രാജ്കുമാർ റാവു നായകനായ 'ടോസ്റ്റർ' എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിന് പങ്കെടുത്തപ്പോൾ തൊട്ട് അദ്ദേഹത്തിന്റെ ഭാര്യയായ പത്രലേഖയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കുകയാണ്. അമിതമായി വണ്ണം വെച്ചുവെന്നാരോപിച്ചാണ് വിമർശനം. ഇപ്പോഴിതാ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ പത്രലേഖ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച സന്ദേശത്തിൽ, തൻ്റെ രൂപത്തെക്കുറിച്ചുള്ള ബോഡി ഷെയ്മിങ് (body shaming) പരാമർശങ്ങളെക്കുറിച്ച് അവർ സംസാരിച്ചു, പ്രസവശേഷമുള്ള ശാരീരികമാറ്റങ്ങൾ സ്വാഭാവികമാണെന്നും അവർ പറഞ്ഞു.
Also Read
"പാപ്പ് പേജുകളേ! എനിക്കെന്താണ് സംഭവിച്ചത്? ഞാൻ പ്രസവിച്ചിട്ടേയുള്ളൂ! അതെ, ഞാൻ വണ്ണം വെച്ചിട്ടുണ്ട്, ഇത് നിങ്ങൾക്ക് അസ്വാഭാവികമായി തോന്നുന്നു. ഞാൻ ഒരു മല ഇരുന്നു തിന്നുകയല്ല ചെയ്തത്. ഞാൻ ഒരു കുഞ്ഞിനെ പ്രസവിക്കുകയും ഒരേ സമയം രണ്ട് സിനിമകൾ നിർമ്മിക്കുകയും ചെയ്തു, ഇത് എളുപ്പമുള്ള ജോലികളല്ല."-പത്രലേഖ എഴുതി. "എനിക്ക് പറ്റുമെങ്കിൽ ഞാൻ ഇങ്ങനെയാകില്ലായിരുന്നു. പക്ഷേ എൻ്റെ ശരീരം ഗർഭകാലത്ത് പ്രതികരിച്ചത് ഇങ്ങനെയാണ്. ദൈവത്തെ ഓർത്ത്, ദയവായി കുറച്ചുകൂടി ദയ കാണിക്കാൻ പഠിക്കൂ."-അവർ പറഞ്ഞു.
രാജ്കുമാർ റാവുവിനും പത്രലേഖയ്ക്കും 2025 നവംബറിലാണ് പെൺകുഞ്ഞ് പിറന്നത്. മകൾക്ക് പാർവതി പോൾ റാവു എന്നു പേരിട്ട വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു പരസ്യത്തിലാണ് പത്രലേഖയെ ആദ്യമായി കണ്ടതെന്നും അന്ന് അവൾ തന്നെ ആകർഷിച്ചെന്നും രാജ്കുമാർ റാവു തുറന്നുപറഞ്ഞിട്ടുണ്ട്, ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് 2014-ൽ സംവിധായകൻ ഹൻസൽ മേത്തയുടെ 'സിറ്റി ലൈറ്റ്സ്' എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോൾ ഇരുവരും കണ്ടുമുട്ടി, പിന്നാലെ പ്രണയം മൊട്ടിടുകയായിരുന്നു. 2021 നവംബറിൽ, അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Patralekhaa addresses insensitive comments regarding her post-pregnancy weight gain., The actor highlights the physical challenges of motherhood and professional balance., She urges social media pages to practice empathy and kindness toward new mothers., Update on the couple's daughter, Parvati Paul Rao, born in November 2025.
Published: 17 Apr 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented