ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായൊരു ഭക്ഷണമായിട്ടാണ് ചോളത്തെ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയായ ചോളം ഒട്ടേറെ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പറയപ്പെടുന്നു. ചോളത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്നു നോക്കാം.  

To advertise here,
  • ചോളത്തില്‍ നാരുകള്‍ ധാരാളമുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുന്നു.  
  • ചോളത്തിലെ നാരുകള്‍ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
  • സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ദഹനപ്രക്രിയ എളുപ്പമാക്കും. 
  • ചോളത്തില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകള്‍ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ദിവസേന ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന ഒന്നാണ് ചോളം.  
  • വൈറ്റമിന്‍ എ, സി, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് ചോളം. 
  • ചോളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
  • ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
  • പ്രതിരോധശേഷി കൂട്ടും.
  • തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് ചോളം.
  • പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും സംസ്‌കരിച്ച രൂപത്തിലുള്ളവ ഒഴിവാക്കുന്നതായിരിക്കും നല്ലത്.                       
    (കടപ്പാട്: www.hopkinsmedicine.org, www.sciencedirect.com)