ഈ വര്‍ഷം നവംബര്‍ 20 ലോക COPD (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മൊണറി ഡിസീസ്) ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ COPD ദിന സന്ദേശം 'നിങ്ങളുടെ ശാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക' എന്നതാണ്. ശ്വാസകോശാരോഗ്യം സ്‌പൈറോമെട്രി ടെസ്റ്റിലൂടെ നിര്‍ണയിക്കുന്നതിന്റെ പ്രാധാന്യമാണ് ഇത്തവണത്തെ സന്ദേശം ഉയര്‍ത്തിക്കാട്ടുന്നത്.

To advertise here,

എന്താണ് COPD ? (Chronic obstructive pulmonary disease)
ശ്വാസകോശത്തിന്റെ അടിസ്ഥാന യൂണിറ്റായ അനിയോലിസ്സിനെയും ശ്വാസനാളങ്ങളെയും ബാധിക്കുന്ന രോഗമാണ് COPD. വിട്ടുമാറാത്ത ചുമ,കഫം, ശ്വാസതടസ്സം, കിതപ്പ് മുതലായവയാണ് രോഗലക്ഷണങ്ങള്‍. പുക മലിനീകരണമാണ് COPD-ലേക്ക് നയിക്കുന്ന പ്രധാന വില്ലനെങ്കിലും വേറെയും അനവധി കാരണങ്ങളുണ്ട്. വായു മലിനീകരണം, അടുപ്പില്‍ നിന്നുള്ള പുക, Alpha-1-antitrypsin deficiency പോലുള്ള ജനിതകരോഗങ്ങള്‍ എന്നിവ അവയില്‍ പ്രധാനമാണ്. 

എങ്ങനെ COPD നിയന്ത്രിക്കാം?

1) പുകവലി നിര്‍ത്തല്‍
പുകവലി നിര്‍ത്തേണ്ടത് COPD രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. പുകവലി നിര്‍ത്തുന്നതിനുതകുന്ന മരുന്നുകളും നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗപ്പെടുത്താവുന്നതാണ്.

2)മരുന്നുകള്‍
ഇന്‍ഹേലര്‍ രൂപത്തിലുള്ള മരുന്നുകളാണ് ചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മരുന്നുകളുടെ ഡോസ് പരമാവധി കുറച്ച് ഫലപ്രദമായരീതിയില്‍ രോഗനിയന്ത്രണം നടത്താന്‍ ഇന്‍ഹേലറുകള്‍ സഹായിക്കുന്നു.

3)ആരോഗ്യകരമായ ജീവിതരീതി 
പോഷകാഹാരവും കൃത്യമായ വ്യായാമവും ശ്വാസകോശാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

4)വാക്സിനേഷന്‍ 
നിരന്തരം ഉണ്ടാകുന്ന അണുബാധകള്‍ COPD മൂര്‍ച്ഛിക്കാന്‍ കാരണമാകും. കടുത്ത രോഗാവസ്ഥയും മരണസാധ്യതയും കുറയ്ക്കാന്‍  ഇന്‍ഫ്‌ലുന്‍സ, ന്യൂമോകൊക്കാല്‍ മുതലായ വാക്സിനുകള്‍ സഹായിക്കുന്നു.

 (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പള്‍മൊണോളജി സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)