പ്രിയപ്പെട്ടവരോടൊന്നിച്ചോ അതോ തനിച്ചോ മനോഹരമായ യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അതിന്റെ സന്തോഷം നഷ്ടപ്പെടുത്താന്‍ പെട്ടെന്ന് കയറിവരുന്ന ഒന്നാണ് മോഷന്‍ സിക്നസ്. തലകറക്കം, ഛര്‍ദ്ദി, ക്ഷീണം, വിയര്‍പ്പ് ഇങ്ങനെ നിളും ഇതിന്റെ ബുദ്ധിമുട്ടുകള്‍. ആസ്വാദ്യകരമാകേണ്ട ഒരു യാത്രയെ ഇത് വളരെ അസുഖകരമായ ഒരനുഭവമാക്കി മാറ്റാം. കാര്‍ യാത്രയിലെ അസ്വസ്ഥതകളെ കാര്‍സിക്നസ് എന്നാണ് പറയുന്നത്.

To advertise here,

യാത്രകളും സംഗീതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും ഒരുമിച്ചു പാടുന്നതായാലും, അല്ലെങ്കില്‍ ഇയര്‍ഫോണുകളിലൂടെ സ്വകാര്യമായി കേള്‍ക്കുന്നതായാലും അതും സുഖകരമായ അനുഭവമാണ്. എന്നാല്‍ നിങ്ങളുടെ കാറില്‍ വെക്കുന്ന സംഗീതം നിങ്ങളുടെ മോഷന്‍ സിക്നസിനെ സ്വാധീനിക്കുമെന്നും, അതിനെ വഷളാക്കുകയോ ചെയ്യാമെന്നും നിങ്ങള്‍ക്കറിയാമോ?

2025 സെപ്റ്റംബര്‍ 3-ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഓക്കാനത്തെ സംഗീതത്തിന് സ്വാധീനിക്കാന്‍ കഴിയുമോ എന്നും ഏതെങ്കിലും പ്രത്യേക തരം സംഗീതത്തിന് ഇതില്‍ പങ്കുണ്ടോ എന്നും കണ്ടെത്താനാണ് ഗവേഷകര്‍ ലക്ഷ്യമിട്ടത്.

അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും തെളിഞ്ഞു. സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനമാണ് ലക്ഷണങ്ങള്‍ കുറച്ചത്. 

പാട്ടുകൾ തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ഇഷ്ടമാണ്. ദേഷ്യമോ മുഷിച്ചിലോ തോന്നുമ്പോള്‍, ചിലർ പാട്ടുകള്‍ ഉച്ചത്തില്‍ പാടിയേക്കാം. അതുപോലെ, ദുഃഖം തോന്നുമ്പോള്‍, വിഷാദ ഗാനങ്ങള്‍ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്, വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പാട്ടുകൾ. എന്നാല്‍ ഈ സമീപനം യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ക്ക് മോഷന്‍ സിക്നസ് വരാന്‍ സാധ്യതയുണ്ടെങ്കില്‍.

ഗവേഷകരുടെ അഭിപ്രായത്തില്‍, ആളുകള്‍ക്ക് അസുഖം തോന്നുമ്പോള്‍ തലച്ചോറിലെ ഓക്‌സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു, എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നു. ഈ രീതിയില്‍, മോഷന്‍ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയും. ഫലങ്ങള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi