തൊഴിലിടത്ത് മികവ് പ്രകടമാക്കണമെങ്കില്‍ മാനസികാരോഗ്യവും മികച്ചതായിരിക്കണം. കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജോലിസ്ഥലത്ത് നല്ല സാമൂഹികാന്തരീക്ഷവും ഉന്മേഷത്തോടെ ജോലിചെയ്യാനും സാധിക്കും.
ചെറിയ ഇടവേളകള്‍
ഇടയ്ക്കിടെ ഇടവേളയെടുത്ത് മനസ്സിന് ഊര്‍ജം നല്‍കാം. ഇരുന്നുചെയ്യുന്ന ജോലിയാണെങ്കില്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഏതാനും മിനിറ്റുകള്‍ മാറിനില്‍ക്കുമ്പോള്‍ പോലും സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ചെറുതായൊന്നു നടക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ചെറിയ ഇടവേളകളില്‍ പുസ്തകം വായിക്കുകയോ വീഡിയോ കാണുകയോ ഒക്കെ ചെയ്യാം.
Also Read
സമ്മര്‍ദ്ദത്തെ മറികടന്ന് പരിശീലിക്കാം
ദീര്‍ഘനിശ്വാസമെടുത്തും കൈകാലുകള്‍ ചലിപ്പിക്കുന്നതും മെഡിറ്റേഷനും മൈന്‍ഡ്ഫുള്‍നെസ്സ് പ്രാക്ടീസുമൊക്കെ മാനസികാരോഗ്യം സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്.
ആക്ടീവായിരിക്കാം
ശാരീരികമായി എപ്പോഴും ആക്ടീവായിരിക്കാന്‍ ശ്രദ്ധിക്കാം. ഇത് മനസ്സിന്റെ സമ്മര്‍ദ്ദം കുറയ്ക്കും. മാനസികനില മെച്ചപ്പെടുത്തും. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളകളില്‍ അല്പനേരം നടക്കാം. ലിഫ്റ്റിനുപകരം സ്റ്റെയര്‍കേസ് ഉപയോഗിക്കാം.
സഹപ്രവര്‍ത്തകരുമായുള്ള ബന്ധം
തുറന്ന സംഭാഷണങ്ങളിലൂടെ സഹപ്രവര്‍ത്തകരുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കാം. പരസ്പരം പിന്തുണ നല്‍കാം. ആവശ്യമുള്ളപ്പോള്‍ സഹായം ചോദിക്കുകയോ നല്‍കുകയോ ചെയ്യാം. തൊഴിലിടത്തെ നല്ല സൗഹൃദപശ്ചാത്തലം മനസ്സിന് ഉന്മേഷം നല്‍കും. അതേസമയം, ജോലിയും സഹപ്രവര്‍ത്തകരും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അതിര്‍വരമ്പ് നിര്‍ണയിക്കാനും ശ്രദ്ധിക്കുക.
ചെറിയ വിജയങ്ങള്‍ ആഘോഷമാക്കാം
മേലധികാരിയില്‍ നിന്ന് ലഭിക്കുന്ന ചെറിയ അനുമോദനങ്ങള്‍ പോലും ആഘോഷിക്കാം. ബുദ്ധിമുട്ടുള്ള ടാസ്‌ക്കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴും ആഘോഷമാവാം. ആത്മവിശ്വാസവും പ്രചോദനവും ഇതിലൂടെ വര്‍ധിപ്പിക്കാം.
സഹായം തേടാം
സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായവും പിന്തുണയും ചോദിക്കാന്‍ മടികാണിക്കേണ്ടതില്ല. ജോലി സംബന്ധമായ എന്തെങ്കിലും സമ്മര്‍ദ്ദം നേരിടുന്നുവെങ്കില്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥരുടെയോ മാനസികവിദഗ്ധരുടെയോ സഹായം തേടാം.
സ്വയം ശ്രദ്ധ നല്‍കാം
ആവശ്യത്തിന് ഉറക്കം, കൃത്യമായ ഭക്ഷണം, സന്തോഷം തരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടല്‍ തുടങ്ങി ജോലിസ്ഥലത്തിനു പുറമെയുള്ള കാര്യങ്ങളിലും ശ്രദ്ധകൊടുക്കണം. അധികജോലിഭാരത്തിനോട് നോ പറയാന്‍ മടികാണിക്കരുത്.
സമയക്രമീകരണം ശീലമാക്കാം
നിറമുള്ള നോട്ട് പാഡുകളും ലിസ്റ്റുകളുമൊക്കെ സൂക്ഷിച്ച് ചെയ്യേണ്ട ജോലിയുടെ കാര്യത്തില്‍ സമയക്രമം വരുത്താം. കൃത്യമായ പ്രാധാന്യത്തോടെ ആശയക്കുഴപ്പങ്ങളില്ലാതെ ജോലിചെയ്യാന്‍ ഇതിലൂടെ സാധിക്കും.
Content Highlights: how to reduce stress during working hours
Published: 01 Jun 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented