനോ ശീലിക്കാം. പ്രാര്‍ത്ഥന മനസ്സ് ശാന്തമാക്കാന്‍ നല്ലൊരു മാര്‍ഗമാണ്.
9. വെളിച്ചം കയറി ശല്യമുണ്ടാക്കാതെ കാറ്റും തണുപ്പും കിട്ടുന്ന വിധം കിടപ്പുമുറി ഒരുക്കാം. തലയിണയും പുതപ്പും മെത്തയും ശരീരത്തിന് സൗകര്യമായ വിധം ഒരുക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
Content Highlights: 9 tips to avoid nightmares and improve sleep quality
Published: 05 Apr 2025, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented