ബോളിവുഡ് താരം ബിപാഷ ബസു തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ ബിപാഷ ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ്. മോഡലിങ്ങിന്റെ ആദ്യ നാളുകൾ മുതൽക്കേ, കായികക്ഷമതയുള്ള ശരീരമായിരുന്നു അവർക്ക്. ഇന്ത്യയിൽ 'ജിം സംസ്‌കാരം' വ്യാപകമാകുന്നതിന് വളരെ മുമ്പ് തന്നെ ഫങ്ഷണൽ ഫിറ്റ്നസിനായി വാദിച്ച വ്യക്തിയാണ് ബിപാഷ.
2018-ലെ ഒരു ജിം സെഷനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെയ്ക്കവെ, വെയ്റ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങളെക്കുറിച്ചും, സ്ത്രീകൾക്ക് ഇത് എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ചും ബിപാഷ സംസാരിച്ചു. കരുത്താണ് സൗന്ദര്യത്തിന്റെ സത്ത, ഫിറ്റ്നസ് എന്നത് മെലിഞ്ഞിരിക്കലല്ല, മറിച്ച് ശാരീരികമായ കരുത്ത് ആർജ്ജിക്കലാണെന്നായിരുന്നു അവരുടെ സന്ദേശം.
'കരുത്താണ് സൗന്ദര്യം എന്ന് തോന്നിപ്പിക്കുന്ന ഒരു ദിവസം, വെയ്റ്റ് ട്രെയിനിങ് സ്ത്രീകൾക്ക് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കരുത്ത് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം), പരിക്കുകൾ, നടുവേദന, ആർത്രൈറ്റിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വൈകുന്നതിനേക്കാൾ നല്ലത് എത്രയും വേഗം ഇത് തുടങ്ങുന്നതാണ്' താരം പറയുന്നു.
ബംഗാളി കുടുംബത്തിലായിരുന്നു ബിപാഷയുടെ ജനനം. മോഡലിങ്ങിലേക്ക് അബദ്ധത്തിൽ എത്തിപ്പെടുകയായിരുന്നുവെന്ന് താരം തന്നെ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. 2015-ലാണ് ബിപാഷ ബസുവും കരൺ സിങ്ങ് ഗ്രോവറും പ്രണയത്തിലാവുന്നത്. 2016-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അവർ. ആറ് വർഷത്തിന് ശേഷം, 2022 നവംബർ 12-ന് ബിപാഷക്കും കരണിനും കുഞ്ഞ് പിറന്നു.
2001-ൽ ആണ് ബിപാഷ ബോളിവുഡിൽ എത്തുന്നത്. ആദ്യ ചിത്രമായ അജ്‌നബിയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും നേടി. 2015-ൽ പുറത്തിറങ്ങിയ എലോൺ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഡേഞ്ചറസ് എന്ന വെബ് സീരീസിൽ ബിപാഷ ബസു വേഷമിട്ടിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Bipasha Basu emphasizes the vital role of weight training for women, highlighting its benefits for strength, fat loss, and preventing bone issues. Discover why it`s crucial!
Published: 07 Jan 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented