ഗർഭകാലത്തെ ഓരോ ഘട്ടവും കൃത്യമായ തയ്യാറെടുപ്പുകളോടെയും ആത്മവിശ്വാസത്തോടെയും നേരിടുകയാണ് നടി സാമന്ത റൂത്ത് പ്രഭു. ഒൻപതാം മാസത്തിലേക്ക് കടക്കുമ്പോഴും തന്റെ ഫിറ്റ്‌നസ് ശീലങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ, ഗർഭകാലത്തിന്റെ ആദ്യ മാസത്തിൽ മാറോടടുക്കി ഡംബെൽ പിടിച്ച് വെയ്റ്റ് സ്‌ക്വാട്‌സ് ചെയ്യുന്ന സാമന്തയെ കാണാം. തൊട്ടടുത്ത ദൃശ്യത്തിൽ, ഒൻപതാം മാസത്തിലും അതേ ആത്മവിശ്വാസത്തോടും കരുത്തോടും കൂടി സാമന്ത വെയ്റ്റ് സ്‌ക്വാട്‌സ് തുടരുന്നതും കാണാം. "#9. ദ ഫൈനൽ ലാപ്" (അവസാന ഘട്ടം) എന്ന കുറിപ്പോടെയാണ് താരം ഈ ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗർഭകാലത്ത് ഫിറ്റ്‌നസ് റൂട്ടീനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മുൻപും സാമന്ത തുറന്നുപറഞ്ഞിട്ടുണ്ട്. മുൻപ് 'സീറ്റഡ് കേബിൾ റോ' (Seated cable row) വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സാമന്ത കുറിച്ചത് ഇങ്ങനെയായിരുന്നു: "ഈ ദിവസങ്ങളിൽ വ്യായാമം അല്പം വ്യത്യസ്തമാണ്. കഠിനമായി സ്വയം തള്ളിവിടുന്നതിനേക്കാൾ, ശരീരം പറയുന്നത് ശ്രദ്ധയോടെ കേൾക്കുക എന്നതാണ് പ്രധാനം."
തന്റെ പരമാവധി ശേഷിയുടെ 70 ശതമാനം മാത്രം ഉപയോഗിച്ചാണ് ഇപ്പോൾ വ്യായാമം ചെയ്യുന്നതെന്നും, ശരീരം വിശ്രമം ആവശ്യപ്പെടുന്ന ദിവസങ്ങളിൽ യോഗ മാറ്റിൽ വിശ്രമിക്കാറുണ്ടെന്നും തമാശരൂപേണ സാമന്ത പങ്കുവെച്ചിരുന്നു. മുൻപ് ജിമ്മിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനാണ് ശ്രമിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനെ ബഹുമാനിക്കാനാണ് പഠിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു.
വർഷങ്ങളായി താൻ സ്ട്രെങ്ത് ട്രെയിനിങ് (Strength training) ചെയ്യുന്ന ആളാണെന്നും ഡോക്ടറുടെ കൃത്യമായ നിർദ്ദേശത്തോടും മേൽനോട്ടത്തോടും കൂടിയാണ് ഗർഭകാലത്തും ഇത് തുടരുന്നതെന്നും സാമന്ത വ്യക്തമാക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ഗർഭകാല അനുഭവം വ്യത്യസ്തമാണെന്നും, അതിനാൽ തന്റെ ഫിറ്റ്‌നസ് വീഡിയോകൾ ഒരു ഗൈഡായി എടുത്ത് ആരും സ്വയം അനുകരിക്കാൻ ശ്രമിക്കരുതെന്നും, കൃത്യമായ വിദഗ്ധോപദേശം തേടണമെന്നും സാമന്ത ഓർമ്മിപ്പിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Samantha Ruth Prabhu is currently in her 9th month of pregnancy., She shared an inspiring video doing weight squats, maintaining her fitness routine., Emphasizes listening to the body, doing 70% of max capacity, and exercising under medical supervision., Warns fans not to copy her routine without expert medical advice.
Published: 31 Oct 2026, 04:22 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented