വൃത്തിയുള്ളതും ആരോഗ്യകരവും സുന്ദരവുമായ ചര്‍മം ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇതുവരെയും ചര്‍മ്മ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കാത്തവര്‍ ഇനി മടിച്ചിരിക്കരുത്. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനത്തിലെത്താം. ചര്‍മ്മസംരക്ഷണ തീരുമാനങ്ങള്‍ ഇന്നുതന്നെ ആരംഭിക്കാം.
ചര്‍മ്മ സംരക്ഷണ വസ്തുക്കള്‍ ഇടയ്ക്കിടെ മാറ്റരുത്
നിങ്ങള്‍ പരീക്ഷിച്ചതും ഇഷ്ടപ്പെടാത്തതുമായ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ ശേഖരം നിങ്ങളുടെ പക്കലുണ്ടോ? ഉണ്ടെങ്കില്‍, അതിന്റെയൊക്കെ ലേബല്‍ പരിശോധിച്ച് അവസാന തീയതി ഉറപ്പാക്കേണ്ടതുണ്ട്.
ഒരു വലിയ ചര്‍മ്മസംരക്ഷണ ശേഖരം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ഉപയോഗിക്കാത്ത ധാരാളം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ശേഖരത്തിലുണ്ടെന്നാണ്. ആറുമാസത്തിലൊരിക്കല്‍ ഇതെല്ലാം എടുത്തുനോക്കി ഒഴിവാക്കേണ്ടത് ഒഴുവാക്കുക തന്നെ വേണം. അനുയോജ്യമല്ലെന്ന് തോന്നുന്ന ഉല്‍പ്പന്നങ്ങള്‍ പിന്നീട് ഉപയോഗിക്കാനായി എടുത്തുവെക്കേണ്ടതില്ല.
ബ്രാന്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയ്യില്ല. ഒരു ബ്രാന്‍ഡ് ചര്‍മ്മത്തില്‍ ഉപയോഗിച്ചതിന് ഫലം കിട്ടണമെങ്കില്‍ ചിലപ്പോള്‍ ഒന്നുമുതല്‍ മൂന്നുമാസം വരെയെങ്കിലും സമയമെടുക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണം.
രാവിലെയും രാത്രിയും മോസ്ചുറൈസര്‍ ഉപയോഗിക്കുക
ഈര്‍പ്പമുള്ള ചര്‍മ്മം നല്ലതും ആരോഗ്യകരവുമാണ്. നിങ്ങള്‍ രാവിലെ മോയ്‌സ്ചറൈസ് ചെയ്യുമ്പോള്‍, ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. രാത്രിയില്‍ നിങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യുമ്പോള്‍, ദിവസം മുഴുവന്‍ നിങ്ങളുടെ ചര്‍മ്മത്തിന് നഷ്ടപ്പെട്ട ഈര്‍പ്പം പുനഃസ്ഥാപിക്കും. അങ്ങനെ ചര്‍മം ഒറ്റരാത്രികൊണ്ട് സ്വയം നന്നാവും. ഇത് പതിവാക്കിയാല്‍ ആരോഗ്യമുള്ള മികച്ച ചര്‍മം നിങ്ങള്‍ക്ക് സ്വന്തമാവും.
എല്ലാ തരം ചര്‍മത്തിനും ഇണങ്ങുന്നതരം വെവ്വേറെ മോയ്‌സ്ചറൈസര്‍ ഉണ്ട്. ഈര്‍പ്പം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ഇത് സഹായിക്കുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ മാസ്‌ക് ഉപയോഗിക്കുക
ഇപ്പോള്‍ വിപണിയില്‍ സുലഭമായി കിട്ടുന്ന വസ്തുവാണ് മോസ്ചറൈസിങ് മാസ്‌കുകള്‍. എന്നാല്‍ ഇത് എന്നും ഉപയോഗിക്കുന്നത് ചര്‍മത്തിന് ദോഷം ചെയ്യും. ആഴ്ചയില്‍ ഒന്നോ മൂന്നോ തവണ മുഖം വൃത്തിയാക്കിയ ശേഷം മാസ്‌ക് ഉപയോഗിക്കാം. മാസ്‌ക് അതിന്റെ മാന്ത്രികത പ്രവര്‍ത്തിക്കുന്നത് ഉപയോഗശേഷം ചര്‍മത്തില്‍ കാണാം.
കാലിനും കൈക്കും മുഖത്തിനുമെല്ലാം ചേരുന്ന തരം മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
നിര്‍ജീവ കോശങ്ങള്‍ നീക്കം ചെയ്യുക
പുതിയതും തിളക്കമുള്ളതുമായ ചര്‍മത്തിനായി ചര്‍മ്മത്തിലെ നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്യേണ്ടതുണ്ട്. അതില്ലെങ്കില്‍ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ചിലപ്പോള്‍ ഫലം നല്‍കി എന്നുവരില്ല. ശരീരത്തില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും നിങ്ങളുടെ മേക്കപ്പ് തടസ്സമില്ലാതെ മുഖത്ത് ലയിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ്
എക്‌സ്‌ഫോളിയേറ്റ് അഥവാ നിര്‍ജീവ കോശങ്ങള്‍ നീക്കുന്നതിലൂടെ ചെയ്യുന്നത്.
ആഴ്ചയിലൊരിക്കല്‍ ചര്‍മം സ്‌ക്രബ് ചെയ്യുന്നതും മാസത്തിലൊരിക്കല്‍ പാക് ഇടുന്നതും മസാജ് ചെയ്യുന്നതും ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രൊഫഷണല്‍ ആയല്ലെങ്കില്‍ സ്വയം ഇതിനുള്ള മാര്‍ഗങ്ങള്‍ നിരവധിയുണ്ട്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക
ചൂട് അനുദിനമെന്നോണം വര്‍ധിച്ചുവരികയാണ്. കാലംതെറ്റിയുള്ള കാലാവസ്ഥ നമ്മുടെ ചര്‍മ്മത്തെ വളരെ ബാധിക്കുന്നുണ്ട്. വെയിലടിക്കാത്ത ദിവസങ്ങള്‍ ചുരുക്കമാണെന്ന്് സാരം. അത്തരം സന്ദര്‍ഭങ്ങളില്‍ സൂര്യതാപത്തില്‍നിന്നും സൂര്യാഘാതത്തില്‍നിന്നും ചര്‍മത്തെ രക്ഷിക്കാനായി സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. നിങ്ങളുടെ ചര്‍മ്മത്തിനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതിയാണിത്. മഴയോ വെയിലോ ഏതായാലും എസ് പി എഫ് ഉള്ള ഒരു ടിന്‍ഡ് മോയിസ്ചറൈസറോ അല്ലെങ്കില്‍ പ്രൈമറോ മോസ്ചുറൈസറിനൊപ്പം സണ്‍സ്‌ക്രീനോ ദിനചര്യയുടെ ഭാഗമാക്കുക. നിങ്ങളുടെ മുഖത്തും കഴുത്തിലും മാത്രമല്ല, കൈത്തണ്ടകളും കൈകളുടെ പിന്‍ഭാഗവും ഉള്‍പ്പെടെ തുറന്നിരിക്കുന്ന ചര്‍മ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് ഉപയോഗിക്കേണ്ടതുണ്ട്.
രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യുക
ചര്‍മത്തില്‍ മേക് അപ്് അവശേഷിക്കുന്നത് ദോഷം ചെയ്യും. അതിനാല്‍ രാത്രിയിലെ ചര്‍മ്മസംരക്ഷണ ദിനചര്യ മുടക്കരുത്. അടഞ്ഞ സുഷിരങ്ങള്‍ വൃത്തികേടുള്ള ചര്‍മവും അകാല വാര്‍ദ്ധക്യവുമാണ് നല്‍കുക. വീട്ടിലെത്തിയ ഉടന്‍ തന്നെ മേക്കപ്പ് നീക്കം ചെയ്യാന്‍ ശ്രമിക്കണം. മേക്കപ്പ് റിമൂവറിന്റെയും കോട്ടണ്‍ പാഡുകളുടെയും ഒരു ബാക്കപ്പ് ബോട്ടില്‍ നിങ്ങളുടെ കിടക്കയ്ക്കരികില്‍ നിര്‍ബന്ധമായും സൂക്ഷിക്കുക.
എല്ലാ മെയ്‌ക് അപ് വസ്തുക്കളും വൃത്തിയാക്കി വെക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മത്തിന് എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ ഒരു ചര്‍മ വിദഗ്ധന്റെ ഉപദേശം തേടാന്‍ മടിക്കുകയുമരുത്.
എല്ലാവര്‍ക്കും ഒരു പുതിയ വര്‍ഷം ആശംസിക്കുന്നു, വര്‍ഷം മുഴുവനും പുതിയ ചര്‍മ്മത്തിന്റെ പ്രസരിപ്പ് നിലനിര്‍ത്താനാവട്ടെ!
Content Highlights: skincare, Skincare Resolutions, newyear and skin care, wellness
Published: 31 Dec 2023, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented