നടി കത്രീന കൈഫ് അതിക്രൂരമായ ബോഡി ഷെയ്മിങ് നേരിട്ടത് ഈയിടെയാണ്. പ്രസവശേഷം താരത്തിന്റെ ശരീരഭാരം വർധിച്ചിരുന്നു. അതിനുപിന്നാലെയാണ് താരത്തെ ട്രോൾ ചെയ്തുകൊണ്ട് ഒരുകൂട്ടം ആളുകളെത്തിയത്. ഇക്കാര്യത്തിൽ കത്രീനയെ പിന്തുണച്ച് പലരും രംഗത്തെത്തിയിരുന്നു.

To advertise here,

ഏറ്റവുമൊടുവിൽ സൽമാൻ ഖാനും കത്രീനയ്ക്കായി രംഗത്തെത്തി. ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് താരം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ശരീരഭാരത്തിന്റെയും രൂപത്തിന്റെയും പേരിൽ ആളുകൾ ട്രോൾ ചെയ്യുന്നതിനെയും സൽമാൻ വിമർശിച്ചിരുന്നു. അതിനിടെ അദ്ദേഹം ഷർട്ട് ഊരിമാറ്റുകയും ചെയ്തിരുന്നു. താൻ ധരിച്ച ഷർട്ടും തൊപ്പിയും അഴിച്ചുകളഞ്ഞ സൽമാൻ ഇപ്പോൾ തന്നെ നോക്കാൻ ട്രോൾ ചെയ്യുന്നവരോട് ആവശ്യപ്പെട്ടു. ഇപ്പോഴിതാ സൽമാൻ ഖാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഫിയ ഹയാത്ത്. അദ്ദേഹത്തെ കാപട്യമുള്ള ഒരു വിഡ്ഢി എന്നാണ് സോഫിയ വിശേഷിപ്പിച്ചത്.

ബിഗ് ബോസിലെ എപ്പിസോഡ് പുറത്തുവന്നതോടെയാണ് തന്റെ പ്രതികരണവുമായി അവർ രംഗത്തെത്തിയത്. 2013-ൽ ബിഗ് ബോസ് 7-ൽ മത്സരാർഥിയായിരുന്നു സോഫിയ. അന്ന് സൽമാൻ തന്നെ പരിഹസിച്ചുവെന്നാണ് അവർ പറയുന്നത്. സൽമാൻ ഷർട്ട് ഊരിമാറ്റിയ വീഡിയോ പങ്കുവെച്ചുകൊണ്ട്,

ട്രോളിങ്ങിനെയും ഒരാളുടെ രൂപത്തെയും കുറിച്ചുള്ള സൽമാന്റെ നിലപാടിനെ അവർ ചോദ്യം ചെയ്തു. ''സൽമാൻ കാപട്യമുള്ള ഒരു മണ്ടനാണ്. ഞാൻ ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം എന്റെ ശരീരത്തെയും മുഖത്തെയും വിമർശിച്ചിരുന്നു... അതേസമയം ഗൗഹർ ഖാന്റെ ശരീരം നല്ലതാണെന്ന് പറയുകയും ചെയ്തു''.

അതേസമയം ബിഗ് ബോസിലെ സൽമാന്റെ പ്രകടനത്തോട് സമ്മിശ്രമായിട്ടാണ് ആളുകൾ പ്രതികരിച്ചത്. സൽമാന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് പലരും പറഞ്ഞത്. 'അദ്ദേഹത്തിന്റെ സിനിമകൾ പരാജയങ്ങളാണ്. അതുകൊണ്ട് വെറുതെ കുറച്ച് ഫുട്ടേജിന് വേണ്ടിയാണിത് ചെയ്യുന്നത്. ഇപ്പോൾ ബിഗ് ബോസ് അവതാരകൻ എന്നതിനപ്പുറം ഒന്നുമല്ല അദ്ദേഹം'. എന്നാൽ, സൽമാൻ നിലപാടെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നവരും കുറവല്ല.

തന്റെ പോസ്റ്റിന് താഴെ പ്രതികരിച്ച 'എക്‌സ്' ഉപയോക്താക്കൾക്ക് മറുപടിയായി സൽമാനെക്കുറിച്ചുള്ള തന്റെ നിലപാട് സോഫിയ കൂടുതൽ ഉറപ്പിച്ചുപറയുകയും ചെയ്തു. ''വർഷങ്ങളായി അദ്ദേഹം തന്റെ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്; എന്നാൽ അമിതാഭ് ബച്ചനെപ്പോലെ അദ്ദേഹം കാലത്തിനനുസരിച്ച് പരിണമിച്ചിട്ടില്ല'', എന്നും സോഫിയ കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi