ഉറക്കം ഇഷ്ടമല്ലാത്തവരില്ല. ഉറക്കം തികഞ്ഞില്ല എന്നാകും എല്ലാവരുടെയും പരാതി. എത്ര ഉറങ്ങിയിട്ടും ക്ഷീണം തീരുന്നില്ല എന്ന് കൊതി പറയുന്നവരുമുണ്ട്. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. പ്രായയപൂര്‍ത്തിയായവര്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. ഉറക്ക്കുറവ് ബുദ്ധിയെയും ചിന്താശേഷിയെയും ഓര്‍മയേയും ഹൃദയാരോഗ്യത്തെയും ചര്‍മത്തെയും പ്രതികൂലമായി ബാധിക്കും. 

To advertise here,

ദിവസവും ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടാന്‍ ഇതാ 10 വഴികള്‍-

  • ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും ഇലക്ട്രോണിക് ഡിവൈസുകള്‍ ഒഴിവാക്കുക. ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് വരെ മൊബൈല്‍ നോക്കുന്ന ശീലക്കാരാണ് ഭൂരിഭാഗവും. സ്‌ക്രീനില്‍ നിന്നുള്ള നീലവെളിച്ചം ഉറക്കം ഇല്ലാതെയാകും. അത് കണ്ണുകളെ ക്ഷീണിപ്പിക്കുകയും ചെയ്യും. 
  • ദിവസവും വ്യായാമം ശീലമാക്കുക. അര മണിക്കൂറെങ്കിലും നിര്‍ബന്ധമായും വ്യായാമം ചെയ്യണം. ഇത് കൃത്യസമയത്ത് ഉറക്കം വരാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് വ്യായാമം പാടില്ല. 
  • ഉറങ്ങുന്നതിന് മുന്‍പ് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ആറ് മണിക്കൂറോളം ശരീരത്തില്‍ കഫീന്റെ പ്രവര്‍ത്തനം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കിടക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പെങ്കിലും കഫീന്‍ കുടിക്കുന്നത് അവസാനിപ്പിക്കണം.
  • സൂര്യപ്രകാശം വേണ്ട അളവില്‍ കിട്ടാത്തതും ഉറക്കത്തിനെ ബാധിക്കും. അര മണിക്കൂറെങ്കിലും ഇളംവെയില്‍ കൊള്ളാന്‍ ശ്രമിക്കണം.
  • രാത്രി വാരിവലിച്ചു കഴിക്കാതെ മിതമായി ഭക്ഷണം ശീലിക്കുക. വയറു നിറഞ്ഞിരുന്നാല്‍ ഉറക്കം വരില്ല. അത്താഴം കിടക്കുന്നതിനും ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും കഴിച്ചിരിക്കണം.
  • കിടക്കുന്നതിന് മുന്‍പ് മദ്യവും പുകവലിയും ഒഴിവാക്കണം. ഇത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കും.
  • പകല്‍ സമയങ്ങളില്‍ ഉറങ്ങരുത്. പകല്‍ 20 മിനുട്ട് ഉറങ്ങുന്നത് പവര്‍ നാപ്പായി കണക്കാക്കും. അതില്‍ക്കൂടുതല്‍ ഉറങ്ങുന്നത് രാത്രി ഉറക്കത്തെ ബാധിക്കും.
  • കിടപ്പുമുറി ഉറക്കത്തിന് അനുയോജ്യമായി സെറ്റ് ചെയ്യുക. വെളിച്ചം കടക്കാതെ ജനാലകള്‍ കര്‍ട്ടനിടാം. മെത്തയും തലയിണയും പുതപ്പും ഇഷ്ടത്തിനനുസരിച്ച് ഒരുക്കാം. 
  • എന്നും കൃത്യം ഒരു സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ആദ്യം ശീലമായിക്കിട്ടാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും പിന്നീട് ശരീരം അതിനനുസരിച്ച് സ്വയം ചിട്ടപ്പെടും. പിന്നെ സ്വാഭാവികമായും ആ നേരത്ത് ഉറക്കം വന്നുകൊള്ളും.
  • അനാവശ്യമായ ആശങ്കകളും ആധിയുമായി ഉറങ്ങാന്‍ പോകരുത്. ഇത് ഉറക്കമില്ലാതെയാക്കും. ദുസ്വപ്നങ്ങളും വന്നേക്കും. മനസ്സിനെ ശാന്തമാക്കാന്‍ മെഡിറ്റേഷനോ പ്രാര്‍ത്ഥനയോ ആകാം. ശാന്തമായ മനസ്സുമായി ഉറങ്ങാന്‍ കിടക്കുക.