
മാറുന്ന ജീവിതരീതിക്കൊപ്പം നേരത്തെയെത്തുകയാണ് ആര്‍ത്തവം. മുന്‍പ് 13-14 വയസ്സിലാണ് പെണ്‍കുട്ടികള്‍ക്ക് ആദ്യ ആര്‍ത്തവം എത്തിയിരുന്നതെങ്കില്‍ ഇന്ന് എട്ട്-ഒമ്പത് വയസ്സുകാര്‍ക്ക്‌പോലും ആര്‍ത്തവം വരുന്നു. ശരീരത്തിന് പെട്ടെന്നുണ്ടാകുന്ന മാറ്റം കുഞ്ഞുമനസ്സുകളെ ഞെട്ടിച്ചേക്കാം. കൂട്ടുകാരില്‍ നിന്നും അവര്‍ ഒറ്റപ്പെട്ടു പോയെന്നും വരാം. മാതാപിതാക്കളും അധ്യാപകരും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. കുട്ടികളുടെ ആര്‍ത്തവകാലം ആരോഗ്യകരമാക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.
1. വിദ്യാലയവും വീടും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഇരുതൂണുകളാണ്. രണ്ടിടത്തും കുട്ടികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ബോധിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കണം. ഊഹാപോഹങ്ങളും അര്‍ധധാരണകളും മുന്‍നിര്‍ത്തി ആയിരിക്കും അറിയാത്ത കാര്യങ്ങളെ കുട്ടികള്‍ മനസ്സിലാക്കുന്നത്. അവരുടെ സംശയങ്ങളെ തള്ളിക്കളയാതെ മനസ്സിലാവുന്ന രീതിയില്‍ മറുപടി നല്‍കണം.
2. വീടുകളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ആര്‍ത്തവചക്രത്തെപ്പറ്റിയും അത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും സാനിറ്ററി പാഡിന്റെ ഉപയോഗത്തെപ്പറ്റിയും കൃത്യമായി പറഞ്ഞു കൊടുക്കണം.
3. ആര്‍ത്തവത്തെ പറ്റിയുള്ള അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും കുട്ടികള്‍ കേട്ടിട്ടുണ്ടായിരിക്കും. അവ തിരുത്തണം. ശാസ്ത്രീയമായ രീതിയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
4. പെണ്‍കുട്ടികളെപ്പോലെ ആണ്‍കുട്ടികള്‍ക്കും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തണം. ശരീരത്തിലുണ്ടാകുന്ന ആര്‍ത്തവം ഉള്‍പ്പെടെയുള്ള മാറ്റങ്ങളെപ്പറ്റി അവരും അറിഞ്ഞിരിക്കണം.
5. നേരത്തെ ഋതുമതികളാകുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇത് സ്വാഭാവികമാണെന്നും വളര്‍ച്ചയുടെ നിര്‍ണായകഘട്ടമാണെന്നും പറഞ്ഞു കൊടുക്കാം. മറ്റുള്ളവരുടെ കളിയാക്കലുകള്‍ തള്ളിക്കളയാന്‍ അവരെ പഠിപ്പിക്കണം. ആത്മവിശ്വാസത്തോടെ ആര്‍ത്തവത്തെ സമീപിക്കാന്‍ അവരെ തയ്യാറെടുപ്പിച്ചില്ലെങ്കില്‍ അവര്‍ തീവ്രമായ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നേക്കാം.
6. ആര്‍ത്തവകാലത്തെ ശാരീരികശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമായി കുട്ടികളെ ബോധവല്‍ക്കരിക്കണം. കൃത്യമായ ഇടവേളകളില്‍ പാഡ് മാറ്റണമെന്ന് പറഞ്ഞു കൊടുക്കണം. അതിനു മടി തോന്നേണ്ട കാര്യമില്ലെന്നും.
7. വിദ്യാലയങ്ങളില്‍ വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ പോലെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. അവയുടെ പ്രവര്‍ത്തനരീതി കുട്ടികളെ പഠിപ്പിക്കണം. സാങ്കേതികതകരാറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി പരിഹരിക്കുകയും വേണം.
8. കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഡോക്ടറെ സമീപിക്കാം. അവശ്യഘട്ടങ്ങളില്‍ മരുന്ന് കഴിക്കാം.
9. കുട്ടികളെ ലഘുവ്യായാമങ്ങള്‍ പരിശീലിപ്പിക്കുക. നിത്യേനയുള്ള വ്യായാമം മാനസികാരോഗ്യത്തിനും ഉത്തമമാണ്.
10. കുട്ടികള്‍ക്ക് സമീകൃതാഹാരം നല്‍കണം. പ്രത്യേകിച്ചും ആര്‍ത്തവകാലത്ത് പോഷകസമൃദ്ധമായ ആഹാരം വേണം നല്‍കാന്‍.
Content Highlights: ten tips to improve menstrual period
Published: 18 Nov 2024, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented